കനകം ഒന്നും മിണ്ടിയില്ല. ഒരു കുസൃതി ചിരിയോടു കൂടി എന്നെ നോക്കി.
“കനകം സത്യം പറയും ഇന്നലെ പറഞ്ഞത്?”
“അതെ, ഞാൻ പറയാം, പക്ഷെ ഇപ്പോൾ പറയണമെങ്കിൽ അതിന് വില കൊടുക്കണം.”കനകം പറഞു.
“ശരി, എത്ര പൈസ ആണ് കനകത്തിന് വേണ്ടത്?”
“പൈസയില്ല, നീ എന്നിക് വാക് തരണം”
“എന്ത് വാക്?”
“നീ ഈ മാസവും, അടുത്ത മാസവും മുഴുവനും ഇവിടെ നിൽക്കുമെന്ന്”
“ഞാൻ ഇവിടെ നിൽക്കുന്നതും ഇതും തമ്മിൽ എന്താ ബന്ധം?”
“വിക്കി, അപ്പുവിന് വേണ്ടി ഞാൻ ഇതല്ല ഇതിനപ്പുറവും ചെയ്യും. ചോര വേറെയാണെങ്കിലും അവൾ എന്റെ സ്വന്തം അനിയത്തിയെ പോലെയാ.”
“എന്നാലും ഇത് കുറച്ച വലിയ വിലയായി പോയി.”