“അപ്പു ചോറ് ആയോ?”
“ഇല്ല വിക്കു, ഞാൻ അരി അടുപ്പത് വച്ചിട്ടേയുള്ളു”
“എന്നിക് ചോറു വേണ്ട അപ്പു, തീരെ വിശപ്പില്ല”
“എന്താടാ കുട്ടാ നീ എങ്ങനെ, നീ രാവിലെയും ഒന്നും കഴിച്ചില്ല”
“വിശപ്പില്ല അപ്പു”
“മോനെ, എന്റെ ഭർത്താവ് ചെയ്യുന്നത്”
ഞാൻ അപ്പു ആന്റിയെ മുഴുവനാകാൻ സമ്മതിച്ചില്ല.
“എനിക്കറിയാം അപ്പു, എന്തായാലും മൂപ്പർ പറഞ്ഞത് ശരിയാ, ഇവിടെ ഇരുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല. എന്നിക് വേണ്ട സൗകര്യങ്ങളും സുഖങ്ങളും ഇല്ല ഈ ക്വാട്ടേഴ്‌സിൽ. പവിത്രൻ പറഞ്ഞത് പോലെ നല്ല ഒരു വീടും, എസി റൂമും, കേബിൾ ടീവിയും ഒക്കെ ഉള്ളതാണ് എന്നിക്ക് വേണ്ടത്.”
“ഇവിടെ എന്തായാലും അതൊന്നും ഇല്ല, സത്യം തന്നെയല്ലെ, ഈ വലിയ വീട്ടിൽ നിന്ന് വന്ന ഞാൻ എന്നാത്തിനാ എങ്ങനെ കഷ്ടപ്പെടുന്നത്. എന്തായാലും അടുത്ത മാസം ആദ്യത്തെ ആഴ്ച ഞാൻ ഇവിടന്ന് മാറുകയാണ്. വണ്ടി ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്, എല്ലാ സാധങ്ങളും പാക്ക് ചെയ്ത കൊണ്ട് പോകാൻ”