അളിയൻ ആള് പുലിയാ 16 [ജി.കെ]

Posted by

എന്നിട്ടു ഫോണിൽ രണ്ടുമൂന്നു ശിങ്കിടി ചെറുപ്പക്കാരെ വിളിച്ചു…..നിമിഷ നേരം കൊണ്ട് കയ്യിൽ ആയുധങ്ങളുമേന്തി മൂന്നാലു ബൈക്കിൽ ചെറുപ്പക്കാർ എത്തി……

സുരേഷ് സംഗതി വിശദമാക്കി കൊടുത്തു…..ക്വട്ടേഷൻ…..അവർ സുരേഷ് എന്ന ചെറുപ്പക്കാരന് വേണ്ടി എന്തും ചെയ്യാൻ തയാറായിരുന്നു…..

അവന്മാർ മുന്നോട്ടു നീങ്ങിയപ്പോൾ സുരേഷ് വിളിച്ചു…”എടാ മൈരന്മാരെ…..അയാളെ കൊല്ലാനാണ് പോകുന്നത്…അപ്പോൾ എനിക്കെന്തെങ്കിലും കൂടി സംഭവിക്കണ്ടെ…..ഇനിയും പറഞ്ഞു തരാണോ…..അടിക്കിനെടാ…എന്നെയും……

“സുരേഷ് ഭായി…..അതിലൊരുവൻ വിളിച്ചു,…..

“പറഞ്ഞത് ചെയ്യടാ…..അകത്തു കാര്യം കഴിയുമ്പോൾ നീമാര് വിട്ടോണം…..ഞാൻ ഏന്തി വലിഞ്ഞു അടുത്ത വീട്ടിലേക്കു പോയ് സഹായം അഭ്യർത്ഥിച്ചു കൊള്ളാം…..അടിക്കിനെടാ…ഒരു ദയയും വേണ്ടാ….എന്റെ ജീവൻ ബാക്കി വച്ചിട്ട് അകത്തെ ജീവൻ എടുത്തിരിക്കണം…..അടിയെടാ…..

അവന്മാർ കയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റും വടിയും ഒക്കെയായി സുരേഷിനെ തല്ലി…….അവൻ തല്ലു കൊണ്ട് എന്തോ നേടിയെടുക്കാൻ എന്നപോലെ പുളഞ്ഞു…..തല്ലിയാൽ പോരെടാ ഒരു വെട്ടു…..കാലിൽ..ചെറുതായിട്ട്…..ചോര വേണം……

അതിലൊരുവൻ പേനാ കത്തികൊണ്ട് സുരേഷിന്റെ തുടയിൽ കുത്തിയിട്ടു അകത്തേക്ക് കയറി…..ജി കെ യുടെ കതകിനടിച്ചു…….”ആരാ…എന്ന് ചോദിച്ചുകൊണ്ട് ജി കെ കതകു തുറന്നതും ജി കെ യുടെ നെഞ്ചിൽ ചവിട്ടു വീണു…….

പിന്നീട് പട്ടിയെ തല്ലുന്നത് പോലെ ജി കെ യെ  തല്ലി…….അതിലൊരുവൻ ജി കെ യുടെ നേരെ തന്റെ കയ്യിൽ കരുതിയിരുന്ന വടിവാൾ ആഞ്ഞു വീശി…..ജി കെ പിടഞ്ഞു വീണു…….”രക്തം വാർന്നു തീർന്നോളും…..വാ നമുക്ക് പോകാം…..അവർ വന്ന ബൈക്കിൽ പാഞ്ഞു പോയി…..

ചോരയൊലിക്കുന്ന കാലിൽ തന്റെ മുണ്ടു വലിച്ചു കീറി ചുറ്റികൊണ്ട് സുരേഷ് ഓടി അടുത്ത വീട്ടിൽ കയറി ബെല്ലടിച്ചു….ഏറെനേരം നിൽക്കേണ്ടി വന്നു…..വീട്ടുകാരൻ ജനൽ പാളികളിലൂടെ നോക്കി…”എന്നെ ഒന്നാശുപത്രിയിൽ എത്തിക്കുമോ……ഞാൻ സുരേഷ്….ആണ്…..

വീട്ടുകാരൻ പേര് കേട്ടപ്പോൾ കതകു തുറന്നിറങ്ങി……അവിടെ പാർട്ടി ആപ്പീസിൽ ജി കെ യുണ്ട്….വീട്ടുകാരൻ ഉടൻ തന്നെ അയലത്തുകാരെയെല്ലാം വിളിച്ചു കൂട്ടി…..സുരേഷിനെ ഒരോട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയി..ബാക്കിയുള്ളവർ പാർട്ടി ആപ്പീസിലേക്കു പാഞ്ഞു…..രക്തത്തിൽ കുളിച്ചു കിടന്ന ജി കെയുടെ അരികിൽ എത്തി….ഒരാൾ പറഞ്ഞു….നല്ല വെട്ടാണ്…ചോരപോകുന്നു എന്നും പറഞ്ഞു ഉടുത്തിരുന്ന കൈലി എടുത്തു മുറിവ് കെട്ടി…..ശ്വാസം നിലച്ചിട്ടില്ല…..കുഞ്ഞാപ്പു…..വണ്ടിയെടുക്കെടാ……അവർ വണ്ടിയിൽ ജി കെ യെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു…..ഇതിനോടകം കാട്ടു തീ പോലെ വാർത്ത പരന്നു..നെന്മാറ സ്ഥാനാർഥി ജി കൃഷ്ണമൂർത്തിയെയും യുവജന നേതാവ് സുരേഷിനെയും വധിക്കാൻ എതിർപാർട്ടിയുടെ ശ്രമം……കാലിൽ കുത്തേറ്റ സുരേഷ് അപകട നില തരണം ചെയ്തു…..ജി കൃഷ്ണമൂർത്തി അത്യാസന്ന നിലയിൽ…..(ഒരു രാഷ്ട്രീയ പാർട്ടികളെയും തരം താഴ്ത്താനല്ല ഈ അവതരണം…..കഥയുടെ ഭാഗമായി ചേർത്തതാണ്…..ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ഇതിനു യാതൊരു ബന്ധവുമില്ല…..നമ്മുടെ മലയാളമണ്ണിൽ  പെരുകുന്ന  രാഷ്ട്രീയ കൊലപാതകങ്ങൾ  എല്ലാം ഒന്നല്ലെങ്കിൽ  മറ്റൊരു  തരത്തിൽ കുടുംബങ്ങൾക്കുണ്ടാക്കുന്ന  നഷ്ടം  ചെറുതൊന്നുമല്ല …..എല്ലാ രാഷ്ട്രീയ ആക്രമണങ്ങളും  രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയുള്ളതല്ല….മറിച്ചു അവരവരുടെ നിലനിൽപ്പിനു…ആർക്കും പരിഭവം തോന്നരുത്….ജി കെ യെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുവാൻ വേണ്ടി മാത്രം…എന്നാൽ മാത്രമേ ബാരിയുമായി എനിക്ക് പാർവതിയെ ലിങ്ക് ചെയ്യാൻ പറ്റുകയുള്ളു….)……

***********************************************************************************************

Leave a Reply

Your email address will not be published. Required fields are marked *