ചിരിച്ചുകൊണ്ട് പറഞ്ഞു….സുനൈന ആ താക്കോൽ അഷീമയുടെ കയ്യിൽ കൊടുത്തു…..
സമയം നീങ്ങി….രാത്രിയിലെ അത്തഴവും കഴിഞ്ഞു…ഞാൻ ഹാളിൽ ഇരിക്കുമ്പോൾ നൈമ വന്നു പറഞ്ഞു…..അതെ….ശരണ്യ ഇന്ന് മുതൽ വാപ്പ കിടന്ന മുറിയിലോട്ടു മാറട്ടെ…..സിംഗിൾ കോട്ടല്ലേ…..
“ഇവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാൻ ഇരുന്നു…..ആലിയ ഇത്തിയും ഫാരിയും സുനൈനയുടെ മുറിയിൽ…..ഷബീർ അനിയനും സുനൈനയും ഉമ്മയുടെ മുറിയിൽ…..എന്റെ സാറ് നമ്മുടെ മുറിയിൽ….വന്നാട്ടെ……ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു…..
“നൈമേ അൽതാഫ്…..ഞാൻ തിരക്കി…..
അവനു അഷീമയുടെ മുറിയിൽ കിടക്കുന്നു…..അഷീമായും മോനും ഫാരിയുടെ കൂടെയുണ്ട്…..
ശ്വാസം നേരെ വീണു…..ഞാൻ മുറിയിലേക്ക് കയറാൻ നേരം കാളിംഗ് ബെല്ലടിച്ചു…..
“ആരാടാ ഈ നേരത്ത്……ഞാൻ കതകു തുറന്നു…..മുന്നിൽ നാലഞ്ചു പേരുണ്ട്……ഞാൻ തിരിഞ്ഞു ക്ളോക്കിലേക്ക് നോക്കി….സമയം ഒമ്പതര……….ജി കെ പകൽ പറഞ്ഞത് പെട്ടെന്നാണ് മനസ്സിൽ ഓടിയെത്തിയത്…..ഇരു ചെവിയറിയാതെ തീർക്കാനറിയാം……
“ഹാലോ …..പുറത്തു നിന്ന ഒരാൾ പറഞ്ഞു …..
“നിങ്ങൾക്ക് എന്ത് വേണം…ഞാൻ ചോദിച്ചു…..
“ഞാൻ വലപ്പാട് രാമകൃഷ്ണൻ……സുഹൃത്തേ ഒരാവശ്യവുമായി വന്നതാണ്……
“എന്താവശ്യമാണെങ്കിലും പകല് വരൂ……അപ്പോഴേക്കും അൽത്താഫും സുനീരും ഷബീറും വന്നു…..ആരാ അളിയാ…..
“അറിയില്ല….ഞാൻ പുറകോട്ടു നോക്കി പറഞ്ഞു…..
“എന്താ എന്ത് വേണം….സുനീർ ചോദിച്ചു…..
“അതെ അല്പം സംസാരിക്കാൻ വേണ്ടി വന്നതാണ്…ഒരാവശ്യവുമായിട്ടും…….വലപ്പാട് പറഞ്ഞു…..സുനീർ എന്നെ നോക്കി…ഞാൻ സുനീറിനെയും……സിറ്റ് ഔട്ടിലേക്ക് കസേരയിലേക്ക് വലപ്പാടിനോട് ഇരിക്കാൻ സുനീർ പറഞ്ഞു…..
ഞാൻ വലപ്പാട് രാമകൃഷ്ണൻ…..ബഹുപക്ഷം പാർട്ടിയുടെ കേരള ഘടകം പ്രസിഡന്റാണ്…..അറിയാമല്ലോ ഇലക്ഷൻ ഒക്കെ അടുത്ത് വരികയാണെന്ന്…..
“ഊം….സുനീർ ഒന്ന് മൂളി…..അങ്ങ് വന്ന കാര്യം പറഞ്ഞിരുന്നെങ്കിൽ? സുനീർ പറഞ്ഞു…..
“കാര്യത്തിലേക്ക് വരാനാണ് ഞാനും ഉദ്ദേശിക്കുന്നത്…..ഇപ്പോഴാണെങ്കിൽ ഈ സർക്കാർ ആകെ നാണം കെട്ട അവസ്ഥയിലാണ് ഈ ഇലക്ഷൻ നേരിടുന്നത്….പോരാത്തതിന് ഇവിടുത്തെ സ്ഥാനാർത്ഥിയായി നിൽക്കുന്നത് ജി കെ എന്ന നാറിയാണ്….കാലങ്ങളോളം ഞങ്ങളോടൊപ്പം നടന്നു സകല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടു മറുകണ്ടം ചാടിയിരിക്കുന്നു….അയാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ടു ജനപക്ഷം പൊക്കി കാണിച്ചിരിക്കുകയാ…..