ഈ ഭൂമിയിൽ എനിക്ക് വിശ്വാസമുള്ള ഒരാളെ ഉള്ളൂ അതെന്റെ മുബു വാണ്…മുബാറക്…
എന്നെ ഒരു കൊച്ചു പെണ്ണിനെ പോലെ എന്റെ എല്ലാ വാശിക്കും കൂടേ നിൽക്കുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേൽ ബെസ്റ്റി എന്നൊക്കെ പറയില്ലേ അവനാണ് എന്റെ മുബു…”
“എന്നെ കൂടേ കൊണ്ട് നടക്കുന്നതിൽ അവന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ലെങ്കിലും നാട്ടുകാർക്ക് നല്ല ചൊറിച്ചിലാണ്.. ഒരു മാപ്പിള ജാതിയുടെ കൂടേ തമ്പുരാട്ടി കൊച്ചു നടക്കുന്നെന്നും പറഞ്ഞു പല കഥകളും കേട്ടിരുന്നെകിലും അവനോ എനിക്കോ അതൊരു വിഷയം അല്ലാത്തത് കൊണ്ട് തന്നെ പോടാ പുല്ലേ എന്നും പറഞ്ഞു ഞങ്ങൾ ജീവിച്ചു…
ഒരു പക്ഷെ അവനു എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ ഞാൻ അതും അംഗീകരിക്കുമായിരുന്നു…
പക്ഷെ ഒരിക്കൽ പോലും അങ്ങനെ ഒരിഷ്ടം അവനുള്ളതായി എനിക്ക് തോന്നിയിട്ടില്ല..
ഇനി മാറ്റാരോടെങ്കിലും ഉണ്ടായിട്ടാണോ എന്ന് ചോദിച്ചാൽ അതും അവനില്ല…”
“എന്നാലും ഒരാൾ ഇഷ്ട്ടമാണെന്ന് പറഞ്ഞു അയാളെ ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടാവില്ലേ…
അത് മാത്രമായിരുന്നു എനിക്കിപ്പോൾ വിവേകിന്റെ ഫോൺ വന്ന സമയം…….
അവനെ അങ്ങനെ കാണുവാൻ എനിക്ക് ഒരിക്കലും സാധിക്കില്ലയിരുന്നു…”
“ഹലോ…
ചേച്ചി…
ഇത് ഞാനാ.
വിവേക്…”
“വിവേക്…
തന്നോട് ആരാ എന്റെ ഫോണിലേക്കു വിളിക്കാൻ പറഞ്ഞത്…
ആര് തന്നു നിനക്കെന്റെ നമ്പർ…
ലുക്ക് വിവേക് ഞാൻ താൻ ഉദ്ദേശിക്കുന്ന ഒരു പെൺകുട്ടിയല്ല…
ഇനിയും നീ നേരത്തെ എന്നോട് സംസാരിച്ചത് വീണ്ടും പറയാൻ ആണേൽ ഇനി എന്നെ വിളിക്കരുത് പ്ലീസ്…
പ്ലീസ് എന്നെ ടോർച്ചർ ചെയ്യരുത്…
ലീവ് മീ…
ഞാൻ എങ്ങനേലും ഒന്ന് ജീവിക്കട്ടെ….”
ഞാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു വളരെ ഹാർഷായി തന്നെ ഫോൺ കട്ട് ചെയ്തു…
“കുറച്ചു നിമിഷങ്ങൾ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു..
എന്റെ ശബ്ദം കേട്ടു ഹോസ്റ്റലിൽ താമസിക്കുന്ന ആ സമയം അവിടെ ഉണ്ടായിരുന്ന മുന്നോ നാലോ പേര് റൂമിൽ നിന്നും പുറത്തേക് ഇറങ്ങി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്..
ആകെ മോശമായി….. എന്റെ ശബ്ദം ഇത്രക് ഉയർന്നത് പോലും ഇവർ ആദ്യമായി കേൾക്കുകയായിരിക്കും…