അനന്തു: “ചെക്ക് ചെയ്യുന്നതല്ല ശാലിനി. നിന്റെ അമ്മ ചോദിച്ച ചോദ്യത്തിന് മറുപടി നൽകാൻ, നീ ആഗ്രഹിക്കുന്ന സ്റ്റാറ്റസ് ഉണ്ടാക്കാൻ വേണ്ടിയാ ഞാൻ ഇവിടെ വന്ന് ഈ മുറിക്കുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്നത്. പക്ഷേ ഇപ്പോൾ നിനക്ക് സംസാരിക്കാൻ പോലും സമയമില്ല.”
ശാലിനി: (പരിഹാസത്തോടെ) “നന്ദു, നീ ആ പഴയ പത്താം ക്ലാസ്സിലെ ഓർമ്മകളിൽ നിന്നും ഒന്ന് പുറത്തു വാ. ലോകം മാറി. എന്റെ ഫ്രണ്ട്‌സ് ഒക്കെ എത്ര കൂൾ ആണെന്ന് അറിയാമോ? നീ ഇപ്പോഴും ആ പഴയ ‘സഖാവ് രാജന്റെ മകൻ’ എന്ന ഗൗരവത്തിൽ നടന്നാൽ നമ്മൾ തമ്മിൽ ഒത്തുപോകില്ല. ലുക്ക് അറ്റ് മീ… ഐ ആം ചേഞ്ച്ഡ്. നീ ഒന്ന് മോഡേൺ ആകാൻ നോക്ക്.”
ഫോൺ കട്ടായപ്പോൾ അനന്തുവിന് തോന്നിയത് താൻ സംരക്ഷിച്ച ആ പാവം പെൺകുട്ടി എന്നെന്നേക്കുമായി മരിച്ചുപോയി എന്നാണ്. അവളുടെ നാവിലെ ‘കൊച്ചിൻ സ്ലാങ്ങും’ വാക്കുകളിലെ ഉപരിപ്ലവമായ ആധുനികതയും അവനെ വല്ലാതെ ഭയപ്പെടുത്തി.
ശാലിനിയുടെ മാറിയ ലോകത്തിലേക്കാണ് അവൻ ഉള്ളത്… അഖിൽ എന്ന ‘മോഡേൺ മാജിക്’ . അവളുടെ ടീം ലീഡറായ അഖിൽ, വാക്കുകൾ കൊണ്ട് കോട്ട കെട്ടാൻ മിടുക്കനായിരുന്നു.
വീണ്ടും അഖിലിൻ്റെ പേര് പറഞ്ഞു ശാലിനിയും അനന്തു തമ്മിൽ വഴക്കിട്ടു….അവൾ വിഷമിച്ചിരിക്കുന്നത് കണ്ട് അത് മുതലെടുക്കാൻ അഖിൽ ശ്രമിച്ചു….
“ശാലിനി, യു ആർ സോ ടാലന്റഡ് ആൻഡ് ബ്യൂട്ടിഫുൾ… ബട്ട് നിന്റെ ആ ബോയ്ഫ്രണ്ട്… അവൻ നിന്നെ ഒരു ചെറിയ വട്ടത്തിനുള്ളിൽ തളച്ചിടാൻ നോക്കുകയാണ്. ഹി ഈസ് ഇൻസെക്യൂർ. നിനക്ക് വേണ്ടത് ഒരു ‘ഓപ്പൺ മൈൻഡഡ്’ പേഴ്സണെയാണ്,” കാന്റീനിലെ കോഫി ടേബിളിലിരുന്ന് അഖിൽ പതുക്കെ അവളുടെ മനസ്സിലേക്ക് വിഷം കലർത്തി.