അനന്തു ആ മുറിയിൽ നിന്നും ഇറങ്ങി നടന്നു. തന്റെ പുറകിൽ അലറിക്കരയുന്ന ശാലിനിയെ അവൻ തിരിഞ്ഞു നോക്കിയില്ല. സ്നേഹിച്ച പെണ്ണിന് വേണ്ടി തല്ലുണ്ടാക്കിയ ആ പഴയ കോളേജ് പയ്യൻ എന്നേ മരിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൾ അവശേഷിക്കുന്നത് ചതിച്ചവരെ തകർക്കാൻ മടിയില്ലാത്ത, സമ്പത്തും സ്വാധീനവുമുള്ള ഒരു ‘സഖാവിന്റെ മകൻ’ മാത്രമാണ്.
ശാലിനി തന്റെ മുറിയിൽ തനിച്ചായി. അവൾ ഒളിപ്പിച്ചുവെച്ച ഓരോ രതിരഹസ്യങ്ങളും ഇപ്പോൾ അനന്തുവിന്റെ കൈയ്യിലുണ്ട്. പുറത്ത് പോലീസ് ജീപ്പിന്റെ സൈറൺ കേൾക്കുമ്പോഴെല്ലാം അഖിലിനെ തേടിയുള്ള പോലീസുകാരാണോ അതോ തന്റെ ചതി പുറത്താക്കാൻ വരുന്നവരാണോ എന്നറിയാതെ അവൾ ഭ്രാന്തിന്റെ വക്കിലായി.
അനന്തു തന്റെ കാറിൽ ഇടുക്കിയിലെ ഫാം ഹൗസിലേക്ക് തിരിച്ചു. അവിടെ അഖിൽ അവനെ കാത്തിരിപ്പുണ്ട്… തന്റെ ജീവിതം തകർത്തവന് നൽകാനുള്ള ബാക്കി ശിക്ഷകൾ പൂർത്തിയാക്കാൻ!
അനന്തുവിന്റെ ഉള്ളിലെ പക ഒരു കാട്ടുതീ പോലെ പടരുകയായിരുന്നു. വെറുമൊരു മരണം കൊണ്ടോ മർദ്ദനം കൊണ്ടോ തീരുന്നതല്ല തന്റെ നഷ്ടമെന്ന് അവന് ഉറപ്പായിരുന്നു.
ഇടുക്കിയിലെ ഫാം ഹൗസിൽ അഖിലിനെ കാത്തിരുന്നത് നരകത്തിന്റെ ബാക്കി ഭാഗമായിരുന്നു. അനന്തു അവിടെ ഒരു ചെറിയ ക്ലിനിക്ക് തന്നെ സജ്ജമാക്കി. അവിടെ വെച്ച് അഖിലിന്റെ ഓർമ്മശക്തിയെയും തലച്ചോറിനെയും ബാധിക്കുന്ന ചില മരുന്നുകൾ അനന്തുവിന്റെ വിശ്വസ്തരായ ഡോക്ടർമാർ അവന് കുത്തിവെച്ചു.
മാസങ്ങളോളം നീണ്ട ആ പീഡനങ്ങൾക്കും രാസപ്രയോഗങ്ങൾക്കും ഒടുവിൽ അഖിലിന് തന്റെ പേരുപോലും മറന്നുപോയി. അവന്റെ കണ്ണുകളിലെ ആ കാമവെറി മാറി, അവിടെ ശൂന്യതയും ഭ്രാന്തും നിറഞ്ഞു.