അന്ധകാരം 5 [RDX-M]

Posted by

അവൻ ആ മാല എടുത്ത് അവൻ്റെ ബാഗിൻ്റെ അറയിലേക്ക് ഇട്ടു…. ആ മാല അവൻ്റെ ബാഗിൻ്റെ വശങ്ങളിൽ തട്ടി ബാഗിന് ഉള്ളിലെ ഇരുട്ടിൻ്റെ അറയിലേക്ക് പോയി വിശ്രമിച്ചു….

************

പാർസൽ കിട്ടിയ ബുള്ളറ്റും എടുത്ത് ടാർ ഇട്ട വഴിയിൽ കൂടി മഹി അവൻ്റെ ലക്ഷ്യവും മനസിൽ വച്ച് മുന്നോട്ട് പോയികൊണ്ട് ഇരുന്നു….

ഇവിടെ വന്നിട്ട് ഇപ്പൊൾ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…താൻ ചെയ്യാൻ ഉറപ്പിച്ചു വച്ച പല കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല…ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ…എല്ലാം അതിൻ്റേതായ സമയത്ത് നടന്നാൽ മതിയായിരുന്നു…

മഹി അവൻ്റെ മുന്നിൽ ഉള്ള റോഡിനെ നോക്കി…ചുറ്റും മരങ്ങൾ ഉണ്ട് എങ്കിലും നല്ല ചൂട് എടുക്കുന്നു…ചൂടിൻ്റെ കാഠിന്യം ഏത്ര ഉണ്ട് എന്ന് റോഡിൽ നിന്നും ഉയരുന്ന താപത്തിൽ നിന്നും മനസ്സിലാവുന്നത് ആണ്….

ബൈക്ക് എടുക്കാൻ കയറിയപ്പോൾ കഴിച്ച ഊണ് ഇപ്പൊൾ തന്നെ ഏതാണ്ട് ദഹിച്ച അവസ്ഥ ആണ്…

ഇപ്പൊൾ നല്ല കഴിഞ്ഞിരിക്കുന്നു…. എങ്കിൽ പോലും നല്ല ചൂട് ആണ്….ഗ്രാമത്തിൽ ഉള്ളപ്പോൾ ഇത്രയും ചൂട് വന്നിട്ടില്ലായിരുന്നു….ഹെൽമറ്റ് ഇല്ലാത്തത് കൊണ്ട് ചൂട് നേരെ തലയിലേക്ക് ആണ് വീഴുന്നത്…അവൻ്റെ നെറ്റിയിൽ നിന്നും മുഖത്തേക്ക് ഒഴുകി ഇറങ്ങിയ വിയർപ്പിനെ വിരൽകൊണ്ട് വടിച്ചു മാറ്റി അവൻ ആലോചിച്ചു..,

അപ്പോഴാണ് മുന്നിൽ കാട്ടുവളളി പിടിച്ചു പകുതി മറഞ്ഞു കിടക്കുന്ന ബോർഡിൽ അവൻ്റെ ശ്രദ്ധ പതിഞ്ഞത്…

സ്വാഗതം മായാപുരി എന്ന് കണ്ടതും അവൻ്റെ മുഖത്തേക്ക് ഒരു ചിരി ഓടി എത്തി… ആ ബോർഡ് അവനെ സ്വാഗതം ചെയ്യുന്നു എന്ന് അവന് തോന്നി…അവൻ ഒരു ചിരിയോടെ ബുള്ളറ്റിൻ്റെ ആക്സിലേറ്റർ ഞെരിച്ചു കൊണ്ട് അവൻ ഗ്രാമത്തിന് ഉള്ളിലേക്ക് പാഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *