“പിന്നല്ലാതെ…ആളുകള്‍ ആരെങ്കിലും ആ വഴി തൃസന്ധ്യ കഴിഞ്ഞാല്‍ നടക്കോ…അതും ഈ വെള്ളിയാഴ്ച….ഞാനും നിങ്ങളുടെ ദൈര്യത്തില്‍ തന്നെ ആണ് മുന്നോട്ടു നടക്കുന്നത്….പിന്നെ കണ്ടില്ലേ ഈ താളിയോലകള്‍ അതിനെ അവള്‍ക്കു പേടിയാണ്…അതാണ് എന്‍റെ മറ്റൊരു ദൈര്യം”
“ഹോ സമാധാനമായി….വരുന്ന വഴിക്ക് പെട്ടുപോകുമോ എന്നാരുന്നു ശങ്ക…”
“അല്ല കുഞ്ഞിക്കണ്ണന്‍ നമ്പൂരി ഏത് ഇല്ലത്തെയാണ് എന്നാണു പറഞ്ഞത്?”
“അങ്ങ് മൂപ്പോട്ടൂര്‍ ഇല്ലത്തെ ….അറിയില്ല്യെ….പേരുകേട്ട ഇല്ലമാണ്…അവിടുത്തെ ഇളമുറക്കാരന്‍ ആണ് നാം…”
“പിന്നെ കേള്‍ക്കാണ്ടിരിക്കോ….മന്ത്രവാദികള്‍ ഒരുപാട് പെര്‍ ജനിച്ചു മരിച്ച ആ ഇല്ലം ഞങ്ങള്‍ അണിമംഗലക്കാര്‍ എങ്ങനെ മറക്കും…അവിടുത്തെ തിരുമേനി അല്ലെ ഇവിടുത്തെ എല്ലാ കര്‍മങ്ങളും ചെയ്യുന്നത്…”
“ഉവ …അതുക്കൊണ്ട് തന്നെ നാളെ തന്നെ മുഖം കാണിക്കണം എന്ന് പറഞ്ഞു കുറിമാനം വന്നാല്‍ വരാണ്ടിരിക്കാന്‍ ആകില്ലലോ”
“കുറിമാനമോ..ആരാ കുറിമാനം അയച്ചത് രാജാവു തിരുമാനസാണോ?”
“അല്ല …വലിയ കോയിത്തമ്പുരാന്‍….ഇന്നലെ വൈകിട്ടാണെ കുറിമാനം കിട്ടിയത്..നാളെ തന്നെ മുഖം കാണിക്കണം എന്ന് പറഞ്ഞുക്കൊണ്ട്…കാലത്തെ പുറപ്പെട്ടതാണ് അവിടുന്ന് പക്ഷെ ഇടയ്ക്കു ക്ഷാരത്തെ വാരസ്യാരുടെ വീട്ടില്‍ ഒന്ന് കയറേണ്ടി വന്നു..അതാ വൈകിയേ”
“ഈ ക്ഷാരത്തെ വാരസ്യാര്‍ എന്ന് പറയുമ്പോള്‍ നമ്മുടെ ദാക്ഷായണി തന്നെ അല്ലെ “
അത് ചോദിക്കുമ്പോള്‍ കേശവന്‍ നായരുടെ മുഖത്ത് വല്ലാത്തൊരു ചിരിയും നമ്പൂരിയുടെ മുഖം അല്‍പ്പം നാണം കൊണ്ടും ചുവന്നിരുന്നു..
“ഉവ ഉവ അത് തന്നെ”
വായിലെ വെറ്റില കോളാമ്പി തൊട്ടടുതെക്ക് നീട്ടി തുപ്പിക്കൊണ്ട് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു…രണ്ടുപ്പെരും ഉച്ചത്തില്‍ ചിരിച്ചപ്പോള്‍ വിനുവിനും കൊശവനും ചിരി അടക്കാന്‍ കഴിഞ്ഞില്ല…