അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Posted by

പോകും..അപ്സരസെന്നു പറഞ്ഞാലോ…മതിയാകില്ല…ദേവലോകത്തെ കിങ്കരന്മാരായ ഗന്ധര്‍വന്മാര്‍ പോലും കണ്ണടച്ചു പ്രണയത്തിനായി കാല്‍ക്കല്‍ വീഴുന്ന രൂപം…
അഞ്ജലിയുടെ ചെറിയ അധരങ്ങളില്‍ അവനായി ഉണ്ടായിരുന്ന ചെറു പുഞ്ചിരി ഹരിയുടെ നെഞ്ചിലെ ഏതൊരു വേദനയും എരിച്ചു കളയുന്നതായിരുന്നു…അവളുടെ ചിരിയില്‍ തെന്നി വീഴാതെ നോക്കാന്‍ ഹരി നന്നേ പണിപ്പെട്ടു…
ഓരോ നിമിഷവും ഹരി അഞ്ജലിയെ തന്നോളം സ്നേഹിച്ചു കൊണ്ടിരുന്നു….ആദ്യമായാണ്‌ ഹരിക്കങ്ങനെ ഒന്ന്..വീട്ടിലെ കഷ്ട്ടപാടും പഠനവും ഇത് മാത്രമായിരുന്നു അവന്‍റെ മനസില്‍…
“ഹായ് ഹരി”
അവളുടെ ആ ശബ്ദം ഒരു സ്ലോമോഷന്‍ സീന്‍ കാണുന്നത് പോലെ ആണ് ഹരിക്ക് തോന്നിയത് അത് മാത്രമല്ല അപ്പോള്‍ അവിടെ നടന്നതെല്ലാം അവനു അങ്ങനെ ആണ് അനുഭവപ്പെട്ടത്…വളരെ വളരെ പതിയെ..സ്ലോമോഷനില്‍…
“ഹായ്”
ഹരിയുടെ വായില്‍ നിന്നും തന്നെ ആണോ അത് വന്നത് എന്നത് അവനു സത്യത്തില്‍ സംശയം ഉണ്ടായിരുന്നു…അഞ്ജലിയുടെ കണ്‍പോളകള്‍ ഒന്ന് അടഞ്ഞു തുറന്നു..അവളുടെ കീഴ്ത്താടിയില്‍ നിന്നും ഒരിറ്റു മഴത്തുള്ളി വീഴാതെ അവളെ മാത്രം സ്നേഹിച്ചപ്പോള്‍ ഹരിക്ക് ആ നിമിഷം ആ മഴതുള്ളിയോടു പോലും അസൂയ തോന്നി…
“ഹരി നല്ല മഴയല്ലേ നമുക്ക വാക മര ചുവട്ടില്‍ ഒന്ന് നിന്നാലോ”
“എന്തിനാ അഞ്ജലി”
“ഹാ നില്‍ക്കാന്നെ…നല്ല രേസമല്ലേ…മഴ..വാകമരം ഒരു കുടകീഴില്‍ ഇങ്ങനെ”
ഹരിയുടെ കണ്ണിലേക്കു നോക്കി ആണ് അഞ്ജലി അത് പറഞ്ഞത്…അവന്‍റെ സകല ബോധവും പോയ പോലെ ആയിരുന്നു അപ്പോള്‍ അത്…അവളുടെ ആ കണ്ണുകള്‍…അവന്‍റെ നെഞ്ചില്‍ തുളഞ്ഞു കയറുന്നത് പോലെ തോന്നി..അവന്‍ അവള്‍ക്കൊപ്പം യാന്ത്രികമായി നടന്നു…മഴയപ്പോളും അവര്‍ക്ക് വേണ്ടി എന്നോണം പെയ്തു കൊണ്ടിരുന്നു…
വാകമാരച്ചുവട്ടിലെ ബെഞ്ചിനു അരികിലായി അവര്‍ നിന്നു…ഹരി പതിയെ കുട ഉയര്‍ത്തി നോക്കി നല്ല മഴ….അവള്‍ പറഞ്ഞപ്പോലെ വല്ലാത്തൊരു ഫീല്‍ വന്നു ആ വാക മരച്ചുവട്ടില്‍ അങ്ങനെ മഴയില്‍ കുട ചൂടി നില്‍ക്കുമ്പോള്‍..
“ഹരി”
അഞ്ജലി പുറത്തേക്കു തന്നെ നോക്കികൊണ്ട്‌ ഹരിയെ വിളിച്ചു
“ഉം”
“എനിക്കൊരു കാര്യം പറയാനുണ്ട് ഹരിയോട്”
“പറഞ്ഞോ”
അപ്പോള്‍ ആ സമയം അവരുടെ ശബ്ദം മാത്രമേ അവിടെ കേള്‍ക്കാന്‍ ആയുള്ളൂ…കിരണും സൂരജും അല്‍പ്പം മാറി നില്‍കുകയാണ്‌…
“പറയട്ടെ ഹരി”
“പറ”
‘ഉം….ഹരി…ഈ മഴ…മഴ ഇഷ്ജ്ട്ടമാണോ ഹരിക്ക്”
“മഴയെ ആര്‍ക്കാണ് ഇഷ്ട്ടമില്ലാതാത് അഞ്ജലി”
“ഒരുപാട് ഇഷ്ട്ട്മാണോ മഴയെ”
“ഉം അതെ”
“എന്നെക്കാളും ഇഷ്ട്ടമാണോ”
അത് ചോദിക്കുമ്പോള്‍ അഞ്ജലി അവനു നേരെ തിരിഞ്ഞിരുന്നു …ആ ഒരു കുട കീഴില്‍ അവര്‍ മാത്രമായിരുന്നു…കുടയിലെ പിടിയില്‍ ഹരി പിടിചിരിക്കുനതിനു മുകളിലായി അഞ്ജലി അവളുടെ കൈകള്‍ വച്ചു….അവന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ ഹൈ വോല്‍ട്ടെജ് വേഗത്തില്‍ പാഞ്ഞു പോയി…
“പറയു ഹരി എന്നെക്കാളും ഇഷ്ട്ട്മാണോ ഹരിക്ക് ഈ മഴയെ..ഈ പ്രകൃതിയെ…ഈ കാറ്റിനെ….ഈ വാക മരത്തെ”

Leave a Reply

Your email address will not be published. Required fields are marked *