അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Posted by

ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…അല്‍പ്പം മുന്നേ തന്‍റെ സമ്മതം ഇല്ലാതെ തന്‍റെ കുട കീഴില്‍ വന്നു കയറി തന്‍റെ എല്ലാ സ്നേഹവും ഒറ്റയടിക്ക് വാരിഎടുത്തു കൊണ്ട് അഞ്ജലി അങ്ങനെ ചോദിച്ചപ്പോള്‍ ഒരു നിമിഷം ഹരിക്ക് മറുപടി ഇല്ലായിരുന്നു….
“പറയു ഹരി…”
ഹരി അപ്പോളും മൌനമായിരുന്നു…
“…ഹരി…എനിക്ക് ഈ മഴയെക്കാള്‍ ഈ ലോകത്തെ എന്തിനേക്കാളും ഹരിയെ ഇഷ്ട്ടമാണ്…ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്….ഈ ലോകത്തില്‍ നിന്നോളം എനിക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല എന്നൊരു തോന്നല്‍…തോന്നല്‍ അല്ല അതാണ്‌ സത്യം…ഐ …ഐ റിയലി ലവ് യു ഹരി”
ഹരിക്ക് എല്ലാം അവിശ്വസിനീയം ആയിരുന്നു.. അവന്‍ കണ്ണുകള്‍ മിഴിച്ചു അഞ്ജലിയെ നോക്കി നിന്നു…പൊടുന്നന്നെ അഞ്ജലി ഹരിയുടെ കൈല്‍ നിന്നും കുട തട്ടി മാറ്റി…കുടയെ ഓടി വന്ന ഒരു കാറ്റെടുത്തു ദൂരേക്കെറിഞ്ഞു…ഹരിയും അഞ്ജലിയു ആ മഴയില്‍ നനഞു കുതിര്‍ന്നു…അഞ്ജലി അവന്‍റെ കവിളില്‍ രണ്ടു കൈകള്‍ കൊണ്ട് പിടിച്ചു പിച്ചി..ഹരിക്ക് അവളെ കെട്ടിപ്പിടിക്കാന്‍ കൊതി ആയി…
അഞ്ജലി അവന്‍റെ കവിളില്‍ പിച്ചി പിടിച്ചു അവന്‍റെ മുഖം വട്ടത്തില്‍ ആട്ടി അവന്‍റെ മൂക്കില്‍ അവളുടെ മൂക്ക് പതിയെ അടുപ്പിച്ചു വച്ചു….അവളുടെ ചുടു നിശ്വാസം അവന്‍റെ അധരങ്ങളില്‍ വന്നു പതിച്ചു…
ഇപ്പൊ എന്ത് തന്നെ സംഭവിച്ചാലും ഹരിക്ക് അതൊരു വിഷയമേ അല്ലായിരുന്നു…അഞ്ജലി അവന്‍റെ അരികില്‍ അങ്ങനെ നിന്നു…മഴ അവളെ കുളിരണിയിച്ചു കൊണ്ട് പതിയെ പെയ്തിറങ്ങി..
“ഹരി…ഐ ലോവേ യു…ഐ ലവ് യു സൊ സൊ സൊ മച്”
അതും പറഞ്ഞു അവള്‍ അവന്‍റെ അടുത്ത് നിന്നു അല്‍പ്പം മാറി കൈകള്‍ വിടര്‍ത്തി നിന്ന്കൊണ്ട് ഹരിയോട് ഉറക്കെ ഉറക്കെ ഈ ലോകം മുഴവന്‍ കേള്‍ക്കുന്ന പോലെ വിളിച്ചു പറഞ്ഞു
“ഹരി….എനിക്ക് നിന്നെ ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്…ഞാന്‍ നിന്നെ മാത്രമേ കേട്ടു ,…..ഹരി ഐ ലവ് യു…..ഐ……ലവ്…..യു………”
ആ ലോകം മുഴുവന്‍ അതിനു സാക്ഷിയായി…ഹരി തരിച്ചു നിന്നു..
———————————————————
അഞ്ജലി പെട്ടന്ന് തിരികെ വര്‍ത്തമാനക്കാലത്തിലേക്ക് തിരികെ വന്നു …കിരണ്‍ അപ്പോളും പറഞ്ഞുകൊണ്ടിരിക്കുകയാണ്..
“അന്ന് നീ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ദിവസം നിന്‍റെ അച്ഛന്‍ ഹരിയെ ടൌണിലെ നിങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു…ഞങ്ങള്‍ മൂവരും കൂടെ ആണ് പോയത്…ഹരിയുടെ സംസാരവും അവന്‍റെ പെരുമാറ്റവും ജീവിതത്തോടുള്ള കാഴ്ചപ്പാടും അങ്കിളിനു നന്നേ ബോധിച്ചു..അദ്ദേഹം അന്ന് അവനോടു ഒരു കാര്യം പറഞ്ഞു..”
കിരണിന്‍റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് പോയി …
“മോനെ ഹരി…നിന്നെ ഇപ്പോളെ ഞാന്‍ എന്‍റെ ഭാവി മരുമകന്‍,,,അല്ല എന്‍റെ മകന്‍ തന്നെ ആയി കണ്ടു കഴിഞ്ഞു…എനിക്ക് ശേഷം എന്‍റെ മോളെ കൈപിടിച്ച് ഏല്‍പ്പിക്കാന്‍ നിന്നോളം നല്ലവനെ എനിക്കിനി കണ്ടു പിടിക്കാന്‍ കഴിയില്ല..പക്ഷെ മോനെ അഞ്ജലി കൊച്ചു നാള്‍ മുതലേ അവളുടെ ഓരോ വളര്‍ച്ചയും കണ്കുളിര്‍ക്കെ കണ്ടവനാണ് ഞാന്‍ അതുകൊണ്ട് തന്നെ അവളുടെ ചില നെഗറ്റിവ് ആയുള്ള സ്വഭാവം അതിന്‍റെ കാരണക്കാരന്‍ ഞാന്‍ തന്നെ ആണ് …വേറെ ഒനുമല്ല…അവളാഗ്രഹിക്കുന്ന എന്തും ഞാന്‍ അവള്‍ക്കു നേടി കൊടുക്കാറുണ്ട്…പക്ഷെ അങ്ങനെ കിട്ടുന്ന എന്തിനോടും അത് എന്ത് തന്നെ ആയാലും അല്‍പ്പം കഴിയുമ്പോള്‍ അവള്‍ക്കു അതിനോടുള്ള ആ ഒരു ഇഷ്ട്ടം കുറയും..”
“അത് പിന്നീട് വല്ലപ്പോളും പോലും അവള്‍

Leave a Reply

Your email address will not be published. Required fields are marked *