എടുക്കാറോ അതിനെ കുറിച്ച് ചിന്തിക്കാറോ ഇല്ല…നിന്‍റെ കാര്യത്തില്‍ അവള്‍ അങ്ങനെ ആകും എന്നല്ല എന്നാലും എനിക്കൊരു പേടി…അതുകൊണ്ട് അവള്‍ക്കു നീ ഇല്ലാതെ പറ്റില്ല എന്ന് എനിക്കും നിനക്കും തോന്നുനത് വരെ നീ അവളോട് ഇഷ്ട്ടമില്ലാത്ത രീതിയില്‍ മാത്രമി പേരുമാറാവു….അവളായിട്ടു കഷ്ട്ടപ്പെട്ടു നേടി എടുക്കുന്ന ഒന്നും അവള്‍ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും കളയില്ല ..അത് നഷ്ട്ടപ്പെടുത്താന്‍ അവള്‍ ഒരിക്കലും തയ്യാറാകില്ല …മകളെ കുറിച്ച് ആദിയുള്ള ഒരു അച്ചന്റെ അപേക്ഷ ആയിട്ട് കണ്ടാല്‍ മതി…”
കിരണ്‍ വീണ്ടും പറഞ്ഞു നിര്‍ത്തി…അഞ്ജല്കി അച്ഛന്റെ സ്നേഹം ഓര്‍ത്ത് ഒരിറ്റു വിതുമ്പി…കിരണ്‍ തുടര്‍ന്നു..
“അന്ന് മുതല്‍ ഉളിലെ നിന്നോടുള്ള കുന്നോളം സ്നേഹം കടിച്ചു പിടിച്ചു നിന്‍റെ മുന്നില്‍ നീ കുറച്ചു മുന്നേ വരെ കണ്ട ഹരിയായി അവന്‍ അഭിനയിക്കുകയായിരുന്നു…പലപ്പോളും ഞങ്ങള്‍ എല്ലാം അവനെ നിന്‍റെ മുന്നില്‍ വച്ചു നിന്നോട് ഇഷ്ടം പറയാത്ത്തിനു ഒരുപാട് വഴക്കൊക്കെ പറയുമ്പോള്‍ അവനെക്കാള്‍ സങ്കടം ഞങ്ങള്‍ക്കായിരുന്നു …”
കിരണ്‍ ഹരിയുടെ കൈ പിടിച്ചു അഞ്ജലിയുടെ കൈയില്‍ വച്ചു
“അഞ്ജലി ദെ ഇവനുണ്ടല്ലോ പത്തരമാറ്റു തങ്കമാണ് …കളങ്കമില്ലാത്ത തനി തങ്കം….ഇവന്‍ നിന്റെയും നീ ഇവന്റെയും പുണ്യമാണ്…ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും നിങ്ങള്‍ ഇങ്ങനെ പ്രണയിച്ചു തകര്‍ത്ത് ജീവിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും കാണണം”
കിരണിന്‍റെ വാക്കുകള്‍ അഞ്ജലിയുടെ കണ്ണില്‍ സന്തോഷശ്രുക്കള്‍ പൊഴിച്ചു…അവള്‍ ഹരിയുടെ മുഖത്തേക്ക് നോക്കി….അവന്‍റെ നെഞ്ചില്‍ ചാരി…എവിടെ നിന്നോ ഓടി കിതച്ചു വന്നതുപ്പോലെ കാലം തെറ്റി ഉദിച്ചു നിന്ന സൂര്യനെ മറച്ചു കൊണ്ട് മഴ എത്തി…
അഞ്ജലിയും ഹരിയും ഒഴികെ എല്ലാവരും ഓടി കോറിഡോറില്‍ കയറി…ചരിത്രം ആവര്‍ത്തിക്കും പോലെ അവരുടെ ആദ്യ സങ്കമത്തിനും അവരുടെ ഒന്ന് ചേരലിനും ആ മഴയും വാകമരങ്ങളും പ്രകൃതിയും സാക്ഷിയായി…
ഹരി അവളുടെ മുഖം കൈകളില്‍ കോരി എടുത്തു…അഞ്ജലിയുടെ ദേഹം ചെറുതായൊന്നു പിടച്ചു…അവരെ ഇരുവരെയു നനച്ചു കൊണ്ട് മഴ കൊരിചോരിഞ്ഞു …അവിടമാകെ മഴ കുളിര്‍മ ഏകി…ഹരി അഞ്ജലിയുടെ നനഞ്ഞ മുഖം തന്‍റെ മുഖത്തോട് അടുപ്പിച്ചു….
വാകമരം അവര്‍ക്ക് തണലേകി….ഇളം കാറ്റില്‍ അഞ്ജലിയുടെ നനഞ്ഞ മുടികള്‍ അല്‍പ്പം ഇളകി….ഹരി അവളുടെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു
“അഞ്ജലി…പണ്ട് ഇതുപോലെ ഒരു മഴയത്ത് എന്‍റെ കുടകീഴില്‍ എന്‍റെ സമ്മതം ചോദിക്കാതെ കയറി വന്നു എന്‍റെ മനസിലെ ചെറു കൂട്ടില്‍ ഒരു കൂടും കൂട്ടി എന്നിലേക്ക് ചേക്കേറാന്‍ നിന്ന നിന്നെ ഇന്ന് അതെ മഴയത്തു അതെ വാകമരച്ചുവട്ടില്‍ വച്ചു തന്നെ എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷേണിക്കുന്നു….ഈ ലോകത്ത് എന്ത് തന്നെ സംഭവിച്ചാലും നീ എന്‍റെ അരികില്‍ ഉണ്ടെങ്കില്‍ എനിക്ക് അതെല്ലാം ഒന്നുമല്ല അഞ്ജലി…നിന്നെ ഞാന്‍ അത്രമാത്രം സ്നേഹിക്കുന്നു…”
അഞ്ജലിയുടെ കണ്ണുകള്‍ മഴയാല്‍ നനഞ്ഞു….പ്രണയം അവിടമാകെ പറന്നു നടന്നു..ആ മഴയിലും വാകമരം പുഷപ്പങ്ങള്‍ പൊഴിച്ചു…
“അഞ്ജലി അന്ന് നീ ചോദിച്ചു ഈ മഴയെക്കാള്‍ പ്രേകൃതിയെക്കള്‍ ഞാന്‍ നിന്നെ സ്നേഹിക്കുമോ എന്ന്….ഇപ്പോള്‍ പറയുന്നു അഞ്ജലി..ഈ ലോകത്തെ സര്‍വ ചരാച്ചരങ്ങളെക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു..എന്‍റെ ജീവന് തുല്യം…നീ നീ മാത്രമാണ് എന്‍റെ എല്ലാം അഞ്ജലി..ഇതൊന്നു പറയാന്‍ കഴിയാതെ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ നിന്നെ മറഞ്ഞു നിന്നു സ്നേഹിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു അഞ്ജലി…അഞ്ജലി ഐ ലവ് യു..”
അഞ്ജലി ഹരിയുടെ വാക്കുകള്‍ ഹൃദയം കൊണ്ട് കേട്ടു..അവള്‍ അവനെ വാരി പുണര്‍ന്നു….അവരുടെ ചുണ്ടുകള്‍ പരസ്പര ദീര്‍ഘ സമയം സംസാരിച്ചു…
വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു…അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു…
പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു…
തുടരും