അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Posted by

അഞ്ജലി ബാത്രൂമില്‍ നിന്നും ഇറങ്ങി താഴേക്കു നടന്നു…വാകമരച്ചുവട്ടില്‍ അവള്‍ എപ്പോളും അവനു വേണ്ടി കാത്തിരിക്കാറുള്ള ഇടത്തിരുന്നു….അവിടെ ഇരിക്കുമ്പോള്‍ ഹരി കൂടെ ഉള്ളത് പോലെ ആണ് അവള്‍ക്കു തോന്നാറ്….
“അഞ്ജലി…എവിടെ ആരുന്നു നീ എവിടെ എല്ലാം നോക്കി നിന്നെ ഞങ്ങള്‍”
സുഷമയും റോസും ആ സമയം അങ്ങോട്ട്‌ നടന്നു വന്നു…അഞ്ജലിയുടെ മുഖം വാടി ഇരിക്കുന്നത് അവര്‍ ഇരുവരും ശ്രദ്ധിച്ചു..
“എന്ത് പറ്റി..എന്ത് പറ്റി അഞ്ജലി…നിന്‍റെ മുഖം എന്താ വല്ലാതിരിക്കുന്നെ “
റോസാണ് ആദ്യം ചോദിച്ചത്…ഇരുവരും അവളുടെ അടുത്തടുത്തായി ഇരുന്നു..
“എന്ത് പറ്റാന്‍..ഒന്നും പറ്റിയില്ല”
അഞ്ജലി വളരെ നല്ല രീതിയില്‍ തനിക്കൊന്നുമില്ല എന്ന് അഭിനയിക്കാന്‍ വളരെ പാട് പെട്ടു..
“അതൊന്നുമല്ല..നീ കരഞ്ഞോ”
സുഷമ്മ അവളുടെ മുഖം കൈകളില്‍ കോരി എടുത്തു കൊണ്ട് ചോദിച്ചു…അവരുടെ ഇരുവരുടെയും മുഖം സങ്കടം നിഴലിച്ചു..
“പിന്നെ കരയാന്‍..ഞാന്‍ .. ഒന്ന് പോടെ…അയ്യോ ദെ..നോക്കിക്കേ ”
അങ്ങന പറഞ്ഞു അഞ്ജലി പൊടുന്നനെ അവിടെ നിന്നും എണീറ്റ്‌ കൊണ്ട് മുന്നോട്ടു നടന്നു…വാകമരച്ചുവട്ടില്‍ ഒരു കൊച്ചു ചെടിയുടെ മുകളില്‍ കടും നീല നിറത്തില്‍ ഉള്ള ഒരു ചിത്ര ശലഭം വന്നിരുന്നു..അത് കണ്ടാണ്‌ അഞ്ജലി അവിടേക്ക് പോയത്..
അവള്‍ അടുത്തു ചെന്നപ്പോള്‍ പക്ഷെ ആ ചിത്ര ശലഭം അവിടെ നിന്നും അനങ്ങിയതെയില്ല…അവള്‍ പതിയെ തന്‍റെ വിരല്‍ ആ ചെടിയോടു ചേര്‍ത്ത് വച്ചപ്പോള്‍ ആ ചിത്ര ശലഭം അവളുടെ വിരലില്‍ വന്നിരുന്നു….
ആ ചിത്ര ശലഭത്തെ അവള്‍ പതിയെ കൈയില്‍ എടുത്തു…ആ ചിത്രശലഭം അവളെ മാത്രം നോക്കി നിന്നു…ഒരു നിമിഷം കാറ്റു പോലും അവരെ ശല്യം ചെയ്യാതെ മാറി നിന്നു..
“എടി അഞ്ജലി നീല കളറുള്ള ശലഭം കൈയില്‍ വന്നിരുന്നാല്‍ ആഗ്രഹിച്ച കാര്യം നടക്കു എന്നാണ്”
റോസാണ് ചാടി എണീറ്റ്‌ അത് പറഞ്ഞത്…
“നിങ്ങള്‍ അച്ചായന്മാര്‍ക്ക്‌ അതിനു ഇങ്ങനത്തെ വിശ്വാസം ഒക്കെ ഉണ്ടോട”
സുഷമയും അവളുടെ കൂടെ എണീറ്റ്‌ അഞ്ജലിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…അപ്പോളും ആ ചിത്ര ശലഭം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു…
“അതെന്ന അച്ചായന്മാര്‍ക്ക്‌ വിശ്വാസം പാടില്ല എന്നുണ്ടോ..ഒന്ന് പോടീ..അഞ്ജലി എടാ വിട്ടു കളയണ്ട…മുറുകെ പിടിചോട്ടോ..ഹരിയെ മനസില്‍ വിചാരിച്ചോ ഇനി….അവനെ നിനക്ക് തന്നെ കിട്ടും”
റോസ് വളരെ സന്തോഷപ്പൂര്‍വ്വം അഞ്ജലിയെ നോക്കി പറഞ്ഞു…
“ഇനി അതിന്‍റെ ആവശ്യം ഇല്ല”
അഞ്ജലി അത് പറഞ്ഞുകൊണ്ട് പതിയെ ആ ചിത്ര ശലഭത്തെ ഉമ്മ വച്ചു..അപ്പോളും ആ ചിത്ര ശലഭം അവളില്‍ നിന്നും പറന്നകലാതെ നിന്നു….അവള്‍ അതിനെ എടുത്ത അതെ ചെടിയില്‍ തന്നെ കൊണ്ട് ചെന്ന് വച്ചു…
‘നീ എന്നാ ഇപ്പോള്‍ ഇങ്ങനെ പറയുന്നെ അഞ്ജലി”
“ഓ ഇവള്‍ രാവിലെ തുടങ്ങി ഇങ്ങനാ..എന്നോടും പറഞ്ഞു ഇന്ന് രാവിലെ ഇങ്ങനെ ഒക്കെ..എന്നാന്നു ചോദിച്ചാല്‍ ഒന്നും പറയത്തും ഇല്ല…”
“എന്നാ മുത്തെ …എന്നാ എന്നോട് പറ..എന്താ എന്‍റെ കുട്ടിക്ക് പറ്റിയത്”
റോസ് അഞ്ജലിയുടെ ചുമലില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.
“എന്താ എനിക്കൊന്നും ഇല്ല”

Leave a Reply

Your email address will not be published. Required fields are marked *