അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Posted by

അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ കോളേജും മുഴുവനും ആ വാര്‍ത്ത അറിഞ്ഞു….അഞ്ജലി പോകുന്നു…ഇനി ഇവിടെ തുടരുന്നില്ല…കേട്ടവര്‍ കേട്ടവര്‍ വാ പൊത്തി..ചിലര്‍ കരഞ്ഞു…ചിലരുടെ മുഖം മ്ലാനമായി…മറ്റു ചിലര്‍ സന്തോഷിച്ചു…
അഞ്ജലിയെ കൂട്ടാന്‍ കാര്‍ വന്നത് കോളേജില്‍ ആയിരുന്നു…കോളേജ് സൈഡിലായി ഉള്ള ഹോസ്റ്റെലില്‍ നിന്നും അഞ്ജലി ഒരു വെളുത്ത ചുരിദാര്‍ ധരിച്ചു കൊണ്ട് ഇറങ്ങി വന്നു,,,മുടികള്‍ അലസമായിരുന്നു…മുഖം മൂഖമായിരുന്നു…റോസും സുഷമയും അവളുടെ ബാഗുകളുമായി അവളുടെ കൂടെ ഇറങ്ങി…
ഒരുപാട് പേര് അവളെ നോക്കി നിന്നു….ചിലര്‍ അവളുടെ തീരുമാനത്തെ അനുകൂലിച്ചു..ഒരാണിനെ കിട്ടാത്തതിന്റെ പേരില്‍ ജീവിതം നശിപ്പിക്കുന്ന അവളെ മറ്റു ചിലര്‍ പുച്ചത്തോടെ നോക്കി…കാശിന്‍റെ ഹുങ്കെന്നു ചിലര്‍ അടക്കം പറഞ്ഞു..
ആ കോളേജിന്റെ രാജകുമാരി പടി ഇറങ്ങി പോകുകയാണ്…അവളുടെ കാലുകള്‍ ആ വാക മര ചുവട്ടിലേക്ക്‌ പതിയെ നടന്നു…എന്നും അവളുടെ സങ്കടവും സന്തോഷവു പ്രണയവും സ്നേഹവും മോഹവും സ്വപനങ്ങളും എല്ലാം കേട്ടതും കണ്ടതും ആ വാകമരങ്ങള്‍ ആയിരുന്നു…
അവളുടെ വിയോഗത്തില്‍ സങ്കടം പറഞ്ഞുകൊണ്ട് ഒരു പൂ പോലും പൊഴിക്കാതെ ആ വാകമരം പോലും സങ്കടത്തോടെ തല താഴ്ത്തി നിന്നു…അഞ്ജലി ആ വാക മരച്ചുവട്ടിലെ ബെഞ്ചില്‍ ഒരു നിമിഷം ഇരുന്നു..പലരും അവളെ നോക്കി നടന്നകന്നു…അവളുടെ ബാഗുകള്‍ കാര്‍ ഡ്രൈവര്‍ വന്നു വാങ്ങി കൊണ്ട് പോയി…
അഞ്ജലി ആ വാകമാരത്തെ നോക്കി..ശേഷം റോസിനെയും സുഷമയും നോക്കി….അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു…അപ്പോളേക്കും എവിടെ നിന്നോ ഓടി കിതച്ചു കൊണ്ട് ശില്‍പ്പ വന്നു…അവള്‍ അവിടെ വന്നു നിന്നു കിതച്ചു…സുഷമയും റോസും അവളെ കോപത്തോടെ നോക്കി..അഞ്ജലി അവളെ കണ്ടു കണ്ണ് നീരാല്‍ പുഞ്ചിരിച്ചു…
“പോകുന്നതിനു മുന്നേ കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ല..കണ്ടുവല്ലോ സന്തോഷം…”
ശില്‍പ്പ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു…റോസ് പല്ല് കടിച്ചു…കുറച്ചാളുകള്‍ അവളെ ശ്രദ്ധിച്ചു കൊണ്ട് അവിടങ്ങളിലായി തടിച്ചു കൂടി…അഞ്ജലി തുടര്‍ന്നു
“അവനെ…അവനെ നല്ല്പ്പോലെ നോക്കണം..പാവ…ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് അവന്‍റെ ജീവിതത്തില്‍…അതിനൊക്കെ അവന്‍റെ കൂടെ നില്‍ക്കണം…വഴക്കൊന്നും ഉണ്ടാക്കരുത്..പിന്നെ…പിന്നെ ചൂട് ചായെ കൊടുക്കാവു നല്ല മധുരം ഇട്ടിട്ടു…കാപ്പി ഇഷ്ട്ടവില്ല…മോര് കറിയും മീന്‍ വറുത്തതും ആണ് ഇഷ്ട്ട ഭക്ഷണം..പാല്‍ കണ്ണിനു നേരെ കണ്ടുടാ…നീല ജീനും കറുത്ത വരയുള്ള ഷര്‍ട്ട് നല്ല ചേര്‍ച്ചയാണ് അവനു….പണി വരുമ്പോള്‍ നീല കൂര്‍ക്കള്‍ തിളപ്പിച്ച വെള്ളം ആണ് കുടിക്ക …പിന്നെ ..പിന്നെ അങ്ങനെ കുറെ ഉണ്ട്…എല്ലാം മനസിലാക്കി വേണം ജീവിക്കാന്‍….അവനെ …അവനെ കരയിക്കരുത്”
അവളുടെ കവിളില്‍ തലോടി കൊണ്ട് നെഞ്ചം തകര്‍ന്നു കരയാതെ കരഞ്ഞു കൊണ്ട് അഞ്ജലി പറഞു…സുഷമയും റോസും കരഞ്ഞു..പ്രകൃതിയും വാകമരങ്ങളും കരഞ്ഞു…ശില്‍പ്പ നിറ കണ്ണുകളോടെ അഞ്ജലിയെ നോക്കി…
അഞ്ജലി തന്‍റെ കൈല്‍ അണിഞ്ഞിരുന്ന രണ്ടു സ്വര്‍ണ വളകള്‍ അവള്‍ക്കു നേരെ നീട്ടി അവളതു വാങ്ങാതെ നിന്നപ്പോള്‍ അവളുടെ കൈല്‍ വച്ചു കൊടുത്ത് …

Leave a Reply

Your email address will not be published. Required fields are marked *