💌അഞ്ജനകല്യാണം💘 [Jomon]

Posted by

തന്നെക്കുറിച്ച് എന്തൊക്കെയാണീയാൾ പറയുന്നതെന്ന് അറിയാതെ വിഷ്ണു അയാളെ നോക്കി… ഒരു ചിരിയോടെ കണ്ണടച്ചവനെ കാണിച്ചുകൊണ്ട് ഗോപിനാഥൻ ഡ്രൈവറോട് പറഞ്ഞു

“സൂക്ഷിച്ചു കൊണ്ടുപോണം എന്റെ പിള്ളേരെ…”

അതികം താമസിക്കാതെ വണ്ടി മെല്ലെ മെല്ലെ മുൻപോട്ട് ചലിച്ചു തുടങ്ങി…. വിഷ്ണു അവളെ നോക്കാതെ പുറത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു… അഞ്ജനയുടെ കാര്യവും മറിച്ചല്ലായിരുന്നു…

നാഗരികതയുടെ രൂപവും ശബദ്ധകോലാഹങ്ങളും പിന്നിട്ടവർ ഒരു ഗ്രാമ പ്രദേശത്തേക്ക് കടന്നതും അവന്റെയുള്ളിൽ ചോദ്യങ്ങൾ മുളപൊട്ടി…എവിടേക്കാണ് പോകുന്നത്….

അജ്നയോടെ തന്നെ ചോദിക്കാം എന്നവൻ തീരുമാനിച്ചു…എത്രനേരം മിണ്ടാതിരിക്കാനാവും പരസ്പരം… തന്നെപോലെ തന്നെ ഒരുനിമിഷം കൊണ്ട് പെട്ട് പോയവൾ അല്ലെ…

അവൻ മുഖം തിരിച്ചവളിരിക്കുന്നിടത്തേക്ക് നോക്കിയതും കണ്ടത് സീറ്റിൽ ചാരിയിരുന്നു തന്നെത്തന്നെ ആകെമൊത്തം നിരീക്ഷിക്കുന്ന അഞ്ജനയെ ആണ്…..

വെളുത്തു നീണ്ട കുഞ്ഞു മുഖം…. നല്ല ആഴമുള്ള കണ്ണുകൾ…. കഴുത്തിൽ താൻ കെട്ടിയ താലി ചരട്…..

പെട്ടെന്നാണവൾ അവന് നേരെ കൈ നീട്ടിയത്… എന്തിനാണ് എന്ന് പെട്ടെന്ന് മനസിലാതെയവൻ അവളുടെ മുഖത്തേക്ക് ഒന്നുകൂടെ നോക്കി….

“പേടിക്കണ്ട…. “””

മടിയിൽ വെച്ചിരുന്ന അവന്റെ കൈ തന്റെ കയ്യിലേക്ക് എടുത്തു വെച്ചുകൊണ്ട് അഞ്ജന പറഞ്ഞു… അവളുടെ മുഖത്തൊരു കുസൃതി ചിരി മിന്നിമറഞ്ഞതായി വിഷ്ണു കണ്ടു

“എന്റെ പേര് അഞ്ജന…ഇയാൾടെ പേര് വിഷ്ണു എന്നാണല്ലേ…?

ഒരു തെളിഞ്ഞ ചിരിയോടെ അവൾ ചോദിച്ചു

ആ ചിരി കണ്ടപ്പോൾ ആണ് അവന് ഒന്ന് ആശ്വാസമായത്… തന്നെപ്പോലെ പേടിയുള്ള കൂട്ടത്തിൽ അല്ല അവൾ എന്ന് അവനു തോന്നി

Leave a Reply

Your email address will not be published. Required fields are marked *