അപ്പോളേക്കും അന്ന കട്ടൻ കൊണ്ടുവന്നു അവനു കൊടുത്തു അതുകഴിഞ്ഞു അവളും റെഡി ആകാൻ പോയി.
ഒരു മണിക്കൂറിനു ശേഷം അന്നയും ഒരുങ്ങി ഇറങ്ങി വന്നു.
അന്ന : എടി രേവൂ ഒരാഴ്ച്ച നീ ഇല്ലാതെ എങ്ങനാടി ഞാൻ അവിടെ.
രേവതി : ലീവ് ആ കാലൻ തറഞ്ഞിട്ടല്ലേ നീ ഏതായാലും പോയിട്ട് വാ.
അപ്പു : എന്നാൽ നമ്മുക്ക് ഇറങ്ങാം ചേച്ചി.
അന്ന : ഇറങ്ങാട.
അവൾ രേവൂനെ കെട്ടിപിടിച് ഒരു ഉമ്മയും കൊടുത്ത് പോകാൻ ഇറങ്ങി.
അപ്പു : എന്നാൽ ശരി റെവൂചേച്ചി അതും പറഞ്ഞു അവൻ വണ്ടി എടുത്തു. അവർ പോകുന്നത് വരെ രേവതി അതും നോക്കി നിന്നു. അവർ പോയപ്പോൾ അവൾക്ക് ചെറിയ സങ്കടം വന്നു. ഒറ്റക്ക് ആയിപോയപോലെ തോന്നി.
അവൾ ഉടനെ തന്നെ ഫ്രഷായി ജോലിക്ക് പോകാൻ റെഡി ആയി അവൾ അന്നയുടെ സ്കൂട്ടി എടുത്തു യാത്ര തിരിച്ചു ഓഫീസിൽ എത്തി അവൾ അവളുടെ ജോലിയിൽ വ്യാപ്രിതയായി. ഉച്ച സമയത്താണ് അവൾക്ക് അന്നയുടെ കാൾ വന്നത് അവൾ വീട്ടി എത്തി എന്ന് പറയാൻ രേവതി അന്നയുടെ അമ്മയോടും സംസാരിച്ച ഫോൺ വെച്ചു. വൈകിട്ട് ജോലിയും കഴിഞ്ഞ് അവൾ തിരിച്ചു റൂമിലേക്ക് പോകാൻ തയാറായി ഇറങ്ങി അപ്പോളാണ് അവിടെ വിഷ്ണു കാത്തു നില്കുന്നത് കണ്ടത്.
അവൾ അവനെ കണ്ടതും ചിരിച്ചു അവൻ തിരിച്ചും.
വിഷ്ണു : ഞാൻ രേവതിയെ കാത്ത് നിൽക്കുവാരുന്നു
രേവതി : അതെയോ ഇത്രനാളും ഇല്ലാത്ത പതിവാണല്ലോ