അന്നയും ജിമ്മയും 2 [സഖാവ്]

Posted by

ജോബി : എനിക്ക് തന്നെ ഇഷ്ട്ടമാണ് തന്റെ മറുപടി എന്താണേലും തനിക്ക് പറയാം

 

ഇത് കേട്ടതും അന്നയിൽ ഒരു ഞെട്ടൽ ഉണ്ടായി അവളുടെ മുഖം എല്ലാം ചുവന്ന് തുടുത്തു അവൾക്ക് എന്ത് പറയണം എന്ന് അറിയില്ല ഇതുവരെ തന്നോട് പ്രണയം പറഞ്ഞവരെ എല്ലാം അവൾ വീട്ടുകാരെ പേടിച്ചു ഒഴിവാക്കിയിരുന്നു അവൾക്ക് ജോബിയോട് എന്ത് പറയണം എന്ന് അറിയില്ലാരുന്നു.

 

അന്ന : ജോബി മറുപടി പറയാൻ എനിക്ക് സമയം വേണം

 

അതും പറഞ്ഞു അവൾ അവിടുന്ന് പെട്ടന്ന് ഇറങ്ങി രേവതിയെ കൂട്ടി റൂമിലേക്ക് പോയി.

 

റൂമിൽ എത്തുമ്പോളും അവനു എന്ത് മറുപടി കൊടുക്കും എന്നവൾ ആലോചിച്ചുകൊണ്ടിരുന്നു. അവൾക്ക് അവനോട് എന്ത് പറയണം എന്ന് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ലാരുന്നു.

അവൾ റൂമിൽ ചെന്നതെ ബാത്‌റൂമിൽ കയറി ഫ്രഷായി കിച്ചണിൽ പോയി ഡിന്നർ ഉണ്ടാക്കാൻ തുടങ്ങി അപ്പോൾ ആണ് രേവതി അങ്ങോട്ട് വന്നു അവളെ സഹായിക്കാൻ തുടങ്ങിയത് എന്നിട്ട് രേവതി അവളോട് കോഫി ഷോപ്പിൽ നടന്ന കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.

 

രേവതി : മോളുസേ കോഫി ഷോപ്പിലേക്ക് ജോബി എന്തിനാ നിന്നെ വിളിച്ചത്

 

അന്ന : അവൻ എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു.

 

രേവതി : അതിനു നീ എന്ത് പറഞ്ഞു മോളുസേ

 

അന്ന : ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

 

രേവതി : അയ്യേ നശിപ്പിച്ചു, കാണാൻ ചൂള്ളൻ ചെക്കൻ ഇങ്ങോട്ട് വന്നു ഇഷ്ട്ടം പറഞ്ഞിട്ട് ഒന്നും പറയാതെ വന്ന മണ്ടി. ഞാൻ ആരുന്നേൽ അപ്പോൾ തന്നെ യെസ് പറഞ്ഞേനെ.

 

അന്ന : അങ്ങനെ ചാടിക്കേറി യെസ് പറയാൻ നീ അല്ല ഞാൻ.

 

രേവതി : ഓഹ് വല്യകാര്യം ആയിപോയി.

Leave a Reply

Your email address will not be published. Required fields are marked *