“‘ഞാനില്ല ..ദേവേട്ടൻ കൊണ്ടുപോയി കൊടുത്തേച്ചാൽ മതി “‘ ഭാമ സാരി ഞൊറിവിട്ട് ഉടുത്തു കണ്ണാടിയിൽ നോക്കി .മുടി ചീകാൻ തുടങ്ങി
“‘ഡി ..വെള്ളമുണങ്ങിയിട്ടില്ല ..ഇങ്ങനെയിട്ടാൽ മതി ..ഇതാ നിനക്ക് ചേരുന്നത് .. ദേ ഒരാൾ വന്നിട്ട് വീട്ടുകാരത്തി വന്നു പരിചയപ്പെടാതിരുന്നാൽ അതിന്റെ കുറച്ചിൽ എനിക്കാ “”‘
“‘ ഞാൻ വന്നോളാം ..ദേവേട്ടൻ പൊക്കോ ..””‘
“”‘ഹ്മ്മ് “”‘
“‘ ഡാ റോണീ ..നിന്റെ ഫോണിങ്ങു തന്നെ ….””
“‘എന്നാ ..എന്നാത്തിനാ ദേവേട്ടാ ..നമുക്കിറങ്ങാം,”‘ തല കുമ്പിട്ടിരിക്കയായിരുന്നു റോണി . ദേവേട്ടന്റെ ഭാര്യയായിരുന്നു രാവിലെ ക്ഷേത്രത്തിൽ വെച്ച് കണ്ട സ്ത്രീയെന്ന് അവനൂഹിക്കാൻ പോലും പറ്റിയിരുന്നില്ല .അവരെ പറ്റി പറഞ്ഞ കമന്റുകൾ ഓർത്തു റോണിക്കയാളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി
“‘അതൊക്കെയുണ്ട് ..നീ മമ്മയെ വിളിച്ചെനിക്ക് തന്നെ “”
“‘എന്തിന് ..എന്തിനാ ദേവേട്ടാ …”” റോണിക്ക് സന്ദേഹം
“‘ താടാ ഇങ്ങ് “”‘
റോണി ഫോണിൽ മമ്മയെ വിളിച്ചു ദേവന് കൊടുത്തു .
”’ റോണീടെ അമ്മയല്ലേ ..ഞാൻ റോണീടെ കൂട്ടുകാരന്റെ അച്ഛനാ ..അഹ് .. അതെ ..കല്യാണമൊക്കെ ഭംഗിയായി കഴിഞ്ഞു . ആ ഇവരൊക്കയുള്ളത് കൊണ്ട് ഓടി നടക്കാൻ ആളുണ്ടായി .ഹ്മ്മ് .വല്യ ഉപകാരം കേട്ടോ ..റോണി മിടുക്കൻ പയ്യനാ .. ആ പിന്നെ .. ഇവനെ നാളെയെ വിടുന്നുള്ളൂ .. ശെരിക്കും മടുത്തിട്ടുണ്ട് പിള്ളേര് .. പിന്നെ രാത്രി യാത്ര വേണ്ടല്ലോ . നാളെ വിട്ടേക്കാം ..അഹ് ..അഹ് ശെരി …”” ദേവൻ ഫോണിൽ പറയുന്നതിനിടെ റോണി വേണ്ടന്ന് ആഗ്യം കാണിക്കുന്നുണ്ടായിരുന്നു .
“‘നിന്റെ മമ്മ സമ്മതിച്ചു , ഇനി നാളെ പോയാൽ മതി …”‘
“‘ദേവേട്ടാ ..അത് വേണ്ട ..ഞാൻ പോകുവാ ..”‘
“‘അവൻ പോകുവാണേൽ പോട്ടെ ദേവേട്ടാ …അവന്റെ മമ്മ തനിച്ചല്ലേയുള്ളൂ അവിടെ “‘ അത് കേട്ടുകൊണ്ടാണ് ഭാമ സംഭാരവുമായി അങ്ങോട്ട് വന്നത് .
“‘ഹേയ് ..ഇന്നലെ തനിച്ചു കിടന്നില്ലേ .. ഇവൻ നാളെയെ പോകൂ ..സംഭാരം കുടിക്കടാ “‘ദേവൻ പറഞ്ഞപ്പോൾ റോണി ഭാമയുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി .നീണ്ടു വെളുത്ത വിരലുകൾ . ഒരു വിരലിൽ ചുവന്നു കല്ലുള്ള മോതിരവും അടുത്ത വിരലിൽ സ്വർണ മോതിരവും . കൊഴുത്ത കൈത്തണ്ടകൾ . റാണിയുടെ കയ്യൊന്ന് വിറച്ചു
“‘ഞാൻ ..ഞാൻ പൊക്കോളാം ദേവേട്ടാ “” റോണി സംഭാരം പെട്ടന്ന കുടിച്ചിട്ട് ഗ്ലാസ് ടീപ്പോയിൽ വെച്ചു ..