..എന്നാലും എങ്ങനെ എന്റെ അടുത്ത്..
.. നീ അതൊന്നും കാര്യമാക്കണ്ട.. ഇനിയൊരു സാധനവും അവൾക്കു കൊടുക്കാനുദ്ദേശമില്ലെങ്കി നാളെ തന്നെ നിന്റെ സാധനങ്ങൾ ജെസ്സിയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവരണം…
.. അയ്യോ അതെങ്ങനെ ..അവള് ദേ ഇപ്പം ടീവി കൊണ്ട് പോകാനിരിക്കുവാ ..
.. എടാ അവൾ കഴിവുള്ളവളാണ്. എല്ലാം കാര്യങ്ങളും അവൾ നോക്കിക്കോളും. കെട്ടിയോന്റെ കഴിവുകേട് അവൾ എങ്ങനെയെങ്കിലും നികത്തിക്കോളും. ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നുണ്ടോ..?’
‘..പക്ഷെ കർത്താവെ അവൾ വശീകരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ..?’
‘..ശരിയേത്, തെറ്റേത് എന്നല്ല കുഞ്ഞാടെ ഞാൻ പറഞ്ഞു തരുന്നത് .. ഒരാൾ ദുസ്സാമർത്ഥ്യം കാണിച്ചാൽ അതു സമ്മതിച്ചു കൊടുക്കരുത് എന്നാണു . സൗമ്യരായവർ ഈ ഭൂമിയ്ക്ക് അവകാശികളാവുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ? ഈ ഭൂമി നിന്നെപ്പോലുള്ളവർക്കാണ്. അതു നടപ്പിലാക്കാനാണ് ദൈവം സ്വന്തം പുത്രനെ ഭൂമിയിലേയ്ക്കയച്ചത്…’
‘…കർത്താവേ, ഞാൻ അങ്ങ് പറയണപോലെ ചെയ്യാം…’
..ആ നിനക്കിഷ്ടമുള്ളതു പോലെ ചെയ്യൂ ..ഞാൻ പോവാണ് …
‘..എന്താ ആന്റപ്പാ നീ കർത്താവിനെ വിളിച്ച് കരയണത്? എന്ത് പറ്റി..
മുന്നിൽ നിന്ന് കട്ടപ്പറമ്പിലച്ചന്റെ ശബ്ദം കേട്ട് ആന്റണി പെട്ടന്ന് ഞെട്ടിത്തിരിഞ്ഞു. അച്ചൻ പള്ളിയുടെ ഗേറ്റിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു .ആന്റണി കാണിക്ക വഞ്ചിയോടൊപ്പമുള്ള കുരിശിലേറിയ കർത്താവിന്റെ രൂപത്തിലേക്ക് നോക്കി അത് തന്നെ നോക്കി അനുഗ്രഹിച്ചുവോ? ആ ..
..എന്താ ആന്റണീ എന്ത് പറ്റി ..