..എടി കൊണ്ടുവാടീ അതല്ലേ ഞാനീ പറഞ്ഞത്….
..ഓഹ് .. എന്റെ മനുഷ്യാ നിങ്ങളുടെ അടുത്തല്ല …ഞാൻ എന്റെ സ്വന്തം ഇച്ചായനോടാ ചോദിച്ചെ .എത്രയൊക്കെ ആയാലും എന്റെ ഇച്ചായൻ കഴിഞ്ഞിട്ടേ ഉള്ളു എന്റെ കെട്ടിയോൻ ..ഇച്ചായാ ഇച്ചായന് വേണോ ..?
..ആ എടുത്തോടി എന്തായാലും ഉണ്ടാക്കുവല്ലേ ..ഞാനൊരെണ്ണം തിന്നാൻ തുടങ്ങിയപ്പോഴാ നിങ്ങള് കേറി വന്നത് ..അതെന്തിയെ അതെങ്ങെടുത്തേരെ..
..ഓഹ് .. അതൊക്കെ ഞാൻ എപ്പോഴേ തീർത്തു ..ഞാൻ വേണേ ഇച്ചായന് വേറെ ഉണ്ടാക്കിത്തരാം ..
ജെസ്സി അതുമായി അടുക്കളയിലേക്കു പോയി .ആന്റണി പോയി അലമാരയിൽ നിന്നും കുപ്പിയെടുത്ത് ഒരു ഗ്ളാസ്സിൽ കുറച്ചോഴിച്ച് അടിച്ചതിനു ശേഷം കുറച്ചെടുത്ത് അളിയന് കൊണ്ട് കൊടുത്തു .അയാളത് ഒറ്റ വലിക്കു കുടിച്ച് തീർത്തു .അത് കണ്ടു ആന്റണി പോയി കുറച്ച് കൂടി കൊണ്ട് കൊടുത്തു .അതും ഒറ്റവലിക്ക് കുടിച്ചു.
..അളിയാ സാധനം ഒത്തിരി ഉണ്ടോ എങ്കി അവളോട് ഓംലെറ്റിന് കുരുമുളക് ഇച്ചിരി കൂട്ടിയിട്ടോളാൻ പറ ..
..ഇല്ല തീർന്നു ഇത്രേയുള്ളൂ ഇനി വേറെ മേടിക്കണം ..
..ശ്ശെടാ അളിയന് ഇതൊക്കെ ഒന്ന് മേടിച്ചു വെച്ചാലെന്താ അളിയാ ..
..ഇത് എനിക്ക് കുടിക്കാൻ മേടിച്ചു വെച്ചതാ ..വേറെ മേടിക്കണമായിരുന്നെങ്കി ഇന്ന് അളിയനും അവളും വരുന്നുണ്ടെന്നു വിളിച്ച് പറയണമായിരുന്നു ..പറഞ്ഞില്ലല്ലോ ഇനീപ്പോ നാളെ നോക്കാം ..
പ്രതീക്ഷയില്ലെന്നു കണ്ട ബേബിയളിയൻ വീണ്ടും സോഫയിലേക്ക് മലർന്ന് ടീവിയിലേക്കു തന്നെ നോട്ടം വിട്ടു .
അളിയനെ നോക്കി കഷ്ടം എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട്.. കർത്താവ് പറഞ്ഞ വശീകരണം ഏതു രീതിയിലായിരിക്കും എന്നോർത്ത് ആന്റണി മുറിയിൽ പോയി കസേര വലിച്ചിട്ട് മേശയുടെ മുന്നിലിരുന്നു ചിന്ത തുടങ്ങി .പലരീതിയിൽ ചിന്തകൾ പോയെങ്കിലും ഒരെത്തും പിടിയും കിട്ടാതെ അയാൾ വലഞ്ഞു .