കുറച്ചു വർഷങ്ങൾക്കു മുമ്പ് ആന്റണിയുടെ പെങ്ങൾ ജെസ്സിയെ അവരുടെ അപ്പച്ചൻ വിവാഹം ചെയ്തു കൊടുത്തതിന്റെ കടങ്ങളാണ് ഇപ്പോഴും ആന്റണിയെ അലട്ടിക്കൊണ്ടിരിക്കുന്നതു .
അപ്പച്ചനും അമ്മച്ചിയും മരിച്ചിട്ട് രണ്ടു വർഷമായി ഇതുവരെ ജെസ്സിക്കു കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തുക കൊടുക്കാൻ പറ്റിയിട്ടില്ല .ഇനിയെന്ന് കൊടുത്തു തീർക്കാൻ പറ്റുമെന്ന് പോലും അയാൾക്കറിയില്ലായിരുന്നു . എന്നാൽ ഇന്നുവരെ തന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയാത്ത ഒരു അളിയനെയാണ് കിട്ടിയിരിക്കുന്നത് .
അളിയൻ ജെസ്സിയെ കെട്ടിയതിന് ശേഷം ഇപ്പൊ അവൾക്കും അവന്റെ സ്വഭാവമായി .വീട്ടിൽ വരുമ്പോൾ സ്നേഹം കാണിച്ച് കാണിച്ച് പലതും അടിച്ചോണ്ടു പോകും .രണ്ടു ദിവസം കഴിഞ്ഞിട്ടു കൊണ്ട് തരാം എന്നൊക്കെ പറഞ്ഞാണ് കൊണ്ട് പോകുന്നത് പക്ഷെ ഇതുവരെ കൊണ്ട് പോയതൊന്നും തിരികെ വന്നിട്ടില്ല .
..എന്താ ചോദിച്ചത് കേട്ടില്ലേ ..
..ഏഹ് ..
..ചോദിച്ചത് കേട്ടില്ലെ ..ന്ന് …
..ആഹ് എന്തുവാ ..
..മൂക്കിൽ പല്ലു മുളച്ചിട്ടേ ഇനി കല്ല്യാണം കഴിക്കത്തോള്ളോ …ന്ന് ..
..അല്ലെടി നടത്താം ..അല്ല നീയെന്താ തടിച്ചോ ..
.. മ്മ് ഇപ്പം അങ്ങനൊക്കെ തോന്നും .ജെസ്സിയും അത്ര മോശമൊന്നുമല്ലല്ലോ ..രണ്ടു പ്രസവം കഴിഞ്ഞപ്പോഴേക്കും അവളും കേറി തടിച്ചില്ലേ ..പിന്നാണോ ഞാൻ ..
.. ഡീ അത് പിന്നെ അവള് കല്ല്യാണം കഴിഞ്ഞതും രണ്ട പ്രസവവും കഴിഞ്ഞതുമൊക്കെ അല്ലെ അപ്പോപ്പിന്നെ തടിയ്ക്കത്തില്ലേ ..ഇത് നീ അതല്ലല്ലോ ..ഹഹ
..ദേ ഇച്ചായാ .. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കേട്ടോ വെറുതെ അതുമിതും പറഞ്ഞെന്നെ ഒഴിവാക്കാനാ പരിപാടിയെങ്കില് ..കൊല്ലും ഞാൻ പറഞ്ഞില്ലെന്നു വേണ്ട …”