ആന്റണിയുടെ വെളിപാടുകൾ [Poker Haji]

Posted by

ചോദിക്കുമ്പോൾ പറയും ‘ഇച്ചായന് കല്യാണം കഴിയുമ്പോഴല്ലെ ഇത്രേം വലിയ കട്ടിൽ ആവശ്യമുള്ളു. അപ്പോൾ എന്തായാലും എത്തിക്കാം.’ ഫ്രിജ്ജ് വാങ്ങിയത് രണ്ടു കൊല്ലം മുമ്പാണ്. അതിന് ഈ വീട്ടിൽ രണ്ടാഴ്ച വാഴാനുള്ള യോഗമേ ഉണ്ടായുള്ളു.

‘ … കൊച്ചുങ്ങള് തണുത്ത വെള്ളത്തിന് ദാഹിക്കുമ്പോ നെഞ്ച് പൊട്ട്വാ…. ഇച്ചായൻ കല്യാണം കഴിക്കുമ്പ കൊണ്ടന്നുതരാം. … ബേബിച്ചായന് അടുത്ത് തന്നെ ബോണസ് കിട്ടും, അപ്പൊ എന്തായാലും ഫ്രിജ്ജ് വാങ്ങണംന്ന് പറഞ്ഞിരിക്കുവാ…’ എന്നു പറഞ്ഞ് അതും കടത്തി. പിന്നെ ഡൈനിങ് ടേബ്ൾ, സോഫ……

‘…ഇപ്പോൾ നിനക്കു മനസ്സിലാവുന്നുണ്ടോ നിന്റെ പെങ്ങളുടെ കളികൾ…?’ ആന്റണിയ്ക്ക് ആലോചിക്കാനുള്ള സമയം കൊടുത്തുകൊണ്ട് കർത്താവ് പറഞ്ഞു.

ശരിയാണ്. താൻ ബുദ്ധിയുപയോഗിക്കാത്തതിന് ദൈവത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. താൻ കല്യാണം കഴിച്ചാൽ ഏറ്റവുമധികം അസൗകര്യമുണ്ടാവുന്നത് ജെസ്സിക്കാണ്.തന്റെ കാലം കഴിഞ്ഞാൽ വീടും പുരയിടവും നാലേക്കർ സ്ഥലവും അവൾക്കു കിട്ടുമല്ലോ അതെന്തുകൊണ്ട് താൻ ഇതുവരെ മനസ്സിലാക്കിയില്ല? സാറയെ കല്യാണം കഴിക്കണമെന്നു ഒരിക്കൽ ജെസ്സിയോടതു സൂചിപ്പിച്ചപ്പോൾ അവൾ കഠിനമായി എതിർത്തു.

‘…ഇച്ചായ അവര് കൺവെർട്ട്‌സ് ആണ്. നമ്മടെ തറവാട് എവിടെ കിടക്കുന്നു…? ഇച്ചായൻ എന്റെ മാനം നശിപ്പിക്കല്ലെ. …’

…എപ്പോൾ വിളിച്ചാലും സാറാ തന്റെ കൂടെ വരും എന്നുറപ്പാണ് പക്ഷെ ജെസ്സി ഇങ്ങനെ ഇടഞ്ഞു നിൽക്കുമ്പോൾ എന്ത് ചെയ്യും …

‘…മകനെ ആന്റണി’ എന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്.അവിടെ ഞാൻ എല്ലാവരെയും ഒരുപോലെ ആണ് സൃഷ്ടിച്ചത് .അപ്പോൾ പിന്നെ കൺവെർട്ട്‌സ് എന്നും അല്ലാത്തവരെന്നൊന്നുമില്ല. … എന്നിൽ വിശ്വസിച്ചാൽ എല്ലാവരും സ്വർഗ്ഗത്തിൽ എന്റെ ഒപ്പമാണ് ഇരിക്കാൻ പോകുന്നത്. അപ്പോൾ പിന്നെ എന്തിനാണ് ഭൂമിയിൽ ഈ അകറ്റലിന്റെ ആവശ്യം…?’

Leave a Reply

Your email address will not be published. Required fields are marked *