“”എനിക്ക് മതിയായി കുട്ടാ…””
അമ്മ മുഖം ചുളുക്കിക്കൊണ്ട് പറഞ്ഞു..
“”ഹാ… അങ്ങനെ പറഞ്ഞാ ശരിയാവുല്ലല്ലോ… കഴിക്ക് അമ്മേ… ഉച്ചക്കേ.. ഒന്നും കഴിച്ചില്ലല്ലോ… അമ്മ ഇത് മുഴുവൻ കഴിക്കാണ്ട് ഞാൻ ഇവിടന്ന് എണീക്കൂല…””
ഞാൻ അമ്മയെ നോക്കി കണ്ണുരുട്ടി അമ്മേടെ അടുത്ത് പോയിരുന്നു… ഒരു കൈയ്യോണ്ട് അമ്മയെ ലോക്ക് ആക്കി വെച്ചു.. അമ്മു ഇത് കണ്ട് കുണുങ്ങി ചിരിക്കണുണ്ട്
“”ങേഹ്…ഏട്ടാ…. എനിക്ക് മതിയായി ഏട്ടാ… ഇവനോട് ഒന്നെന്നെ വിടാൻ പറയേട്ടാ…””
അമ്മ കിച്ചണിലോട്ട് നോക്കി ചിണുങ്ങിക്കൊണ്ട് അച്ഛനെ വിളിച്ചു പറഞ്ഞു.
“”ഹാ ബെസ്റ്റ്… നിനക്കോ അവനെ പേടി… അപ്പൊ എന്റെ കാര്യം പറയണോ എന്റെ അനു… നീ മര്യാദക്ക് അത് മുഴുവനും കഴിച്ചാ നിനക്ക് അവിടന്ന് എണീറ്റ് പോരാം ഇല്ലെങ്ങി കുട്ടനെ അറിയാല്ലോ നാളെ പുലരും വരെ അവനവിടെ ഇരിക്കും.. അത് കഴിക്കാണ്ട് നിന്നെ അവൻ വിടൂല…””
അച്ഛൻ ഇത്രയും പറഞ്ഞോണ്ട് കിച്ചണിന്ന് വന്ന്..
“”ടാ എന്റെ പാത്രവും കുക്കറും ഞാൻ കഴുകി വെച്ചിണ്ട്… കേട്ടോ…””
എന്നിട്ട് അച്ഛൻ സോഫേലോട്ട് ഇരുന്ന് ന്യൂസ് കാണാൻ തൊടങ്ങി..
‘“അമ്മേ… അമ്മ ഇത് കഴിക്കണോ അതോ ഞാൻ വായിൽ കെട്ടി വെച്ച് തരണോ..””
“”വേണ്ടാ!!! വായിൽ കെട്ടൊന്നും വേണ്ടാ… നീ എനിക്ക്..
എനിക്ക് വാരി തര്വോ കുട്ടാ….””
അമ്മ വളരെ കുട്ടിത്തത്തോടെ നിഷ്കളങ്കമായി എന്നോട് ചോദിച്ചു.. സത്യം പറഞ്ഞ എനിക്ക് ചിരി പൊട്ടി പോയി.. നാടിനെയും നാട്ടുക്കാരെയും വിറപ്പിച്ച് നടക്കണ ജേർണലിസ്റ്റ് അനുരാധ ബാബു തന്നെ ആണോ ഇത്… അതോ രണ്ട് മക്കളുടെ വളരെ പാവമായ ഒരു വീട്ടമ്മ ആണോ…. ഇത് രണ്ടുമല്ല ഇതാണ് ഞങ്ങടെ സ്വന്തം അമ്മക്കിളി.. നമ്മടെ പോരാളി ആവശ്യം വന്ന രുദ്രതാണ്ഡവമാടുന്ന കാളിയും അല്ലെങ്കി വെറുമൊരു കുഞ്ഞാടും…