അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Posted by

അവൾ ചോദിച്ചു.. ഞാൻ പുറത്തേക്ക് നോക്കി. ധാരാളം ചെറിയ ധാബകൾ അവിടെ ഉണ്ടായിരുന്നു.

“ഓ ഈ ധാബയിലോ? വയ്യ.. എനിക്ക് ശരിക്കും ക്ഷീണമുണ്ട്.. എന്തെങ്കിലും ഹെവി ആയ അത്താഴം തന്നെ വേണം വയറു നിറയാൻ..”

ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി മറുപടി പറഞ്ഞു.. അവളപ്പോൾ പതിയെ ചിരിക്കുന്നത് കണ്ടു.. ആ ചിരി ക്ഷീണിതമായിരുന്നു.. എങ്കിലും മനോഹരമായിരുന്നു…

ഒരു ATM കണ്ടപ്പോൾ ഞാൻ ടാക്സി ഡ്രൈവറോട് വണ്ടി നിർത്താനാവശ്യപ്പെട്ടു. എന്നിട്ട് ദീപികയോട് ഇറങ്ങി കുറച്ച് പണം അവിടെ നിന്നു കാർഡ് വഴി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവൾ ശെരി പറഞ്ഞു കൊണ്ട് നേരെ അകത്തേക്ക് പോയി. പക്ഷേ രണ്ടു മിനുറ്റ് കഴിഞ്ഞപ്പോൾ പരിഭ്രാന്തയായിക്കൊണ്ട് പുറത്തിറങ്ങി.. വീണ്ടും എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്..

“എന്തു പറ്റി? ഇതും പ്രവർത്തിക്കുന്നില്ലേ?..”

“ഇല്ല.. ഇത് പ്രവർത്തിക്കുന്നുണ്ട്…”

“പിന്നെയെന്താ?..”

ഞാനൽപ്പം ശബ്ദം ഉയർത്തിയെന്നു തോന്നുന്നു..

“പ്ലീസ്.. എന്നോടു ദേഷ്യപ്പെടരുത്.. കാർത്തിക് മുമ്പത്തെ പാസ്‌വേഡ് മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.. പക്ഷേ എന്നോടതു പറഞ്ഞിരുന്നില്ല..”

“ഹാ കഷ്ടം…”

അവൾ താഴേക്ക് നോക്കി കണക്കു ക്ലാസിൽ ഉത്തരം തെറ്റിപ്പോയ ഒരു കുട്ടിയെ പോലെയവിടെ നിന്നു.. എനിക്കവളോട് വീണ്ടും ദയ തോന്നി…

“ഉം കുഴപ്പമില്ല.. ആ കാർഡെങ്ങാനും ബ്ലോക്ക് ആയോ?”

“ഇല്ല. ഞാൻ രണ്ടു തവണ മാത്രമേ ശ്രെമിച്ചുള്ളൂ..”

ഒരു കാര്യമെങ്കിലും അവൾ ശരിയായി ചെയ്തല്ലോയെന്നു അവൾക്കു തന്നെ തോന്നിക്കാണും.. അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.. എങ്കിലും വീണ്ടും എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ ലജ്ജാഭാവം വീണ്ടും വന്നതു പോലെ തോന്നി… ഞാൻ ചിരിച്ചു കൊണ്ട്..

“ദീപികയുടെ നിൽപ്പു കണ്ടാൽ ഞാൻ തന്റെ ബോസോ മറ്റോ ആണെന്ന് തോന്നുന്നു… റിലാക്സ്, ദീപിക..”

അതു കേട്ട് അവൾക്കും ചിരി വന്നു.. ഇത്തവണ അവൾ വീണ്ടും ചിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. ഞാനും പുഞ്ചിരിച്ചു.. എന്നിട്ട് ഞാനാ ATMലേക്ക് കയറി എന്റെ കാർഡ് ഉപയോഗിച്ച് 3 ആയിരത്തിന്റെ നോട്ടുകൾ പിൻവലിച്ച് പുറത്തിറങ്ങി. അവളപ്പോഴേക്കും കുഞ്ഞിനെയും കൊണ്ട് പിൻസീറ്റിൽ കയറി ഇരുന്നു.

 

ടാക്സി ഞങ്ങളെയും കൊണ്ട് പിന്നീട് ഒരു നല്ല റെസ്റ്റോറന്റിനു മുന്നിൽ നിർത്തി. എനിക്ക് നന്നായൊന്നു കുളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മുഖം മാത്രം കഴുകുന്നതിൽ ഞാനൊതുങ്ങി. അവൾ വാഷ്‌റൂമിലേക്ക് പോകുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *