അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Posted by

കുഞ്ഞിനെയും അവളുടെ ബാഗിനെയും ഞാൻ പിടിച്ചു. എന്നിട്ടവൾ തിരിച്ചെത്തുമ്പോഴേക്കും ഞാൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അവൾ വന്നപ്പോൾ ഞാനെഴുന്നേറ്റ് അവൾക്കായി കസേര വലിച്ചു നീക്കി കൊടുത്തു. അവൾ പുഞ്ചിരിച്ച് എനിക്ക് നന്ദി പറഞ്ഞുകൊണ്ട് ഇരുന്നു..

“ഞാൻ വെജിറ്റേറിയൻ ആണ്.”

അവൾ പറഞ്ഞു.

“ഓ ഷിറ്റ്… ഞാൻ നമുക്കുള്ള ഫുഡ് ഓർഡർ ചെയ്തു പോയല്ലോ ദീപിക.. ഇനിയിപ്പോ എന്തു ചെയ്യും?..”

“..?? നിങ്ങൾ എന്താണ് ഓർഡർ ചെയ്‍തത്?”

“ചില്ലി ചിക്കനും, എഗ്ഗ് ഫ്രൈഡ് റൈസും..”

“അയ്യോ! ഞാൻ ആ വക സാധനങ്ങളൊന്നും കഴിക്കുന്നതല്ല..”

“അതിപ്പൊ.. ഇനിയെങ്ങനെയാ ആ ഓർഡർ ക്യാൻസൽ ചെയ്യാൻ പറ്റുക.. താൻ എങ്ങനെയെങ്കിലും അതൊന്നു കഴിക്ക്..”

“ഞാനെങ്ങനെയാ.. എനിക്ക് ചിക്കനെന്നു കേട്ടാലേ ശർദ്ധിക്കാൻ വരും.. അപ്പോഴാ..”

“ദീപിക.. ഇത് കേരളമല്ല.. ഒന്നു അഡ്ജസ്റ്റ് ചെയ്യ്.. താനതിൽ നിന്നും ഒരു ചിക്കൻ പീസ് ഒന്നാസ്വദിച്ചു കടിച്ചു തിന്നുമ്പോൾ തീരാവുന്നതേയുള്ളു തന്റെയീ ഈഗോ..”

അവളതു കേട്ട് വിഷമിച്ചുവെന്നു ആ മുഖം കണ്ടാലറിയാം.. ചിക്കൻ കഴിക്കുന്നത് ആ നിമിഷത്തിൽ അവളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു പ്രവർത്തീയായി എനിക്കു തോന്നി… പിന്നെ അവളോ ഞാനോ ഒന്നും മിണ്ടിയില്ല..

 

വെയിറ്റർ ഭക്ഷണം കൊണ്ടുവരുമ്പോൾ അവൾ വിറച്ചു കൊണ്ടയാളെ നോക്കുന്നതു കണ്ടു.. അയാളതു മേശപ്പുറത്ത് വച്ചപ്പോൾ ഓരോ പാത്രത്തിലും അവൾ ഭയത്തോടെയൊന്നു കണ്ണോടിച്ചു.. അതിൽ വല്ല പാമ്പിനെയും പിടിച്ചിട്ടിരിക്കുകയാണോ എന്ന് തോന്നിയപ്പോയി അവളുടെയാ നോട്ടം കണ്ടപ്പോൾ… പക്ഷേ അവളുടെ പ്രതീക്ഷയും പേടിയുമെല്ലാം മാറ്റിക്കൊണ്ട് അവളപ്പോൾ തിരിച്ചറിഞ്ഞു.. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം ചപ്പാത്തിയും പനീർ മസ്സാലയും ആയിരുന്നു.. എല്ലാം വെറുമെന്റെ തമാശ മാത്രമായിരുന്നുവെന്ന് മനസ്സിലായ അവളെന്നെ നോക്കി അറിയാതെ വീണ്ടുമാ ചുണ്ടുകൾ കടിച്ചു കൊണ്ട് ഒരു അമളിച്ചിരി ചിരിച്ചു…

“പറ്റിച്ചതാണല്ലേ!..”

“ഇത് നല്ലൊരു ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്റോറന്റാണ് മാഡം..! അകത്തേക്ക് കയറിയപ്പോൾ ബോർഡ് ശ്രെദ്ധിച്ചില്ല അല്ലേ…”

ഞാൻ നല്ലോണം ചിരിച്ചു.. അവൾ ലജ്ജയോടെ ആ നാണം-കുണുങ്ങി-പ്പുഞ്ചിരി വീണ്ടും സമ്മാനിച്ചു.. എന്തായാലും ഞാനുദ്ദേശിച്ചതു തന്നെ നടന്നു…

ഭക്ഷണം ഗംഭീരമായിരുന്നു.. ശരീരത്തിൽ ഊർജ്ജം നിറയുന്നതിനൊപ്പം മുമ്പുണ്ടായിരുന്ന ക്ഷീണവും പോവുന്നത് ഞങ്ങൾ രണ്ടുപേർക്കും

Leave a Reply

Your email address will not be published. Required fields are marked *