അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Posted by

വഴിയില്ല.. അവളും അതു മനസ്സിലാക്കിക്കൊണ്ട് ഒടുവിൽ മടിച്ചു കൊണ്ട് പറഞ്ഞു…

“ഹ്മ്മ്.. സമ്മതിച്ചിരിക്കുന്നു, പോരെ??”

ഞാനും അവളും ഒരേ സമയം ചിരിച്ചു.. എന്നാലും അവളുടെ ചിരിക്കപ്പോൾ എന്റെയത്ര ഉഷാറില്ലായിരുന്നു…

അപ്പോഴേക്കും ഒരു വലിയ ഹോട്ടലിനടുത്ത് ആ ഓട്ടോ നിർത്തിയിരുന്നു.. ഹോട്ടൽ ശ്രീ രാഘവ്. ആ ഹോട്ടലിൽ ഒരു മുറിയെങ്കിലും ലഭ്യമായിരിക്കുമെന്ന് ഡ്രൈവർ പറഞ്ഞു. ഞാൻ ഉടനെ ദീപികയുടെ കയ്യിലേക്ക് ഒരു നാലായിരം രൂപ നൽകിക്കൊണ്ട് പറഞ്ഞു..

“ശരി ദീപിക, ഇന്നിനി താൻ മോനെയും കൊണ്ട് ഇവിടെയൊരു മുറിയെടുത്തോളൂ. വേറെയേതെങ്കിലും ഹോട്ടൽ ഇവിടടുത്തുണ്ടോന്നു നോക്കട്ടെ, എന്നിട്ട് എനിക്കുമവിടെ ഒരു റൂമെടുക്കാം.”

ഞാൻ പറഞ്ഞു.

അവളെന്തോ പെട്ടെന്ന് പറയാൻ തുടങ്ങി, പക്ഷേ ഉടനേ തന്നെ അതു നിർത്തി.. പിന്നെ പതിയെ ‘ശരി ക്രിഷ്’ എന്നു പറഞ്ഞിട്ട് മോനെയും കൊണ്ട് ഓട്ടോയിൽ നിന്നു ഇറങ്ങി.

എന്നിട്ട് വീണ്ടും എന്റെ നേർക്കു തിരിഞ്ഞു കൊണ്ട്..

“നമ്മളിനിയും കാണുമല്ലോ, അല്ലേ?..”

“തീർച്ചയായും.. നാളെ ആശുപത്രിയിൽ. എനിക്കെന്റെ പണം തിരികെ കിട്ടണ്ടേ മാഡം!..”

“ഓ! അതെ, ശരിയാ.. ഞാൻ മറന്നു ക്രിഷ്.. ബൈ..”

സ്വന്തം പറച്ചിൽ കേട്ട് അവൾ തന്നെ ചിരിച്ചു കൊണ്ട് നേരെ ആ ഹോട്ടൽ റിസപ്ഷനിലേക്കു നടന്നു..

ഞാനവളെ ആ ഹോട്ടലിൽ ഒറ്റയ്ക്കു വിടാൻ കാരണം സ്വയം ഓരോ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവൾക്ക് കുറച്ചെങ്കിലും ധൈര്യം ലഭിക്കുമല്ലോ എന്നു ചിന്തിച്ചിട്ടാണ്.. അവൾ അകത്തേക്കു പോകുന്നതു വരെ ഞാനാ ഓട്ടോക്കാരനോട് ഗേറ്റിന് പുറത്തു വെയ്റ്റ് ചെയ്യാൻ പറഞ്ഞു..

എന്നാൽ താമസിയാതെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ദീപിക തിടുക്കത്തിൽ, അതും കൂടുതൽ വിഷമിക്കുന്ന മുഖത്തോടെ പുറത്തേക്കു നടന്നു വരുന്നത് ഞാൻ കണ്ടു.. ചിലപ്പോൾ ഞാനവിടെ നിന്നും പോയിക്കഴിഞ്ഞിരിക്കാമെന്ന് അവൾ വിചാരിച്ചു കാണും.. എന്നെ വീണ്ടുമവിടെ കണ്ടപ്പോൾ അവളുടെ മുഖം പ്രസന്നമായി…

“ഇത്തവണ എന്താണാവോ സംഭവിച്ചത്?”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഈ ഹോട്ടലിൽ മുറികളൊന്നും ലഭ്യമല്ലെന്ന്.”

“ഓ.. ഹ്മ്മ് സാരമില്ല.. നമുക്ക് വേറെ നോക്കാം..”

ഞങ്ങൾ വീണ്ടും ഓട്ടോയ്ക്കുള്ളിൽ കയറി ഇരുന്നു.

“വേറെ ഏതെങ്കിലും ഹോട്ടൽ ഉണ്ടോന്നു നോക്കൂ ഭയ്യ.”

ഞാനാ ഡ്രൈവറോടു പറഞ്ഞു. അയാൾ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളെയും കൊണ്ടു തിരിച്ചു. അവൾ എന്നെ നോക്കിയിട്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *