അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]

Posted by

പ്രാണനാഥന്റെ വാക്കുകള്‍ ആയിരം മദനബുകളായി എന്റെ പ്രേമഹ്യദയത്തില്‍ തറച്ചു. എന്റെ കവിളുകള്‍ ചുവന്നു. മാസറ്റര്‍ കള്ള ചിരിയോടെ വന്നെനെ ചുറ്റിപ്പിടിച്ച് അടുപ്പിച്ച് നിര്‍ത്തി.

“…ഡോക്ട്ടറേ…ഇതാണ്‌ നമ്മുടെ സിംഹകുട്ടി…..”.

ഞാന്‍ അമിതമായ ലാളനയാലും ആത്മപ്രശംസയാലും വിനീതവിധേയയായി നിന്നു.

“…ഓഹോ…എന്നാല്‍ സിംഹകുട്ടി വന്നാലും…..കേസ്സിനെ കുറിച്ചറിയണ്ടേ……”. ഡോക്ട്ടര്‍ കബ്യൂട്ടര്‍ മുറിയുടെ വാതില്‍ തുറന്ന് സ്വാഗതമോതി.

ഞാനും മാസ്റ്ററും ഉള്ളിലേക്ക് കയറി. ആ മുറിയില്‍ കബ്യൂട്ടറും കൂടാതെ പരിചിതമല്ലാത്ത പല ഡിവൈസ്സുകളും കാണപ്പെട്ടു. ചുമരില്‍ വലിയ സ്ക്രീനുകള്‍ ഉറപ്പിച്ച് വച്ചീരിക്കുന്നു. പൂര്‍ണ്ണമായും ശബ്‌ദ്ധം പുറത്ത് പോകാത്ത രീതിയിലുള്ള മുറിയാണെന്ന് മനസ്സിലായി.

ഡോക്ട്ടര്‍ വലിയ കസേരയില്‍ കയറി സ്ക്രീനില്‍ കാണപ്പെട്ട പാസ്‌വേഡ് രെഖപ്പെടുത്താനുള്ള കോളത്തില്‍ രഹസ്സ്യ കോഡ് ടൈപ്പ് ചെയ്തു. അടുത്തുള്ള കസേരയില്‍ ഞങ്ങള്‍ ഇരുന്നു.

മാസ്റ്റര്‍ എന്റെ കയ്യില്‍ നിന്ന് പിസ്റ്റളിന്റെ ഭാഗങ്ങള്‍ വാങ്ങി കൂട്ടിയോജിപ്പിച്ചുകൊണ്ടെന്നെ നോക്കി. എന്തോ കാര്യമായി പറയാനൂന്നുകയാണെന്ന് തുടക്കം കണ്ടപ്പോള്‍ ഞാനൂഹിച്ചു.

“…മിസ്സ് വൈഗ അയ്യങ്കാര്‍….ഈ കേസ്സ് നമ്മുടെ എജന്‍സ്സിയായ ഡാര്‍ക്ക് ലോ എറ്റെടുത്തതിലും വച്ച് വലുതും അതിലെറേ അപകരകരവുമാണ്‌…..അതിന്റെ സൂചനയാണ്‌ ഷേര്‍ളി ഇടികുള തെക്കന്റെ ബംഗ്ലാവിനെ നേരെ നടന്ന ആക്രമണം….അതിനാല്‍ ഒരോ നീക്കവും അതീവ ജാഗ്രത ഉള്ളതാകണം….”. മാസ്റ്റര്‍ പിസ്റ്റല്‍ കൂട്ടിയോജിപ്പിക്കുന്നതിനിടയില്‍ പറഞ്ഞു.

ഞാന്‍ മാസ്റ്ററുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.

“…ആറുമാസങ്ങള്‍ക്ക് മുന്ന്….ഹൈദ്രാബാദ് നെക്ലെസ്സ് റോഡിനരികില്‍ ഇരുപത് വയസ്സ് പ്രായമായ ഒരു യുവതിയുടെ മ്യതദേഹത്തില്‍ നിന്നാണ്‌ ഈ കേസ്സ് തുടങ്ങുന്നത്.കഴുത്തിലെ ഞരബ് എതോ കട്ടിയുള്ള ലോഹത്താല്‍ മുറിഞ്ഞുണ്ടായ മുറിവിലൂടെ രക്തം വാര്‍ന്നൊഴുകിയാണ്‌ മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തിലെ നഖവും രോമങ്ങളും പൂര്‍ണ്ണമായും നശിപ്പിച്ചീരുന്നു. ആഴ്ച്ചകളിലേറേ പഴകിയതിനാല്‍ അത് പൂര്‍ണ്ണമായും അഴുകിരുന്നു. അഴുകിയ അവസ്ഥയിലാണ്‌ ആ ശരീരം ഉപേക്ഷിച്ചത്. ഡി എന്‍ എ പരിശോദനയില്‍ പോലും തിരിച്ചറിയാതിരിക്കാനായി എന്തെല്ലാം ചെയ്യാം അതെല്ലാം ആ ശരീരത്തോട്‌ ചെയ്തീട്ടുണ്ട്….എ…ബ്രൂട്ടല്‍ ടോര്‍ച്ചേര്‍ഡ് മര്‍ഡര്‍…..

മാസ്റ്റര്‍ നിന്നു കിതച്ചു. ശ്വാസം വലിച്ചെടുക്കാന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. മാസ്റ്റര്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *