അപൂർവ ജാതകം 13 [MR. കിംഗ് ലയർ]

Posted by

 

അവൻ അവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ചോദിച്ചു.

 

“”””സാരൂല ഏട്ടാ….നിക്ക് കൊഴപ്പൊന്നുല്യാ “””””

 

അവൾ ചെറുചിരിയോടെ പറഞ്ഞു അവനെ കെട്ടിപിടിച്ചു.

 

“”””ആഹാ….രണ്ടിന്റേം പെണക്കം… മാറിയോ..? “”””

 

ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന പ്രിയ വിജയേയും വർഷയെയും നോക്കി ചിരിയോടെ ചോദിച്ചു.

 

“”””അതൊക്കെ എപ്പോഴേ മാറി… “”””

 

പ്രിയയുടെ ചോദ്യത്തിന് ഉത്തരം നൽകിയത് വർഷയാണ്…

 

“”””ദേ… അച്ചേട്ടാ… വേഗം.. പോയി… കുളിച്ചുവന്നെ… അമ്മ പറഞ്ഞു… അമ്പലത്തീപോണം.. എന്ന്… വർഷേ പോയി… വേഗമൊരുങ് “”””

 

പ്രിയ തന്റെ നനഞ്ഞ മുടിയിഴകൾ ചുറ്റി വെച്ചുരുന്ന തോർത്ത്‌ അഴിച്ചു മുടി തോർത്തുന്നതിന്റെ ഇടയിൽ രണ്ട് പേരോടുമായി പറഞ്ഞു.

 

“”””അതെ ഏട്ടാ,. ഏട്ടത്തി… ഇതിപ്പോ കുറച്ചു ദിവസമായി ഇവിടെ ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്… എല്ലാവർക്കും ഒരു ഗൗരവഭാവം… ഉമാമ്മപോലും ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല….നിങ്ങളോട് പെട്ടന്ന് വരാൻ പറഞ്ഞതും ആ കാരണം കൊണ്ടാണെന്ന എനിക്ക് തോന്നുന്നേ… “””””

വർഷ ഗൗരവത്തിൽ വിജയേം പ്രിയയെയും നോക്കി പറഞ്ഞു… ഒപ്പം അവൾ ബെഡിൽ നിന്നും ഇറങ്ങി പ്രിയയുടെ അരികിലേക്ക് നടന്നു.

 

“””നിനക്ക് വെറുതെ തോന്നുന്നതാവും…!”””

Leave a Reply

Your email address will not be published. Required fields are marked *