അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ]

Posted by

പ്രിയക്ക് ഒട്ടും താല്പര്യമില്ല തിരികെപ്പോയി കിടക്കാൻ.എങ്കിലും അവൾ തിരികെ മുറിയിൽ പോയി… വിജയുടെ മാറിൽ മുഖം അമർത്തി കിടന്നു.

 

“”””അവര് എന്റെ പെണ്ണിനെ ഓടിച്ചല്ലേ….? “”””

പ്രിയയെ കെട്ടിപ്പിടിച്ചുകൊണ്ട് വിജയ് ചിരിയോടെ ചോദിച്ചു…

 

“”””ആഹാ… അപ്പൊ എണീറ്റ് കെടക്കുവാ….ല്ലേ…?””””

 

വിജയുടെ മാറിൽ താടി കുത്തി അവൾ അവന്റെ മുഖത്ത് നോക്കി ചോദിച്ചു.

 

“”””ഞാൻ വാവച്ചിയെണിറ്റ് പോയപ്പോ എണീറ്റതാ… “”””

 

അവൻ അവളെ ഒന്നുകൂടി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..ഒപ്പം അവളുടെ നെറ്റിത്തടത്തിൽ അമർത്തി ചുംബികുകയും ചെയ്‌തു….

മെല്ലെ അവർ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….

 

പ്രിയയയെ ഊർമിളയും ഇന്ദുമതിയും മത്സരിച്ചാണ് സ്നേഹിക്കുന്നതും ഓരോന്ന് കഴിപ്പിക്കുന്നതും….

പ്രിയ മതിയെന്ന് എങ്ങാനും പറഞ്ഞാൽ രണ്ടും തുടങ്ങും.

 

“”””പെണ്ണൊന്നും കഴിക്കുകയാനും ഇല്ല ഇങ്ങനെ ചാടിത്തുള്ളി നടന്നോളും…. മര്യാദക്ക് കഴിച്ചോ ഇല്ലേൽ ഞാൻ വടിയെടുക്കും….””””

 

“”””ഈ സമയത്ത് നന്നായി ഭക്ഷണം കഴിക്കണം മോളെ.. അകത്ത് ഒരാളുങ്കൂടി

Leave a Reply

Your email address will not be published. Required fields are marked *