അവൾക്ക് അഭിമുഖമായി നിന്ന് പറഞ്ഞു.
“”””ഞമ്പോണൊണ്ട്… അച്ചേട്ടനൊരുവേഷമോല്ലേ…?””””… പ്രിയ നിറ മിഴികളോടെ അവനോട് ചോദിച്ചു.
“””””ന്റെ ശ്രീക്കുട്ടി നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നും ഞാൻ നിന്നെ ഡിവോഴ്സ് ചെയ്‌തിട്ട് നീയിവിടെന്ന് പോകുന്ന പോലെയാ “””””…. വിജയ് അവളെ ചുറ്റിപ്പിടിച്ചു സ്നേഹത്തോടെ പറഞ്ഞു.
അവൾ അതിന് മറുപടിയൊന്നും പറയാതെ നിറമിഴികളോട് അവനെ തന്നെ ഉറ്റുനോക്കി.
“”””പ്രിയമോളെ സമയായീ….രണ്ടാളും താഴേക്ക് വായോ…”””””…
താഴെനിന്നും ഇന്ദുമതി വിളിച്ചു പറഞ്ഞു…
“”””വാ… താഴേക്ക് പൂവാം… സമയായി…””””… വിജയ് പ്രിയയിൽ നിന്നും അടർന്നുമാറി അവളെ നോക്കാതെ പറഞ്ഞു ശേഷം ബാഗും എടുത്തു അവളെയും പിടിച്ചു താഴേക്ക് ഇറങ്ങി…
“”””കഴിഞ്ഞോ രണ്ടിന്റേം കിന്നാരം….””””…. വർഷ ചിരിയോടെ വിജയിനെയും പ്രിയയെയും കളിയാക്കി… അതിന് അവർ ഒരു മങ്ങിയ ചിരി മാത്രം സമ്മാനിച്ചു.
വിജയ് ബാഗുമായി പുറത്തേക്കിറങ്ങി കാറിന്റെ അടുത്ത് ചെന്ന് ബാഗുകൾ എല്ലാം കാറിന്റെ ഉള്ളിൽ എടുത്തു വെച്ചു…
അപ്പോഴേക്കും എല്ലാവരും പുറത്തേക്ക് വന്നു…
“””അച്ഛാ…അച്ഛമ്മേ.. ചെറിയച്ഛ… ചെറിയമ്മേ…ഞാമ്പോയിട്ടും വരാട്ടോ…””””..നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരി നിറച്ചു കുസൃതികുടുക്കയെ പോലെ അവൾ എല്ലാവരെയും നോക്കി പറഞ്ഞു…
“”””സീതേച്ചി… ഞാമ്പോയിട്ടും വരാവേ…””””…. പ്രിയ സീതയെ കെട്ടിപിടിച്ചു പറഞ്ഞു….സീത അവളെ ചേർത്ത് പിടിച്ചു പ്രിയയുടെ ഇരുകവിളിലും ചുംബിച്ചു…