.
: എക്സ്ക്യൂസ് മീ.. മേ ഐ കം ഇൻ…
: യെസ് പ്ളീസ്… ആരാ. മനസിലായില്ല
: അയ്യോ കൊച്ചേ… ശോ..സോറി,
ടീച്ചറെ പുതിയ അഡ്മിഷൻ ആണ്. ( വായും പൊളിച്ച് എന്നെ അടിമുടിയൊന്ന് നോക്കി…ടീച്ചർ അത്ഭുതത്തോടെ എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞു)
ടീച്ചറോട് സമ്മതം വാങ്ങി അകത്തേക്ക് കയറി. കാര്യങ്ങൾ ഒക്കെ പറഞ്ഞു. ആദ്യ ദിവസം തന്നെ വൈകിയാണല്ലോ എത്തിയത് എന്ന് ചോദിച്ച് മുഖം ഒന്ന് കറുപ്പിച്ചു. മാഷിനെ കണ്ട് സംസാരിച്ചു നിന്നുപോയതാണെന്ന് പറഞ്ഞപ്പോ ആള് അൽപ്പം ഒന്നയഞ്ഞു. ഇനി ഹാപ്പി ആയില്ലെങ്കിൽ എന്താ, സമയം ഉണ്ടല്ലോ നമുക്ക് ആക്കിയെടുക്കാം. ക്ലാസ്സിലെ എല്ലാവരും പരസ്പരം പരിചയപ്പെട്ടു കഴിഞ്ഞു എന്ന് ടീച്ചർ പറഞ്ഞപ്പോൾ അടുത്ത പണി പാലും വെള്ളെത്തിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല. ഇൻട്രൊഡ്യൂസ് യുർസെൽഫ് എന്ന് രേഖ ടീച്ചർ പറഞ്ഞപ്പോഴേ എന്റെ കിളി പോയി. പണ്ട് വലിയ സദസ്സിനെ ഒക്കെ മുൻനിർത്തി കവല പ്രസംഗം നടത്തിയിട്ടുണ്ടെങ്കിലും ഇപ്പൊ ചെറിയൊരു ചമ്മൽ ഒക്കെ ഉണ്ട്. പിന്നെ വിചാരിച്ചു എല്ലാം കൊച്ചു പിള്ളേരല്ലേ കാച്ചിയേക്കാം എന്ന്..
: ഗുഡ് മോർണിംഗ് എവെരിബഡി..
എല്ലാവരും മലയാളീസ് അല്ലെ, വെറുതെ വായിലുള്ള ഇംഗ്ലീഷ് മുഴുവൻ പറഞ്ഞ് എന്തിനാ ചുമ്മാ ജാഡ കാണിക്കുന്നേ അല്ലെ ടീച്ചറേ …മലയാളം പോരെ
: ഓക്കേ.. സീറ്റിൽ പോയിരുന്നിട്ട് പറഞ്ഞോളൂ
: ഇവിടെ നിൽക്കാം, ഇതാവുമ്പോ എല്ലാവരെയും കാണാം. അവിടെ പോയി നിന്നാൽ ചിലപ്പോ ആരെങ്കിലും പുറകീന്ന് കൊഞ്ഞനം കുത്തിയാൽ കാണില്ലല്ലോ…
(സംഗതി ഏറ്റു… ടീച്ചറടക്കം എല്ലാവരും ഒന്ന് ചിരിച്ചു..)
ഞാൻ ശ്രീലാൽ, ലാലുവെന്നും, ശ്രീ എന്നൊക്കെ സ്നേഹമുള്ളവർ വിളിക്കും….. ബ്ലാ …ബ്ലാ ..ബ്ലാ…..ബ്ലാ
രേഖ ടീച്ചർ പോലും വിചാരിച്ചു കാണില്ല ഇങ്ങനൊരു ഇൻട്രോ ഞാൻ പറയുമെന്ന്. ക്ലാസ്സിൽ ആകെ മൊത്തം ഇരുപതുപേരെന്തോ ഉണ്ടെന്ന് തോനുന്നു. അതിൽ ഒരു അഞ്ച് തരുണീമണികളും. അവരുടെ മുഖത്തേക്ക് എന്റെ ശ്രദ്ധ പോയതേ ഇല്ലെങ്കിലും ഇടക്ക് കണ്ണ് വെട്ടിച്ചു നോക്കുമ്പോൾ എല്ലാവരും ഭയങ്കര പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ട്. വല്യേട്ടൻ സ്റ്റൈലിൽ നല്ലൊരു ഹീറോ പരിവേഷം തന്നെ കിട്ടി എല്ലാരുടെയും മുന്നിൽ. ടീച്ചർക്ക് പോലും എന്റെ മുഖത്തു നോക്കാൻ ചെറിയ ചമ്മൽ ഉള്ളതുപോലെ തോന്നി. ചിലപ്പോ എന്റെ പ്രായമേ അവർക്കും കാണൂ. എന്റെ ഓരോ പ്രാന്തിന് വീണ്ടും പഠിക്കാൻ തോന്നിയതിന് രേഖ കൊച്ചെന്തു പിഴച്ചു അല്ലെ ….
ആദ്യത്തെ ദിവസം ആയതുകൊണ്ട് ക്ലാസ്സൊന്നും ഇല്ല. എല്ലാവരും പരസ്പരം പരിചയപ്പെടലും കത്തിയടിയും ഒക്കെയായി സമയം പോയതറിഞ്ഞില്ല. ക്ലാസിന്