അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

: ഇനി മോള്..അല്ലേൽ വേണ്ട, എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്

: മാറ്റണ്ട, ഏട്ടൻ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ നല്ല രസാണ്.. ആദ്യം അങ്ങനെ വിളിച്ചപ്പോൾ ഞാൻ ചൂടായത് ഏട്ടനോടുള്ള ദേഷ്യംകൊണ്ടല്ല, സ്ഥിരമായി പുറകെനടന്ന് ശല്യംചെയ്യുന്ന ഒരു വായിനോക്കി ഉണ്ടായിരുന്നു ക്ലാസ്സിൽ, ഞാൻ സംസാരിക്കുമ്പോൾ അവൻ എന്നെനോക്കി ഒലിപ്പിക്കുന്നത് കണ്ടപ്പോ അറിയാതെ വായീന്ന് വന്നുപോയതാ അങ്ങനെ..

: ബെസ്ററ്… എന്നിട്ട് ഒരു വർഷം വേണ്ടിവന്നു ഇത് എന്നോട് പറയാൻ അല്ലെ.

: അങ്ങനല്ല, ഏട്ടൻ അന്ന് പൈസ എടുത്തുകൊടുത്ത് ഹീറോ ആയില്ലേ, അതൊക്കെ ഓർത്തപ്പോ എനിക്കും വാശിയായി. പിന്നെ ഇച്ചിരി അഹങ്കാരം ഉണ്ടായിരുന്നു. അന്നൊക്കെ അതൊരു ഹരമായി തോന്നി. പിന്നീടൊരിക്കൽ പ്രിൻസി ടീച്ചറാണ് പറഞ്ഞത് ഞാൻ കാരണമാണ് ഏട്ടൻ ഇങ്ങനെ മാറിപ്പോയതെന്ന്. അന്നുമുതൽ ഞാൻ എപ്പോഴും ഏട്ടനെ ശ്രദ്ധിക്കാറുണ്ടായിരുന്നു, പക്ഷെ ഒരിക്കൽ പോലും എനിക്ക് മുഖംതന്നില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി, നിരാശനായി നടക്കുന്ന ഏട്ടനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.ഏട്ടന്റെ സ്വാധീന മേഖലകളിലെല്ലാം ഞാൻ ഇടപെടാൻ തുടങ്ങിയാൽ എന്നോടുള്ള വാശിക്കെങ്കിലും പഴയതുപോലെ ആക്റ്റീവ് ആയാലോ എന്നുകരുതിയാണ് ഞാൻ എല്ലാ കാര്യങ്ങളിലും സജീവമായത്. രാമേന്ദ്രൻ മാഷ് വഴി ഏട്ടന്റെ നാട്ടിലെ കാര്യങ്ങളും ഞാൻ അന്വേഷിച്ചിരുന്നു. ഒന്നിനോടും താല്പര്യമില്ലാതെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ ഏട്ടനെക്കുറിച്ച് കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അമ്മയാണ്, ആ അമ്മപോലും എന്നെ കുറ്റക്കാരിയാക്കിയപ്പോൾ ശരിക്കും തകർന്നുപോയി. അമ്മയ്ക്ക് മകളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ, ആ അമ്മ തന്ന ഊർജമാണ് ഞാൻ അന്ന് സ്റ്റേജിൽ വച്ച് എല്ലാവരോടുമായി പറഞ്ഞത്. പക്ഷെ ഏട്ടന്റെ ഉള്ളിൽ ഇത്രയും നീറ്റൽ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എനിക്ക് കിട്ടേണ്ടതായിരുന്നു ആ അടി. അതിൽ എനിക്ക് സങ്കടമൊന്നുമില്ല

: ഉം…. ഇയാളെ അടിക്കണമെന്നൊന്നും എനിക്കില്ലായിരുന്നു, പക്ഷെ പറ്റിപ്പോയി. ഒരുപക്ഷെ തുഷാര അനുഭവിച്ചതിനേക്കാൾ വേദന ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ അമ്മയാണ്. ഈ കാര്യം ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മപോലും എന്നെ  ശകാരിച്ചു. ആദ്യമായാണ് അമ്മയെന്നോട് അങ്ങനെ വൈകാരികമായി സംസാരിച്ചത്. അത് എനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സംഭവിച്ചുപോയി ഇനിയിപ്പോ സോറിപറയാനല്ലേ പറ്റൂ… സോറി

Leave a Reply

Your email address will not be published. Required fields are marked *