അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

: അയ്യേ… എനിക്കെങ്ങും വേണ്ട. അന്ന് സ്റ്റേജിൽ വച്ച് പറഞ്ഞതിൽ അവസാനത്തെ വരികൾ എന്റെ മനസ്സിൽ നിന്നും വന്നതാണ് കേട്ടോ…അല്ലാതെ ഇന്ദിരാമ്മ പറഞ്ഞുതന്നതൊന്നും അല്ല. അതിനൊരു ഉത്തരം തന്നാൽ മതി, അല്ലാതെ സോറിയൊന്നും എനിക്ക് വേണ്ട

: സീ… എനിക്ക് ഇതുവരെ ഇയാളോട് അങ്ങനെ തോന്നിയിട്ടില്ല. എന്റെ മനസ് ഇപ്പോൾ എന്റെ നിയന്ത്രണത്തിൽ അല്ല. അതുകൊണ്ട് എനിക്കൊരു ഉത്തരവും തരാനില്ല. സോറി

: ഇതുവരെ തോന്നിയിട്ടില്ലെന്നല്ലേ ഉള്ളു.. ഇനി ആയിക്കൂടെ.

: പരീക്ഷയൊക്കെ അടുത്തില്ലേ.. നീ ആദ്യം നന്നായി പഠിക്കാൻ നോക്ക്.

(ഞാൻ പതുക്കെ എഴുന്നേറ്റ് പോകാൻ നേരം തുഷാര എന്റെ കയ്യിൽ പിടിച്ചു..)

: എന്നോടുള്ള സ്‌നേഹംകൊണ്ടൊന്നും അല്ല ഏട്ടൻ ഇത്രയുംനേരം സംസാരിച്ചതെന്നറിയാം. പഠിത്തത്തിൽ ഉഴപ്പി പരീക്ഷയിലൊക്കെ തോറ്റുപോയാലോ അല്ലെ, എന്തായാലും അതോർത്ത് ടെൻഷനാവണ്ട, പരീക്ഷയൊക്കെ ഞാൻ നന്നായി എഴുതും. പക്ഷെ ജീവിത പരീക്ഷ പാസ്സാവാൻ എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

************

തുഷാര വീണ്ടും വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. എന്റെ മനസിലുള്ള കാര്യങ്ങൾപോലും അവൾ മനസിലാക്കിത്തുടങ്ങി. പക്ഷെ എനിക്കെന്തോ അവളോട് കൂടുതൽ അടുപ്പം കാണിക്കാൻ തോന്നുന്നില്ല. അത് ചിലപ്പോൾ എന്റെ  ഈഗോ ആയിരിക്കാം. ഇത്രയുംനാൾ ശത്രുവായി നടന്ന അവളെ പ്രേമിച്ചാൽ കാണുന്നവർ എന്ത് വിചാരിക്കും, പോരാത്തതിന് എല്ലാവരുടെയും മുന്നിൽവച്ച് അവളെ അടിക്കുകയും ചെയ്തതോടെ എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ ഒരിക്കലും അവളോട് ഒന്നിക്കാൻ പോകില്ലെന്നാണ്. അതുകൊണ്ട് കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോകട്ടെ.

 

പരീക്ഷ തുടങ്ങിയതോടെ തുഷാരയെ വല്ലപ്പോഴും കണ്ടാലായി. അവൾ ഡെയിലി മെസ്സേജ് അയക്കുമെങ്കിലും റിപ്ലൈ കൊടുക്കാൻ നിൽക്കാറില്ല. പക്ഷെ ലെച്ചുവും അവളും ഭയങ്കര കൂട്ടായിട്ടുണ്ട്. എന്റെ കൂടെ കിടക്കാൻനേരം ലെച്ചു മനഃപൂർവം തുഷാരയ്ക്ക് വോയിസ് മെസ്സേജ് അയക്കും. അവളും തിരിച്ച് അതുപോലെ ചെയ്യും. സംഭവം എന്നെ കേൾപ്പിക്കാൻ ആണ് ലെച്ചു ഇതൊക്കെ ചെയ്യുന്നത്. വന്നുവന്ന് ഇപ്പോൾ തുഷാരയുടെ ശബ്ദം കേൾക്കാൻ എന്റെ കാതുകളും കൊതിച്ചുതുടങ്ങി. ഓരോ ദിവസം കഴിയുംതോറും തുഷാരയുടെ വോയിസ് കേൾക്കാതെ ഉറക്കംവരില്ലെന്ന അവസ്ഥയായി. ലെച്ചുവെന്ന ചാണക്യന്റെ കൂർമബുദ്ധി എന്നെ തുഷാരയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. തുഷാരയുടെ മനംമയക്കുന്ന ശബ്ദത്തെ ഞാൻ പതുക്കെ പ്രണയിച്ചുതുടങ്ങി. പക്ഷെ അത് തുറന്ന് സമ്മതിക്കാൻ ഞാനൊരുക്കമല്ല. ഇതാണീ ചെറുക്കന്റെ കുഴപ്പം. കിളിപോലൊരു പെണ്ണ് ജീവനോളം തന്നെ സ്‌നേഹിക്കുമ്പോൾ ഒടുക്കത്തെ ജാടയുംകൊണ്ട് ഇറങ്ങിയിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *