അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

തുഷാര മൂന്ന് പ്ലേറ്റിലേക്ക് ചപ്പാത്തിയും ചിക്കൻ കറിയും വിളമ്പി. അപ്പൊ ഇവൾ കഴിക്കുന്നില്ലേ… ഓഹ് ചിലപ്പോ രാത്രി ഡയറ്റ് ആയിരിക്കും.. തലയുയർത്തി ഒരു പ്ലേറ്റ് എടുക്കാൻ കൈ നീട്ടിയതും തുഷാര അതെടുത്തുവച്ച് കഴിക്കാൻ തുടങ്ങി. അപ്പൊ ജഗതി പറഞ്ഞപോലെ ആണല്ലേ കാര്യങ്ങൾ..ഞാനേ കഴിക്കുന്നുള്ളു…. വായുംപൊളിച്ച് അമ്മയുടെ മുഖത്തേക്കും ലെച്ചുവിന്റെ മുഖത്തേക്കും നോക്കിയപ്പോൾ രണ്ടാളും വെട്ടിവിഴുങ്ങുവാണ്. ഇനി നോക്കാൻ ബാക്കിയുള്ളത് തുഷാരയെ ആണ്. അവളാണെങ്കിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ടാവും, അതുകൊണ്ട് നോക്കണ്ട, അതാ നല്ലത്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…

: ഇന്നെന്താ ചൊറില്ലേ, എനിക്ക് വേണ്ട നിങ്ങളെ ചപ്പാത്തിയൊന്നും…

: വേണേൽ കഴിച്ചാമതിയെടാ… (ഉത്തരം പറഞ്ഞത് ലെച്ചുവാണെങ്കിലും അവളെന്റെ മുഖത്തേക്ക് നോക്കിയതേ ഇല്ല..)

: അമ്മേ….

: എനിക്കൊന്നും അറിയില്ല മോനെ…. എല്ലാം ഉണ്ടാക്കിയത് ഇവര് രണ്ടാളുംകൂടിയാ.. നീ അവളോട് തന്നെ ചോദിച്ചോ

കസേര തള്ളി പുറകിലേക്കിട്ട് ഞാൻ എഴുന്നേറ്റ് നടന്നു… നടന്ന് പോകുമ്പോൾ ലെച്ചു എന്നെ കേൾപ്പിക്കാനായി ഉച്ചത്തിൽ തുഷാരയോട് പറയുന്നത് കേൾക്കാം….

: തുഷാരെ…. മീൻ പൊള്ളിച്ചത് എടുത്തില്ലല്ലോ…

: അയ്യോ ഞാൻ അത് മറന്നുപോയി…. ഇപ്പൊ എടുത്തിട്ട് വരാം.

ഓഹോ അപ്പൊ നാടൻ കോഴി മാത്രമല്ല, കരിമീൻ പൊള്ളിച്ചതും ഉണ്ടല്ലേ… മീൻ പിടിക്കാൻ ഞാൻ വേണം, തിന്നാറായപ്പോൾ എന്നെ ആർക്കും വേണ്ട അല്ലെ. കാണിച്ചുതരാം.

നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു. വാഴയിലയിൽ പൊള്ളിച്ചുവച്ച കരിമീൻ മുഴുവനും ഒരു പ്ലേറ്റിലേക്ക് തട്ടി, ഉച്ചയ്ക്കത്തെ ചോറും കറികളും മറ്റൊരു പാത്രത്തിലും എടുത്ത് കുഴച്ചടിക്കാൻ തുടങ്ങി. അല്ലേലും ഈ ചിക്കൻ കറിയൊക്കെ എപ്പോഴാ ഉണ്ടായത്. എനിക്ക് വേണ്ട മൈര്…. ആരെങ്കിലും വരുന്നതിന് മുൻപ് കഴിച്ചു തീർക്കണം. ചോറും കറിയുമൊക്കെ വായിലേക്ക് കുത്തിക്കയറ്റി പാത്രവുമെടുത്ത് തിരിഞ്ഞതും മൂന്നാളും വാതിൽക്കൽ മൂക്കത്ത് വിരലുംവച്ച് നിൽക്കുന്നുണ്ട്. കണ്ട ഭാവം നടിച്ചില്ല. പാത്രങ്ങൾ കഴുകിവച്ച് അവരുടെ മുന്നിലൂടെ പോകാൻ നേരം ചുമ്മാ ഒരു ഏമ്പക്കം വിട്ടു. എന്നിട്ട് നീട്ടിവലിച്ചൊരു നിശ്വാസവും വിട്ട് വയറും തടവിക്കൊണ്ട് കോണികയറി…

: ഡാ…. നിനക്ക് വയറിളക്കം വരുമെടാ… പന്നി.

Leave a Reply

Your email address will not be published. Required fields are marked *