അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

: പേടിച്ച് ചത്തേനെ ഇപ്പൊ.. നിനക്കൊരു ടോർച്ച് എടുത്തിട്ട് വന്നൂടെ

: ടോർച്ച് ഉണ്ട്… ഏട്ടൻ നടന്നു വരുന്നത് കണ്ടപ്പോ ഓഫാക്കിയതാ.

: നീയെന്താ വവ്വാലോ, രാത്രി ഇങ്ങനെ കറങ്ങിനടക്കാൻ..

: ഈ വവ്വാല് വല്ല പേരക്കയും ചപ്പാൻ പോയതാണോന്ന് അറിയാൻ വന്നതാ…

: ചപ്പാനോ… എന്ത് ഭാഷയാടി ഇത്.

: ഇതിലും വലുത് എന്നോട് പറഞ്ഞിട്ടില്ലേ…

(ഓഹ് അപ്പൊ ഒന്നും മറന്നിട്ടില്ല… പണ്ടെപ്പോ അറിയാതെ മൈരെന്ന് വന്നുപോയത് ഇപ്പൊഴും ഓർത്തിരിക്കുവാ…മനുഷ്യനെ പേടിപ്പിച്ചിട്ട് അവളുടെ ഒരു ഊമ്പിയ ഡയലോഗും)

: ആഹ് അത് വിട്… അല്ല ഞാൻ പേരക്ക തിന്നാനോ, കരിക്ക് കുടിക്കാനോ ഒക്കെ പോയെന്നിരിക്കും, നീയാരാ ഷാഡോ പൊലീസോ.. പുറകെ തന്നെ കൂടാൻ

: ചന്ദ്രേട്ടൻ ഉറങ്ങിക്കാണും അല്ലെ… സാധനം വേണെങ്കിൽ കിരണേട്ടന്റെ കയ്യിൽ ഉണ്ട്. കൊണ്ടുവരാൻ പറയട്ടെ

: കിരണേട്ടനോ…. ഓഹ്,

ഇനി ആ തെണ്ടി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ

: ഒരു കാര്യം കൂടി പറഞ്ഞു…

: എന്ത്..

: തുറന്നുപറയാൻ ചമ്മലായതുകൊണ്ട് പൂട്ടിയിട്ടിരിക്കുന്ന എന്തോ വലിയ സാധനവും പേറിക്കൊണ്ടാണ് ഏട്ടൻ നടക്കുന്നതെന്ന്..

ആണോ….ഏട്ടാ..

: ആണല്ല പെണ്ണ്… അസമയത്ത് ഇങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി, നീ വന്നേ

: ഇവിടെ ആര് കാണാൻ. കാണാനുള്ളവർക്കൊക്കെ എല്ലാം അറിയാവുന്നതും ആണ്. പക്ഷെ ഒരാൾ മാത്രം എല്ലാം അറിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന കാണുമ്പോഴാ സങ്കടം..

: തുഷാരെ..ഞാൻ

: എനിക്ക് ഇപ്പൊ ഇതൊക്കെ ശീലായി… ഏട്ടൻ എങ്ങനെ വേണേലും അവോയ്ഡ് ചെയ്തോ. അവസാനം കൂടെ കൂട്ടിയാ മതി. വല്യ ആഗ്രഹങ്ങളൊന്നുമില്ല. ഈ ലോകത്തിലേക്ക് ചുരുങ്ങുകയെന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് തല്ലികെടുത്താതിരുന്നാൽ മതി. കോളേജിൽ എല്ലാവരുടെയും മുന്നിൽ മരംചുറ്റി പ്രേമിക്കുന്നതൊന്നും സ്വപ്നം കണ്ടിട്ടില്ല, പക്ഷെ ഒരിക്കലെങ്കിലും എല്ലാവരുടെയും മുന്നിൽ എനിക്ക് ഈ കൈപിടിച്ച് അന്തസായി നടക്കണം.

: തുഷാരെ…

: ഏട്ടൻ വിഷമിക്കണ്ട… എപ്പോഴെങ്കിലും ഈ കൈ ചേർത്തുപിടിക്കണമെന്ന് തോന്നിയാൽ മാത്രം ചെയ്താൽ മതി. എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *