അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

“വണ്ടിക്ക് തലവെച്ച് ചവാൻ നോക്കിയിട്ട് പോലും തിരിഞ്ഞുനോക്കിയില്ലല്ലോ ഏട്ടാ….”

“ അഹങ്കാരി പെണ്ണേ…. തുഷാരേ…ഞങ്ങളെ കൂടി ആ ജീവിതത്തിലേക്ക് ഒന്ന് കൈപിടിച്ച് കയറ്റുമോ…”

വേദിക്ക് മുന്നിലേക്ക് നടന്നടുത്ത തുഷാരയുടെ മനോവീര്യം ചോർന്നിരിക്കാം.. അവൾ നിസ്സഹായയായി നിന്നു… ഇതേ വേദിയിൽ വച്ച് കഴിഞ്ഞതവണ അവൾ കണ്ണുനീർ ഒഴുക്കിയത് തന്റെ സ്നേഹം തുറന്നുപറഞ്ഞപ്പോഴായിരുന്നെങ്കിൽ, ഇന്ന് അവളുടെ മനസ് പിടയുന്നത് ഇത്രയും കാലം താൻ കാത്തിരുന്ന ജീവന്റെ പാതിയുടെ അലിയാത്ത മനസിന് മുന്നിലാണ്. ഇത്രയും അപമാനം ഏൽക്കേണ്ടിവന്നിട്ടും തന്നെ തിരിഞ്ഞുനോക്കാത്ത പ്രിയതമനെ അവൾ വെറുത്തുതുടങ്ങുന്ന ആ നിമിഷത്തിൽ ഏറ്റവും പുറകിൽ നിന്നും ചവിട്ടി തെറിപ്പിച്ച കസേര ചെന്നുവീണ ശബ്ദം തുഷാരയെ ഞെട്ടിച്ചില്ല… സദസ്സ് മുഴുവൻ പുറകിലേക്ക് നോക്കിയിരിക്കുമ്പോൾ തുഷാര മാത്രം തലകുനിച്ച് സ്‌തബ്ധയായി നിന്നു.

ഇരുവശങ്ങളിലും ഇരിക്കുന്ന ആൾക്കൂട്ടത്തിന്റെ കൂക്കിവിളികൾക്ക് കാതുകൊടുക്കാതെ എന്റെ ഉറച്ച ചുവടുകൾ മുന്നോട്ട് വച്ചു. മനസ്സിൽ തന്റെ പ്രിയതമനെ ശപിച്ചുകൊണ്ടിരിക്കുന്ന തുഷാരയുടെ വലംകൈയ്യിൽ എന്റെ കൈ പതിഞ്ഞതും അവൾ മുഖമുയർത്തി. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവളെയും വലിച്ചുകൊണ്ട് വേദിയിലേക്ക് നടന്നുകയറി. വേദിയിൽ സദസ്സിനെ അഭിമുഘീകരിച്ച് നിന്നുകൊണ്ട് ഞാൻ തുഷാരയെ ചേർത്തുപിടിച്ചു.

: തുഷാരേ… ഒറ്റയൊരുത്തൻ ഇനി കൂവില്ല. ഈ ഇരിക്കുന്ന മുഴുവൻ ആളുകളെയും നോക്കി പറ….

( അപ്പോഴേക്കും പ്രവിയും മനുവും വിനുവും ബാക്കിയുള്ള എന്റെ എല്ലാ കൂട്ടുകാരും സദസ്സിൽ അവിടവിടായി ഇടംപിടിച്ചു… )

: ഏട്ടാ…. ഞാൻ…

: ഒരുത്തനും നിന്നെ അപമാനിക്കില്ല, ശ്രീലാല പറയുന്നേ….

ഏതവനെങ്കിലും കൂവിയാൽ… പൊന്നുമോനെ… നീയൊന്നും രണ്ടുകാലിൽ ഈ ക്യാമ്പസിന് പുറത്തുപോകില്ല. ഇതെന്റെ അഹങ്കാരമായിട്ട് കൂട്ടിക്കോ. ഇനി പുറത്ത് പോയാൽ തന്നെ കവലമുക്ക് കഴിഞ്ഞ് നീയൊന്നും വീട്ടിലേക്ക് പോവില്ല.

പറ… എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്… ഉറക്കെ എല്ലാവരെയും നോക്കി പറ….

: i….. love you ശ്രീയേട്ടാ…….

: അതേടാ… എന്റെ പെണ്ണാ തുഷാര. ഒരുവർഷമായിട്ട് ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുന്ന എന്റെ പെണ്ണ്… ശ്രീലാൽ അവളെ ഇതേ വേദിയിൽ വച്ച് തല്ലിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനുള്ള മനസ് കാണിച്ച അവൾക്കില്ലാത്ത എന്ത് ചൊറിച്ചിലാടാ നിനക്കൊക്കെ. ഞാൻ പോയിക്കഴിഞ്ഞാലും ഇവൾ ഇനിയും ഒരുവർഷം ഇവിടെത്തന്നെ ഉണ്ടാവും. ഏതവനെങ്കിലും എന്റെ പെണ്ണിനെ കേറി ചൊറിയാൻ വന്നാൽ… ഞാൻ കേറി മാന്തും, നിന്റെയൊക്കെ കുടുംബത്ത് കേറി മാന്തും. ബാക്കി കൂടി പറ തുഷാരെ… വയറ് നിറയട്ടെ എല്ലാർക്കും.

Leave a Reply

Your email address will not be published. Required fields are marked *