“വാടാ കുട്ടാ..അവധി ആഘോഷിക്കുകയാണ് അല്ലെ” അവനെ അടുത്തേക്ക് ഇരുത്തിയിട്ട് ഞാന്‍ ചോദിച്ചു.
“സാറിനു ഉച്ചയ്ക്ക് കൂട്ടാന്‍ എന്ത് വേണം എന്ന് ചോദിക്കാന്‍ ചേച്ചി പറഞ്ഞു വിട്ടതാ” അവന്‍ തന്റെ ആഗമനോദ്ദേശം എന്നെ അറിയിച്ചു.
“ചേച്ചി കറി ഒക്കെ നന്നായി വയ്ക്കുമോ?”
“അറിയത്തില്ല”
“ഉം..ചേച്ചിക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കോളാന്‍ പറ..” അവനെ ഞാന്‍ പറഞ്ഞയച്ചു. എന്നിട്ട് മെല്ലെ ഷര്‍ട്ട് മാറ്റി ഒരു ബനിയന്‍ ധരിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രാജനെത്തി. ഭാര്യ പോയ സന്തോഷത്തില്‍ ആണെന്ന് തോന്നുന്നു, അയാള്‍ രാവിലെ തന്നെ മദ്യപിച്ചിരുന്നു.
“അച്ഛാ ഒന്നിങ്ങു വന്നെ” ഉള്ളില്‍ നിന്നും അരുന്ധതി അയാളെ വിളിക്കുന്നത് ഞാന്‍ കേട്ടു.
“ഇപ്പം വരാം സാറെ..” അയാള്‍ ഉള്ളിലേക്ക് പോയിട്ട് ലേശം കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു.
“മോള് പറഞ്ഞു സാറിനു കൊടുക്കാന്‍ ഇറച്ചി വാങ്ങി വരാന്‍..സാറിന്റെ പേര് പറഞ്ഞ് അവള്‍ക്ക് കഴിക്കാനാ..ഞാന്‍ പോയെച്ചു വരാം സാറേ”
ഒരു തോര്‍ത്തെടുത്ത് തലയില്‍ കെട്ടിക്കൊണ്ട് രാജന്‍ പറഞ്ഞു. അയാള്‍ സൈക്കിള്‍ എടുത്ത് പുറത്തേക്ക് പോയപ്പോള്‍ ഞാന്‍ അര്‍ജുനനെ കൈകാട്ടി വിളിച്ചു.