തുടങ്ങി.
“എന്ത് ആവശ്യം ഉണ്ടെങ്കില്ലും എന്നോട് പറയാം എന്ന് പറഞ്ഞിട്ട് എന്നോട് പറയാതെ എന്തിനാ പുറത്തേക്ക് പോയെ? ”
“പുറത്തേക്ക് ഒന്നും ഞാൻ പോയിട്ടില്ല. ഈ പറമ്പിൽ തന്നെ ഞാൻ ഉണ്ടായിരുന്നു ”
“ഇനി അങ്ങനെ പുറത്തേക്കൊന്നും ഒറ്റക്ക് പോവണ്ട. വേണേൽ ഞാനും കൂടെ വരാം ”
എന്റെ ഓർമ്മ നഷ്ടപെട്ടതിനാൽ എനിക്ക് വല്ല ആപത്തും വരുമോ എന്നായിരുന്നു അവരുടെ പേടി.
“അമ്മു ഞാൻ കൊച്ച് കുട്ടിയല്ല. എന്റെ ഓർമ്മയെ നഷ്ടപ്പെട്ടിട്ടുള്ളു. ബോധവും ബുദ്ധിയും നഷ്ടപ്പെട്ടിട്ടില്ല”
ഞാൻ അവളോട് പറഞ്ഞു
“വയ്യാത്ത ആളാ എവിടെങ്കിലും വീണ് വല്ലതും പറ്റിയാലോ എന്ന പേടികൊണ്ട ഞാൻ പറഞ്ഞേ ”
അവൾ അതും പറഞ്ഞ് കരയാൻ തുടങ്ങി. എനിക്ക് അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് പിടിക്കിട്ടിയില്ല. അവൾ കരയുന്നത് കണ്ട് എനിക്ക് എന്തോ സങ്കടമായി. അവൾ എന്നെ ഇത്രെയും അധികം സ്നേഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് എന്നിൽ ഞെട്ടൽ ഉളവാക്കി. ആ സ്നേഹം ഇനി അവൾക്കും തിരിച്ച് കൊടുക്കണം എന്ന് എന്റെ മനസ്സിൽ ഇരുന്ന് ആരോ പറയുന്നത് പോലെ.
“അമ്മു കരച്ചിൽ നിർത്ത്. ഇനി ഞാൻ ഒറ്റക്ക് പുറത്തേക്ക് പോവില്ല. ആരുടെയെങ്കിലും ഒപ്പമേ പോവൂ. എന്തുണ്ടേങ്കിലും ഞാൻ നിന്നോട് പറയാതെ ഒന്നും ചെയ്യില്ല. സത്യം ”
ഞാൻ അമ്മുവിന് വാക്ക് നൽകി. അപ്പോൾ അവൾക്ക് സന്തോഷമായി.
“അമ്മു എനിക്ക് കുളിക്കണം. കുളിക്കാൻ ഒരു തോർത്ത് തരോ ”
ഉച്ചക്ക് കിടന്ന് ഉറങ്ങിയതിഞ്ഞാൽ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.ക്ഷീണം