ഞാൻ അമ്മുവിനോട് ആദ്യ ചോദ്യം ചോദിച്ചു. ഇത് കേട്ടതും അമ്മു കരയുവാൻ തുടങ്ങി. കുഴപ്പമായോ അവളോട് ചോദിച്ചത് വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു. ഒരു ഭർത്താവ് ഭാര്യയോട് പേര് ചോദിക്കാ എന്ന് വെച്ചാൽ അത് അവളിൽ എത്ര മാത്രം വേദന നൽകും. വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു.
“അമ്മു ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ചോദിച്ചേ. എനിക്ക് ഓർമ്മ ഇല്ലാതെയല്ലേ ”
ഞാൻ എന്റെ ഭാഗം ന്യായികരിച്ചു.
“അതല്ല ഏട്ടാ കുറേ നാളുകൾക്ക് ശേഷം ഏട്ടൻ എന്നോട് സംസാരിച്ചതിന്റെ സന്തോഷം കൊണ്ടാ. എത്ര നാളായിന്നോ എന്റെ പേര് ഏട്ടൻ വിളിക്കുന്നത് കേട്ടിട്ട് അതോണ്ടാ”
ഹോ ഇതിനായിരുന്നോ ഇവൾ കരഞ്ഞേ ആശ്വാസമായി. വിചാരിച്ചത് പോലെ ഒന്നും അല്ലല്ലോ ഭാഗ്യം.
“അമ്മു മതി കരഞ്ഞത്. ഇനി എത്ര വേണെമെങ്കിലും ഞാൻ സംസാരിക്കാം നീ ഒന്ന് കരയാതെ ഇരിക്കോ?”
“ഹും ഞാൻ ഇനി കരയുന്നില്ല. ഏട്ടന് എന്റെ പേര് അറിയണം അല്ലേ. അത്ര അല്ലെ വേണ്ടു ഞാൻ എന്റെ പേര് പറയാം. ‘സാന്ദ്ര’ അതാണ് എന്റെ പേര് ”
“സാന്ദ്ര ” ഞാൻ ആ പേര് പറഞ്ഞ് നോക്കി.
“കൊള്ളാം നല്ല പേരാ ഞാൻ നിന്നെ എന്താ വിളിച്ചിരുന്നത് ”
ഞാൻ അമ്മുവിനോട് ചോദിച്ചു
“എന്നെ എല്ലാവരും അമ്മു എന്ന് തന്നെയാ വിളിക്കാ. ഏട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്ക് ഇഷ്ടം ”
അവൾ എന്നോട് പറഞ്ഞു.
“അമ്മു… അമ്മുക്കുട്ടി… അമ്മുസേ…”
ഞാൻ അവളെ വിളിച്ചു.
“മതി എന്നെ കളിയാക്കിയത് ”
“കളിയാക്കിയതല്ല എന്റെ അമ്മു ഞാൻ ഒന്ന് വിളിച്ച് നോക്കിയതാ ”
“ഹും. ഇനി എന്താ അറിയേണ്ടേ?”