ഞാൻ : താങ്ക്സ് അളിയാ..
അഭിജിത്ത് : എടാ.. പക്ഷെ..നിനക്ക് കാവ്യ സെറ്റായൽ ഞാൻ ഒഴിവാക്കൊട്ട.! അവളുടെ അമ്മ എങ്ങാനും എന്നെ തിരിച്ചറിഞ്ഞാൽ പിന്നെനിക്ക് നാട്ടിൽ കാലു കുത്താൻ പറ്റില്ല.
ഞാൻ : ഓ.. അതെനിക്കറിയാടാ..നിന്നെയൊന്നും കുടുംബത്തു കേറ്റാൻ കൊള്ളില്ലാന്ന്..
അഭിജിത്ത് : ആഹ്ടാ.. പട്ടി. നീ ഇനി എനിക്കിട്ട് ഉണ്ടാക്ക്.. മൈരെ..!
ഞാൻ : (ചിരിച്ചുകൊണ്ട്) സോറി അളിയാ ജസ്റ്റ് കോമഡി..
അഭിജിത്ത് : അവന്റെയൊരു പന്ന കോമഡി..!
ഞാൻ : അപ്പോ.. ബ്രോ.. സെറ്റ് അല്ലെ?
അഭിജിത്ത് :(ചിരിച്ചുകൊണ്ട്) ഡബിൾ സെറ്റ്.. പോയി തകർക്ക്..
(ഞാനും അവനും കൈ കൊടുത്ത് വീണ്ടും ഒരു ചായയും അങ്ങ് കുടിച്ചു പിരിഞ്ഞു. ഞാൻ എന്നിട്ട് സന്തോഷത്തോടെ ഈ കാര്യം നേരിട്ടു പറയാൻ വേണ്ടി ഗ്രീഷ്മയുടെ വീട്ടിലേക്ക് നടന്നു)
ഭാഗ്യത്തിന് ഗ്രീഷ്മ പാടത്തെ വരമ്പിൽ കൂടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടതും.. ആകാംഷയോടെ എന്റെ നേരെ ഓടി വന്നു.
ഗ്രീഷ്മ : ചേട്ടാ! പോയിട്ടു എന്തായി..?
ഞാൻ : പോയിട്ടു എന്താവാൻ?
ഗ്രീഷ്മ : (നിരാശയോടെ) അപ്പൊ ഒന്നുമായില്ലേ?
ഞാൻ : (ചിരിച്ചുകൊണ്ട്) ആയടി പോട്ടി..!!
ഗ്രീഷ്മ : (ആകാംഷയിൽ) പിന്നെ”! സത്യം?അവൻ എന്ത് പറഞ്ഞു?
ഞാൻ : അതേടി.. പോട്ടി!!ഞാൻ ഒരു കാര്യം അവതരിപ്പിച്ചാൽ.. അത് നടക്കാതിരുന്ന ചരിത്രമില്ല. ഞാൻ നിന്റെ ഇഷ്ട്ടത്തെപറ്റി പൊക്കിയടിച്ചു. അതുകേട്ട് നിന്നോട് അവന് അഗാധ പ്രണയം തുടങ്ങിയിട്ടുണ്ട്..!
ഗ്രീഷ്മ : ആണോ! താങ്ക് യു സോ മച് ചേട്ടാ!!
അവൾ ഇതുപറഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു. അവളുടെ ആ കെട്ടി പിടുത്തതിൽ ഞാനും സന്തോഷവാനായി..
ഗ്രീഷ്മ : ഇനി ഞാൻ എന്താ ചെയ്യേണ്ടത്?
ഞാൻ : അത് ഞാനാണോ പറയേണ്ടത്? ഞാൻ അവന് നിന്റെ നമ്പർ കൊടുക്കാം. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി..
ഗ്രീഷ്മ : ഹാ ചേട്ടാ..!