ഓട്ടോഗ്രാഫ് [Arrow]

Posted by

” രോമാ, എന്റെ ഒപ്പം ഒന്ന് ലൈബ്രറി വരേ വന്നേ”

ഫോട്ടോ എടുത്ത് കഴിഞ്ഞു ക്ലാസ്സിൽ ഇരുന്ന എന്നെയും വിളിച്ചുകൊണ്ട് അവൾ ലൈബ്രറിയിലേക്ക് പോയി.

” ഞാൻ ഈ ബുക്ക്‌ റിട്ടേൺ ചെയ്യാൻ മറന്നു. മിക്കവാറും ഫൈൻ കൊടുക്കേണ്ടി വരും “

പോകുന്ന വഴി ആത്മഗതം എന്നോണം അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

” ആരോ, ഇതാണ് പറ്റിയ സമയം. അവിടെ ആരും കാണില്ല, നിനക്ക് നിന്റെ മനസ്സ് തുറക്കാം ” ഞാൻ എന്നോട് തന്നെ പറഞ്ഞ വാക്കുകളാണ് കെട്ടോ.

ഞങ്ങൾ ലൈബ്രറിയിൽ ചെന്നപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. സാറും വേറെ എവിടെയോ പോയിരുന്നു. ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി. ഞങ്ങൾ അകത്തു കയറി രെജിസ്റ്ററിൽ റിട്ടേൺ date എഴുതി. ബുക്ക്‌ ഷെൽഫിൽ വെച്ചു.

“ആമി ദേ നിന്റെ കൊലുസ്, അഴിഞ്ഞു പോയി ”
താഴെ കിടന്നിരുന്ന അവളുടെ സ്വർണ കൊലുസ് അവളുടെ നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

” അതിന്റെ കൊളുത്തു ലൂസ് ആട. നീ ഒന്ന് ഇട്ട് തരുമോ “

അവൾ ഒരു ബെഞ്ചിൽ ഇരുന്നിട്ട് കാല് എന്റെ നേരെ നീട്ടി. ഞാൻ മുട്ടുകുത്തി ഇരുന്നു, എന്നിട്ട് ആ കാലിൽ കൊലുസ് അണിയിച്ചു. ലൂസ് ആയിരുന്ന ആ കൊളുത്ത് ഞാൻ കടിച്ച് അടിപ്പിച്ചു.

നല്ല മുല്ലപ്പൂവിന്റെ മണം. അവൾ ഉപയോഗിക്കുന്ന സോപ്പിന്റെ ആവും. അപ്പോഴാണ് ഞാൻ ആ കാലുകൾ ശ്രദ്ധിച്ചത്. നല്ല വെളുത്ത കാല്, അല്പം നീണ്ട വിരലുകളിൽ ചുവന്ന നെയിൽ പോളിഷ്. ഉപ്പൂറ്റി യുടെ അവിടെ ഒരു കുഞ്ഞ് മറുക്, മറുകിന്റെ അടുത്തു നിന്ന് തുടങ്ങി മുകളിലേക്ക് പോവുന്ന നേർത്ത ഒരു നീല ഞരമ്പ്. അതിനെ ചുറ്റി ആ സുവർണ്ണ കൊലുസ്. ഒരു നിമിഷം ആ കാലുകളിൽ ചുംബിക്കാൻ തോന്നിപ്പോയി.

അപ്പോഴാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത്. എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു അവൾ. ഞാൻ ഒന്ന് ചമ്മി എഴുന്നേറ്റു.

“എന്താ എന്റെ കാലിൽ ഇതിനും മാത്രം നോക്കാൻ ഉള്ളത്?? “

ഗൗരവത്തിൽ തന്നെ അവൾ എന്നോട് ചോദിച്ചു.

“അത്‌… പിന്നെ… നല്ല ഭംഗി ഉണ്ട് അതുകൊണ്ടാ ഞാൻ… “

“അപ്പൊ എന്റെ കാലിനു മാത്രേ ഭംഗി ഉള്ളൂ?? ”
ആ ബെഞ്ചിൽ നിന്ന് ഇറങ്ങി, എന്റെ നെഞ്ചോടു ചേർന്നു നിന്ന് എന്റെ കണ്ണിൽ നോക്കിയാണ് അവൾ അത്‌ ചോദിച്ചത്. അവളുടെ നിശ്വാസം എന്റെ കഴുത്തിൽ അടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *