രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വരികയാണ് ഞാൻ അവരെ മൈൻഡ് ചെയ്യാതെ തന്നെ നടന്നേക്കാം എന്നു കരുതി നടത്തത്തിന്‍റെ വേഗത കൂട്ടി..അവരുടെ അടുത്തെത്തിയപ്പോൾ
“ഹേയ് അഭിനവ്!!!” ആ പുളുന്താൻ എന്നെ കണ്ടയുടനെ വിളിച്ചു
“ഓ ഈ കാലന് എന്തിന്‍റെ കടിയാണോ ന്തോ..” മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി ചിരിച്ചുകൊണ്ട്
“ഹാ..ഹലോ..സന്ദീപ് ഏട്ടൻ…കണ്ടില്ല ട്ടാ..അതാ..” ഞാൻ മോന്തായത്തിൽ ഒട്ടിച്ചു വെച്ച ചിരി കുറച്ചൂടെ വലിച്ചുനീട്ടി അവനോട് പറഞ്ഞു
“ആഹാ അതെന്ത് പറച്ചിലാടോ ഇത്രേം പൊക്കം ഉള്ള എന്നെ ശ്രദ്ധിച്ചില്ലന്നോ..” സന്ദീപിന്റെ ചളി
“ശ്രദ്ധിക്കാൻ എന്തോന്നാ മൈരേ നീ അമിതാഭ് ബച്ചനോ…”എന്ന് ചോദിക്കാൻ ആയിരുന്നു മനസ്സ് പറഞ്ഞതെങ്കിലും അത് പറയാതെ…” സോറി ഞാൻ ആദ്യത്തെ ഹവർ മിസ്സ് ആക്കി അതിന്റെ ധൃതിയിൽ അങ്ങു പോയതാ..” എന്ന് ഞാൻ തട്ടിവിട്ടു
അപ്പോഴും എന്നെ നോക്കിയിട്ട് വേറെ എങ്ങോട്ടോ ശ്രദ്ധ തിരിച്ച് നിക്കുകയാണ് ശ്രീ…
ജാഡ കാണിക്കുകയാണ് പെണ്ണ് എന്നെനിക്ക് മനസ്സിലായി…എങ്കിപിന്നെ ആ ജാഡയും ഇട്ടവൾ അവിടെ നിക്കട്ടെ എന്ന് ഞാനും കരുതി സന്ദീപ് പറയുന്നത് താത്പര്യമില്ലെങ്കിലും കേട്ട് ഞാൻ നിന്നും
“ഞാൻ ഇവിടെ ഒരവിശ്യത്തിനു വന്നതാണ്…അപ്പോഴാ ശ്രീയെ കണ്ടത് ക്യാന്റീനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോ ഞാൻ ആ വഴി പോകാൻ ഇറങ്ങുകയായിരുന്നു…” സന്ദീപ് അവളെ ശ്രീയെന്ന് വിളിക്കുന്നത് കേട്ടപ്പോ എനിക്കെന്‍റെ പെരുവിരലുമുതൽ പെരുത്ത് കയറി..
അവളെ കോളേജിൽ എല്ലാവരും ലച്ചു എന്നോ ശ്രീലക്ഷ്മി എന്നോ ആണ് വിളിക്കാറ് ഞാൻ മാത്രമേ ശ്രീയെന്ന് വിളിക്കാറുള്ളൂ..
ഞാൻ ദേഷ്യം കടിച്ചുപിടിച്ച് തന്നെ അവനോട് ചിരിച്ചു കാട്ടി അവനോട് ക്ലാസ്സിലേക്ക് പോകട്ടെ എന്നു പറഞ്ഞ് ശ്രീയെ ഒട്ടും ഗൗനിക്കാതെ നടന്നു..ഇതൊക്കെ എന്നെ നന്നായി ദേഷ്യപ്പെടുത്തുന്നുണ്ടെന്ന് ശ്രീയ്ക്ക് മനസ്സിലുണ്ടായികാണണം, പക്ഷെ ഞാന്‍ അവളിലേക്ക് ഒരിക്കല്‍പോലും നോട്ടം വിട്ടില്ല
അങ്ങനെ പോയാൽ ശ്രീയെന്നെ നോക്കി ദേഷ്യപ്പെടുമെന്ന് എനിക്കുറപ്പായിരുന്നതിനാൽ ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ ക്ലാസ്സിലേക്ക് പോയി ക്ലാസ്സിൽ ചെന്ന് കേറി സ്ഥിരം സീറ്റിലേക്ക് തന്നെ വന്നിരുന്നു ക്ലാസ് തുടങ്ങാൻ ഇനീം 2 മിനിറ്റ് ഉണ്ട്…ആ പീരിയഡ് എലക്റ്റീവ് ആയതിനാൽ അധികമാരും ആ കോഴ്സ് എടുക്കാത്തതിനാലും ക്ലാസ്സിൽ അധികം പിള്ളേരില്ല…എടുത്തവരിൽ ആൺപിള്ളേര് വളരെ കുറവും അവമ്മരാണേൽ ആസ്ഥാന പഠിപ്പികളും…ഇതൊക്കെ കൊണ്ട് ഞാനൊറ്റക്ക് ഒരു ബെഞ്ചിൽ മാറി ഇരുന്നു ശ്രീയുംഞാനും എലക്റ്റീവ് ആയിട്ട് ഇതാണ് എടുത്തിരിക്കുന്നത് പക്ഷെ ബെല്ല് അടിക്കാൻ സമയമായിട്ടും അവളെ കണ്ടില്ല