ഓട്ടത്തിനിടയിൽ ഞാൻ കല്ല് തടഞ്ഞു വീണു. അതൊന്നും കാര്യമാക്കാതെ ഞാൻ ഓടി. ഇനി അവൾ എന്നെ കണ്ടോ! അതോ ആ പാവം എന്നെ കണ്ടു പേടിച്ചോ!
എന്റെ ഉള്ളിൽ ആകെ പേടിയായി. ഞാൻ വേഗം ഹോസ്റ്റലിന്റെ മതില് ചാടി എന്റെ റൂമിലേക്ക് ലക്‌ഷ്യം വച്ചു. റൂമിലെത്തിയതിനു ശേഷം എന്റെ മുഖം വാഷ് ചെയ്യാൻ നേരം എന്റെ നേരെയുള്ള കണ്ണാടിയിലേക്കു നോക്കി. വീഴ്ചയുടെ ശക്തിയിൽ എന്റെ നെറ്റി പൊട്ടി ചോര ഒലിച്ചിരുന്നു. മുഖത്തോടൊപ്പം ഞാനതു കഴുകി. എന്നിട്ട് മുറിവ് കെട്ടിവെച്ചു. ഞാനാകെ അസ്വസ്ഥനായിരുന്നു. മെല്ലെ ബെഡിലേക്കു കിടന്നു. ഞാൻ ഓരോ ചിന്തയിലൂടെ അറിയാതെ ഉറങ്ങിപ്പോയി.
മഴക്കാർ കാരണം മങ്ങിയ വെളിച്ചത്തിൽ സൂര്യൻ എന്നെ വിളിച്ചുണർത്തി.സമയം നോക്കിയപ്പോൾ 7 മണി ആയിട്ടുണ്ടായിരുന്നു. മെല്ലെ മേലെൽ കിടന്ന പുതപ്പെടുത്ത് എണീക്കും നേരം ഇന്നലെത്തെ വീഴ്ചയിലെ വേദന നെറ്റിയിൽ ചെറുതായി അനുഭവപ്പെടുന്നുണ്ടായിരുന്നു.