അവിചാരിതം [ഏകലവ്യൻ] [Remastered]

Posted by

അവിടുന്ന് ടൗണിലേക്ക് ബസ് കയറി. അധികം തിരക്കുണ്ടായില്ല. പതിനഞ്ചു മിനുട്ട് കൊണ്ട് ബസ്, ടൗണിലെ സ്റ്റാൻഡിലെത്തി.

എന്റെ ബസ് സമയ ക്രമങ്ങളെല്ലാം നന്നായി തെറ്റിയെന്നത് ബസ്റ്റാന്റ് കണ്ടപ്പോ എനിക്ക് ബോധ്യമായി.

അവിടെ ഒറ്റപ്പെട്ട് രണ്ടു മൂന്ന് ബസ്സുകൾ മാത്രം.

നാട്ടിലേക്ക്‌ ബസ്സ്‌ കാണുന്നില്ല. ഞാനൊന്നു നടുങ്ങി.

അവിടെ ബസ്സിറങ്ങി മുന്നോട്ട് നടക്കുമ്പോൾ, ഒറ്റക്കും കൂട്ടമായും നടക്കുന്നേം നിൽക്കുന്നേം ആണുങ്ങളെ മാത്രമേ കണ്ണിൽ പെടുന്നുള്ളു.

അത് പേടി കൊണ്ടാണോ അതൊ ആ സ്റ്റാൻഡ് മുഴുവൻ ആണുങ്ങൾ മാത്രമേ ഉള്ളോയെന്നത് കൊണ്ടാണോ എന്ന് മനസിലായില്ല.

പലതും എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ട്. അത് ഞാനുടുത്ത വേഷത്തിന്റെയാണെന്ന് എനിക്ക് മനസ്സിലായി.

സ്റ്റാൻഡ് ഷെൽട്ടറിലേക്ക് കേറി നിന്ന് വേഗം ഫോണെടുത്തു. സുശീലേട്ടനെ വിളിക്കാൻ നോക്കിയപ്പോൾ മൂപ്പര് രാവിലെ പറഞ്ഞതാണ് ഓർമ വന്നത്.

ബിസ്സിനെസ്സ് മീറ്റിംഗ് അറ്റ് കൊച്ചി..!

എനിക്ക് അല്പം പരിഭ്രമം വന്നു.  ചുറ്റിലും, എല്ലായിടത്തും കണ്ണോടിച്ചപ്പോ അവിടെ ഇവിടെയായി, ബസ് കാത്തു നിൽക്കുന്ന സ്ത്രീ ജനങ്ങളെയും കണ്ടു.

അത് കാണുമ്പോ അല്പം ധൈര്യം തോന്നുന്നണ്ടെങ്കിലും അതല്ലലോ എന്റെ വിഷയം. അവരൊക്കെ എവിടേക്കാണെന്നറിയില്ലല്ലോ.

അതറിയാൻ വേണ്ടി അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങുമ്പോ, തൊട്ടടുത്ത്, വശത്തായി തൂണിൽ ചാരി നിൽക്കുന്ന  ചേട്ടന്‍റെ മുഖം കണ്ടു. നോട്ടത്തിൽ അല്പം സൗമ്യതയുണ്ട്. എങ്കി പിന്നെ ബസ്സ്‌ വിവരം അയാളോട് ചോദിക്കാമെന്ന് കരുതി അടുത്തേക്ക് നടന്ന് ബസ് വിവരം തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *