മകനും മരുമകൾക്കും സ്വകാര്യത കിട്ടട്ടെ എന്നു കരുതി കുഞ്ഞിനെയും എടുത്ത് മനോജിന്റെ അമ്മ അവരുടെ മുറിയിലേക്ക് നടന്നു……
….. എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അമ്മയുടെ മകൻ എന്നെ തൊടുക പോയിട്ട് മുഖത്ത് നോക്കുക പോലുമില്ല….
ഉള്ളിൽ ഇങ്ങനെ ചിന്തിച്ചു കൊണ്ട് അശ്വതി സോഫയിലേക്ക് ചാരി.
കുറെ സമയം വെറുതെ കിടന്ന അവൾ എപ്പോഴോ അറിയാതെ ഒന്നു മയങ്ങി പോയി…. കണ്ടത് തിരിച്ച് ഓർമ്മയിലൂടെ ഒന്നു കൂടി അയവിറക്കാൻ കഴിയാത്ത എതോ ഒരു ദുസ്വപ്നം ആയിരുന്നു അവളെ ഉണർത്തിയത്… കിതച്ചു കൊണ്ട് ടേബിളിൽ ഇരുന്ന വെള്ളം നിറച്ച ജഗഗ് എടുക്കാൻ എഴുന്നേറ്റതും കർട്ടൻ വകഞ്ഞുമാറ്റി വച്ച വിൻഡോ ഗ്ളാസിനു മുകളിൽ ഒരു വാഹനത്തിന്റെ ശക്തമായ പ്രകാശം വീണു……
വാതിൽ തുറന്ന് മനോജിന്റെ മുഖത്ത് നോക്കാനുള്ള ശക്തി അശ്വതിക്ക് ഉണ്ടായിരുന്നില്ല…. ജഗഗ് എടുത്ത് അങ്ങനെ തന്നെ വായിലേക്ക് ചരിച്ച് പകുതിയോളം ഒറ്റ വീർപ്പിന് അവൾ കുടിച്ചു തീർത്തു….. പതുക്കെ അവൾ വാതിലിന്റെ ബോൾട്ട് എടുക്കുമ്പോഴേക്കും വാഹനത്തിന്റെ ശബ്ദം കേട്ട് മനോജിന്റെ അച്ഛനും അമ്മയും പുറത്തേക്ക് വന്നു….
……വാടാ കയറിയിട്ട് പോകാം….
ലഗേജുകൾ എടുത്ത് വച്ച് കാറിലേക്ക് കയറാൻ തുടങ്ങിയ സുഹൃത്തും ബന്ധുവുമായ ഡ്രൈവർ രാജേഷിനെ മനോജ് അകത്തേക്ക് വിളിച്ചു…
…. എന്റെ മനോജേട്ടാ സമയം പുലർച്ചെ ആകാറായി….. നിങ്ങള് ചെന്ന് പെട്ടെന്ന് പരിപാടി നോക്ക് ഞാൻ പോകുവാ……ദേ അച്ചു ചേച്ചി വന്നു….
….നീ പോകല്ലേ….
മനോജ് പേഴ്സ് എടുത്തു കൊണ്ട് പറഞ്ഞു…..
….. ഒന്നു പോ എന്റ ചേട്ടാ അതൊക്കെ ഞാൻ നാളെ വാങ്ങിക്കോളാം…..
അശ്വതി സിറ്റൗട്ടിൽ ഇറങ്ങുമ്പോളേക്കും രാജേഷ് കാർ സ്റ്റാർട്ട് ചെയ്തു……
ഒന്നും സംസാരിക്കാതെ നിലത്ത് വച്ച ട്രോളി ബാഗ് വലിച്ച് കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയ അശ്വതിയുടെ അരക്കെട്ടിൽ മനോജ് ചുറ്റി പിടിച്ചു……
….. എന്തേ…. എന്റെ മോളു ചേട്ടനോട് പിണക്കമാണോ?…..
മറുപടി പറയാതെ അശ്വതി മനോജിനെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു. അവന്റെ കൈ പതുക്കെ വിടുവിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി. പിന്നിൽ നിന്നും മനോജ് അവളുടെ നിതംബം പതുക്കെ അമർത്തിയതും അച്ഛനും അമ്മയും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു…… ഇരുവരും കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ നിന്നു…..
……. നിനക്ക് കഴിക്കാൻ എടുത്തു വെക്കട്ടെ മോനേ?….
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കാണുന്ന മകനെ കെട്ടിപ്പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു….
…… ഹേയ് ഒന്നും വേണ്ട….. ഞാനും രാജേഷും വരുന്ന വഴിക്ക് കഴിച്ചു…. നല്ല ക്ഷീണം…. എനിക്കു കിടന്നാൽ മതി…..
അവർ മൂന്നു പേരും കുശല സംഭാഷണങ്ങൾ നടത്തുന്നതിനിടയിൽ അശ്വതി ലഗേജുകൾ എല്ലാം എടുത്ത് മുറിയിൽ എത്തിച്ചിരുന്നു…..
…..മോൾ എന്റേം അച്ഛന്റെയും കൂടെ കിടക്കുകയാണ്…..
മുറിയിലേക്ക് നടക്കാനൊരുങ്ങിയ മനോജിനോട് അമ്മ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു….
…. ഓഹ് അതെയോ ഞാൻ എടുത്തോളാം……