കിടക്കയിൽ മുഖം വച്ച് നിലത്ത് കിടക്കുകയായിരുന്ന അശ്വതി ഞെട്ടി ഉണർന്നു. മുടി വാരി ചുറ്റി കൊണ്ട് അവൾ എഴുന്നേറ്റു…. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് മുകളിലേക്ക് കണ്ണു നട്ട് കസേരയിൽ ചാരി ഇരിക്കുന്ന മനോജിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അശ്വതിക്ക് ഭയം തോന്നി…. ദേഷ്യപ്പെട്ടിരുന്നെങ്കിൽ, തല്ലിയിരുന്നെങ്കിൽ, തന്നെ കൊന്നാൽ പോലും അത് തനിക്ക് ആശ്വാസം നൽകുമായിരുന്നു എന്നാൽ ഒരക്ഷരം മനോജ് മിണ്ടിയില്ല…. അശ്വതിയുടെ കുമ്പസാരം കേട്ട ആ നിമിഷം തളർന്ന് കൊണ്ട് കസേരയിലേക്ക് ചാഞ്ഞതാണ് അവൻ….. പലകുറി ആ കാൽക്കീഴിൽ വീണ് കരഞ്ഞപ്പോൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ ഒരിക്കൽ മാത്രമാണ് അവൻ ശബ്ദം ഉയർത്തിയത്…
….. എന്നെ തൊട്ടു പോകരുത്….മാറി നിൽക്കെടീ വേശ്യേ……
മനോജിന്റെ മനസ്സിൽ എന്താണെന്നോ ഇനി തന്റെ ഭാവി എന്തായിരിക്കും എന്നോ അശ്വതിക്ക് ഒരു പിടിയും കിട്ടിയില്ല….. വാതിലിൽ മുട്ടുന്ന ശബ്ദം കൂടിയപ്പോൾ അവൾ പതുക്കെ അങ്ങോട്ട് നടന്നു….
…..അശ്വതീ…….
കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് മനോജ് അവളുടെ പിറകെ എത്തി….
……ഇതാരും അറിയണ്ട…….. മറ്റുള്ളവരുടെ മുന്നിൽ പഴയതു പോലെ പെരുമാറുക…. നന്നായി അഭിനയിക്കാൻ മിടുക്കി ആണല്ലോ…..
മൂർച്ചയോടെ ഇത്രയും പറഞ്ഞു കൊണ്ട് മനോജ് ടോയ്‌ലറ്റിൻറെ വാതിൽ വലിച്ച് തുറന്ന് അകത്തേക്ക് കയറി…..
മുറിക്ക് പുറത്ത് മനോജ് അശ്വതിയോട് സാധാരണ പോലെ തന്നെ പെരുമാറാൻ ശ്രദ്ധിച്ചു…മോളെ കൂടുതൽ ലാളിച്ച അയാൾ അവളെ തീർത്തും അവഗണിച്ചു…. എന്തോ സംശയം തോന്നിയ അമ്മ ഒന്നു രണ്ടു തവണ ചോദിച്ചെങ്കിലും അശ്വതി ഒന്നും പറയാതെ ഒഴിഞ്ഞു മാറി..
ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം മനോജ് അശ്വതിയെ വിളിച്ച് മുറിയിലേക്ക് കയറി…..
……. നിന്റെ മൊബൈൽ ഫോൺ എടുക്ക്…. എവിടെ ആ വീഡിയോ?….
…. അത്… അത് ഞാൻ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു….
…. അവന്റെ ഫോട്ടോ ഉണ്ടോ നിന്റെ കയ്യിൽ?….
…. ഇല്ല…..
മനോജ് ചോദ്യം ചെയ്യുന്നതിനിടയിൽ അശ്വതിയുടെ ഫോൺ ശബ്ദിച്ചു..
ഡിസ്പ്ലേ നോക്കിയ മനോജ് അത് ദീപക് ആണെന്ന് മനസ്സിലാക്കി….
…. എടുക്ക്….. എടുത്തിട്ട് വളരെ നോർമൽ ആയിട്ട് സംസാരിക്ക്.. ഒരു കാരണവശാലും അവന് സംശയം തോന്നരുത്….ഉം…..
അവൻ ഫോൺ സ്പീക്കർ ഇട്ട് അവളുടെ മുഖത്തേക്ക് നീട്ടി……
….. ഇന്നലെ രാത്രി വിളിച്ചിട്ട് നീയെന്താടീ എടുക്കാഞ്ഞത്?…..
അറ്റന്റ് ചെയ്ത ഉടൻ ദീപക് ചോദിച്ചത് ഇങ്ങനെയാണ്…..
…. അത് ഞാൻ ഉറങ്ങിപ്പോയതാ….
…. അതൊക്കെ ശരി…നാളെ വരാൻ വേറെ തടസ്സം ഒന്നും ഇല്ലല്ലോ?..
മറുപടി പറയാതെ നിന്ന അശ്വതിയോട് മനോജ് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു…..
…. ഞാൻ… ഞാൻ വരാം…..
….ഉം…. പിന്നെ സനൂപും കൂടാതെ അന്ന് പറഞ്ഞ അച്ചായനും ഉണ്ടാകും…
…. നിനക്ക് വൈകിട്ട് വരെ തുണി ഉടുക്കാൻ പറ്റില്ല…. തയ്യാറായി വന്നോ..
മനോജ് പല്ല് ഞെരിച്ചു കൊണ്ട് ദീപക്കിന്റെ ശബ്ദം ഉയരുന്ന ഫോണിലേക്ക് തീഷ്ണമായി നോക്കി…
അപമാനം കൊണ്ട് അശ്വതിയുടെ മുഖം താഴ്ന്നു…..
….. ഞാൻ വരാം….
അവൾ ഫോൺ കട്ട് ചെയ്തു……