അവിഹിതബന്ധം 3

Posted by

മുഷ്ടി ചുരുട്ടി ചുവരിൽ ശക്തിയോടെ ഇടിച്ചു കൊണ്ട് മനോജ് കിതച്ചു….
വെറുപ്പോടെ അവളെ നോക്കി കൊണ്ട് അവൻ അവളുടെ ഫോൺ എടുത്ത് പുറത്തേക്കിറങ്ങി……
…..മനോജേട്ടാ ഇത് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണ്….
…അവനെ ചവിട്ടി കൂട്ടാൻ ആണെങ്കിൽ അത് ഞാൻ ചെയ്തോളാം പക്ഷേ ആ വീഡിയോ ഒരു കാരണവശാലും ലീക്ക് ചെയ്യാൻ നമ്മൾ അനുവദിക്കരുത്…. അത് കൊണ്ടാണ് ഞാൻ പറയുന്നത് നമുക്ക് അശോകേട്ടൻറെ സഹായം തേടാം…
… പുള്ളി വിചാരിച്ചാൽ എന്തേലും ഒരു പരിഹാരം കാണാൻ പറ്റും…..
പകുതി കുടിച്ച ബിയർ ഗ്ളാസ് താഴെ വച്ച് കൊണ്ട് രാജേഷ് മനോജിനെ നോക്കി.
….എടാ അശോകേട്ടൻ എത്രയായാലും അശ്വതിയുടെ ചേട്ടൻ അല്ലെ കസിൻ ആണെങ്കിലും….
…… നിങ്ങൾക്ക് പുളളിയെ ശരിക്കും അറിയാത്തത് കൊണ്ടാ….. അച്ചു ചേച്ചി വഴിയുള്ള പരിചയമേ എനിക്ക് പുളളിയോട് ഉള്ളൂ പക്ഷേ ഞാനുമായി വളരെ നല്ല റിലേഷൻ ആണ്…. നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്..
…ഇനി വൈകിക്കണ്ട…. ഇതും കൂടി അടിച്ചിട്ട് എണീക്ക്……
ഗ്ളാസിൽ ബാക്കിയുള്ള ബിയർ വായിലേക്ക് കമിഴ്ത്തി കൊണ്ട് രാജേഷ് എഴുന്നേറ്റു….
അശ്വതിയുടെ കസിൻ ബ്രദർ തഹസിൽദാർ അശോകനെ കാണാൻ വേണ്ടിയാണ് അവിടെ നിന്നും മനോജും രാജേഷും തുടർന്ന് പോയത്
രാഷ്ട്രീയത്തിലും ഗവൺമെന്റിലും നല്ല പിടി പാടുളള ആളായിരുന്നു അശോകൻ…… അശ്വതി അയാൾക്ക് സ്വന്തം സഹോദരിയെ പോലെ തന്നെ ആയിരുന്നു…… കളക്ടർ വിളിച്ചുചേർത്ത മീറ്റിംഗ് ഉള്ളതിനാൽ ഏറെ വൈകിയാണ് അയാൾ ഫ്രീ ആയത്…. ടൗണിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിലാണ് അവർ ഇരുന്നത്..
മനോജ് ഒന്നും പറയാതെ തല കുനിച്ച് ഇരിക്കുകയായിരുന്നു…. രാജേഷ് തന്നെയാണ് കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞത്….
…..അവളെ…..ആ നായിന്റെ മോളെ ഞാൻ……..
കോപം കൊണ്ട് അയാൾ ജ്വലിച്ചു…
….അശോകേട്ടാ എന്ത് തെറ്റ് ചെയ്താലും അവൾ എന്റെ കുഞ്ഞിൻറെ അമ്മയാണ്…..അവളെ എനിക്ക് വേണം ഒരു കുഴപ്പവും പറ്റാതെ…….
അശോകന്റെ കൈ പിടിച്ചു കൊണ്ട് മനോജ് വിതുമ്പി.ക്ഷോഭം അടങ്ങിയപ്പോൾ അശോകൻ പതുക്കെ ഫോൺ എടുത്തു…. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ മൂന്നു പേർ ആ മുറിയിൽ വന്നു പോയി.
……സാർ ഒരു ഒകെ പറഞ്ഞാൽ മതി ബാക്കി ഞാനേറ്റു….
അവസാനം വന്ന അതികായനായ ചെറുപ്പക്കാരൻ ഭവ്യതയോടെ പറഞ്ഞു
…. പക്ഷേ അങ്ങനെ എടുത്തു ചാടി ചെയ്താൽ ആ വീഡിയോ……
അശോകൻ അർദ്ധോക്തിയിൽ നിർത്തി…
….. അവൻ ഇപ്പൊൾ നമ്മുടെ പിള്ളേരുടെ റേഞ്ചിൽ ഉണ്ട്…. ഒന്നുകിൽ ആ വഴി നോക്കാം… അല്ലെങ്കിൽ രാത്രി നേരെ അവന്റെ വീട്ടിൽ കയറി ചെല്ലാം….. കല്യാണം കഴിഞ്ഞ ഒരു പെങ്ങൾ ഉണ്ട് അവന്റെ വീട്ടിൽ പിന്നെ ഉള്ളത് പ്രായമായ അച്ഛനും അമ്മയും ആണ്….. എന്തു വേണമെന്ന് സാർ പറഞ്ഞാൽ മതി…
….. താൻ നോക്കി ചെയ്യ് പക്ഷേ എന്തായാലും ഇത് പുറത്ത് പോകരുത്.
നെറ്റിയിൽ തിരുമ്മി കൊണ്ട് അശോകൻ പറഞ്ഞു….
… ഓക്കേ സാർ മാക്സിമം ടു അവേർസ്….. ഞാൻ വരാം……
…..അശോകേട്ടാ അത് ആരാണ്?…. കൂടുതൽ പേർ ഇതേക്കുറിച്ച് അറിഞ്ഞാൽ അത് മോശമല്ലേ?….
അയാൾ പുറത്തേക്ക് ഇറങ്ങിയതും അശോകനോട് മനോജ് ചോദിച്ചു…
…… അതൊന്നും ഓർത്ത് നീ വറീഡ് ആവേണ്ട…..അവൻ പൊലീസ് ആണ് പിന്നെ ഇത് വേറെ രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നേയുള്ളു….
……എടാ നാളെ എങ്ങനെയാ കാര്യങ്ങൾ പ്ളാൻ ചെയ്യുന്നത്?….അവൾ രാവിലെ തന്നെ എത്തില്ലേ?….

Leave a Reply

Your email address will not be published. Required fields are marked *