പാറിപ്പറന്ന മുടിയുമായി മനോജിനെ ദയനീയമായി നോക്കുന്ന അശ്വതിയെ ശ്രദ്ധിക്കാതെ അയാൾ അകത്തേക്ക് കയറി….
….നീ എവിടെ പോയതാ മോനേ?…. അവളോട് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു….. എന്താടാ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?…
അവളോട് പറയാതെ നീ എവിടെയും പോകാറില്ലല്ലോ?….
ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന അമ്മ എണീറ്റു വന്ന് ചോദിച്ചു…..
…. ഏയ് ഒന്നുമില്ല അമ്മേ…..മോൾ ഉറങ്ങിയോ?….
….ഉം…അവളു നേരത്തെ കിടന്നുറങ്ങി… അച്ഛനും കിടന്നു….നീ വരാൻ കാത്തിരുന്നതാ… ഞാനും കിടക്കട്ടെ……
……ഉം…..
മൂളി കൊണ്ട് മനോജ് മുറിയിലേക്ക് നടന്നു…..
…. എന്താടീ പെണ്ണേ ഇത്?…. അവന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ…
.. എന്തേലും ഉണ്ടെങ്കിൽ തുറന്നു പറ….
വാതിൽ അടച്ച് മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയ അശ്വതിയുടെ കൈ പിടിച്ചു നിർത്തി അമ്മ ചോദിച്ചു..
…. അത്…. ഒന്നുമില്ല അമ്മേ….
പരുങ്ങി കൊണ്ട് അശ്വതി പറഞ്ഞു….
……മോളെ എന്റെ കൂടെ കിടത്തണോ?….
…. വേണ്ട അവൾ നല്ല ഉറക്കമാ…..
…. ഉം എന്നാൽ പോയി ഭക്ഷണം എടുത്ത് വച്ച് രണ്ടാളും കഴിക്ക്…. ഞാൻ കിടക്കട്ടെ…..
അശ്വതി ചെല്ലുമ്പോൾ മനോജ് ടോയ്‌ലറ്റിൽ ആയിരുന്നു.
…..ചോറെടുത്ത് വച്ചിട്ടുണ്ട്……
പേടിയോടെ ആണ് അവൾ സംസാരിച്ചത്….
…… എനിക്ക് വേണ്ട…….
വേറൊന്നും സംസാരിക്കാതെ അയാൾ നേരെ കയറി കിടന്നു…..
അൽപസമയം അവിടെ നിന്ന ശേഷം അവൾ ഡൈനിംഗ് ഹാളിലേക്ക് ചെന്ന് എല്ലാം എടുത്ത് ഫ്രിഡ്ജിൽ വച്ചു….
തിരിച്ചു വന്ന് മോളുടെ അരികിൽ കിടന്ന അശ്വതിക്ക് ഒട്ടും ഉറക്കം വന്നില്ല…..
…. നാളെ ചെന്നില്ലെങ്കിൽ ദീപക് എന്താണ് ചെയ്യുക എന്ന് ഓർത്തപ്പോൾ തന്നെ അവളുടെ ഉള്ള് കിടുങ്ങി….ആ വീഡിയോ വേറെ ആരെങ്കിലും കാണാൻ ഇടയായാൽ പിന്നെ തന്റെ അവസ്ഥ എന്തായിരിക്കും….. ഒരു വേശ്യയെകാൾ മോശമായിട്ടായിരിക്കും പിന്നെ തന്നെ എല്ലാവരും കാണുക… ചിന്തകൾ കാടു കയറിയപ്പോൾ അടക്കി പിടിച്ച അവളുടെ തേങ്ങൽ പുറത്തേക്ക് വന്നു…..
….. കിടന്ന് മോങ്ങണ്ട……അവൻ നിന്നെ ഇനി വിളിക്കില്ല….. അല്ല ഇനി കൂടെ പോകണം എന്നാണെങ്കിൽ നീ അങ്ങോട്ട് വിളിച്ചാൽ മതി…..
മനോജിന്റെ ശബ്ദം ഉയർന്നപ്പോളാണ് അയാൾ ഉറങ്ങിയിട്ടില്ല എന്ന് അവൾക് മനസിലായത്… ദേഷ്യത്തോടെ ആണെങ്കിലും അയാൾ പറഞ്ഞ വാക്കുകൾ കേട്ട് അവൾക് ആശ്വാസം തോന്നി…. ഒപ്പം ആശങ്കയും….
എന്താണ് സംഭവിച്ചത് എന്ന് അറിയാൻ അതിയായ ജിജ്ഞാസ തോന്നിയെങ്കിലും പേടി കാരണം അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല…
തുടർന്നുള്ള ദിവസങ്ങളിലും മനോജ് അശ്വതിയോട് അകന്നു തന്നെയാണ് പെരുമാറിയത് എങ്കിലും വീട്ടിൽ മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധത്തിൽ അയാൾ അഭിനയിച്ചു…
അശ്വതിയുടെ വീട്ടിൽ ഒരു രാത്രി തങ്ങിയ ദിവസം അയാളുടെ പെരുമാറ്റം കണ്ട് അവൾക് അത്ഭുതം തോന്നി…. തന്റെ പഴയ മനോജേട്ടൻ തന്നെയാണിത് എന്നവൾ വിശ്വസിക്കാൻ ശ്രമിച്ചു….. പേടിയോടെ ആണെങ്കിലും അന്ന് രാത്രി കിടക്കാൻ നേരം അവൾ കുഞ്ഞിനെ മാറ്റി കിടത്തി അയാളുടെ അരികിൽ കിടന്നു…. പതുക്കെ കൈ എടുത്ത് ദേഹത്ത് വച്ചപ്പോൾ ചെറുതായി ചിരിച്ചു കൊണ്ട് മനോജ് അവളുടെ വിരലുകളിൽ തലോടി……