അവിഹിതബന്ധം 3

Posted by

…..അശ്വതീ…….
പിന്നിൽ നിന്നും ഷൈനി വീണ്ടും വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല… കണ്ണുകളിൽ നീർമണികൾ ഉരുണ്ടു കൂടി അവ്യക്തത വരുന്നത് പോലെ അവൾക് തോന്നി…….. വേഗത്തിൽ നടന്നു നീങ്ങി അവൾ കാറിൽ കയറി…
അടുത്ത മൂന്നു നാലു ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ കടന്നു പോയി….
മനോജിന്റെ പെരുമാറ്റം കൂടുതൽ ക്രൂരമായി തുടർന്നു…കരയാൻ മാത്രമേ അശ്വതിക്ക് കഴിഞ്ഞുളളൂ…
ഇത്രയും ദുസ്സഹമായി ജീവിക്കുന്നതിലും ഭേദം മനോജ് തന്നെ ഉപേക്ഷിക്കുന്നതാണ് എന്ന് വരെ ചിലപ്പോൾ അവൾക് തോന്നാതിരുന്നില്ല…. പക്ഷേ ഒരു ഭർത്താവും സഹിക്കാത്ത കൊടും തെറ്റാണ് താൻ ചെയ്തത് എന്ന കുറ്റബോധം അവളെ വല്ലാതെ തളർത്തി…..
…… ഇനി വരുന്നത് പോലെ വരട്ടെ…. ഒരു അടിമയെ പോലെ എങ്കിൽ അങ്ങനെ…. ആകെ ഒരു തരം നിർവികാരത ബാധിച്ച അശ്വതി കൂടുതൽ ഉൾവലിഞ്ഞു കഴിയാൻ തുടങ്ങി…..
…… നാളെ ഉച്ചയ്ക്ക് ഞാൻ തിരിച്ചു പോകും…. ഇനി മുതൽ നീ ഈ ഫോൺ ഉപയോഗിച്ചാൽ മതി…. പിന്നെ ഈ വീട്ടിൽ നിന്നും ഇതിന്റെ ഗേറ്റിന് പുറത്ത് നിന്റെ കാൽ പതിഞ്ഞു പോകരുത്……
വളരെ പഴയ തരം ഒരു മൊബൈൽ ഫോൺ നീട്ടിക്കൊണ്ട് മനോജ് പറഞ്ഞു…. ഒരു പിടച്ചിലോടെ അശ്വതി മനോജിനെ നോക്കി…
…..മനോജേട്ടാ…. എന്നോട് ഇത്ര വെറുപ്പാണോ?…..
കരഞ്ഞു കൊണ്ട് അവൾ അയാളുടെ കാൽക്കലേക്ക് ഇരുന്നു….
…… മതി… കൂടുതൽ ഷോ ഒന്നും വേണ്ട….. പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി…..
പിറകിലേക്ക് നീങ്ങി കൊണ്ട് മനോജ് ദേഷ്യപ്പെട്ടു…..
…… നിന്റെ പരിപാടി എന്താ ഇനി ഇവളേം മോളേം അങ്ങോട്ട് കൊണ്ടു പോകുന്നില്ലേ?…..
ട്രോളി ബാഗ് വലിച്ചു കൊണ്ട് പോകുന്ന അശ്വതിയെ നോക്കി കൊണ്ട് അമ്മ മനോജിനോട് ചോദിച്ചു.
….ആ നോക്കട്ടെ……
ഇഷ്ടപ്പെടാത്ത പോലെ മനോജ് പറഞ്ഞു…..
….. ഇങ്ങു താ ചേച്ചീ ഞാൻ എടുത്തു വച്ചോളാം…..
അശ്വതിയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി രാജേഷ് പുറത്തേക്ക് നടന്നു…മോളെ എടുത്ത് ഉമ്മ വച്ചു കൊണ്ട് കാറിലേക്ക് കയറിയ മനോജ് അശ്വതിയുടെ മുഖത്ത് പോലും നോക്കിയില്ല…..
…… എന്റെ മോളേ എന്താണ് പ്രശ്നം എന്ന് എന്നോടെങ്കിലും ഒന്ന് പറ….
കാർ അകന്നു നീങ്ങിയതും അമ്മ അശ്വതിയോട് ചോദിച്ചു….
…. ഹേയ് ഒന്നുമില്ല…..
മുഖം കൊടുക്കാതെ അകത്തേക്ക് നടക്കാൻ തുടങ്ങിയ അവളെ അവർ പിടിച്ചു നിർത്തി….
….. നിങ്ങളുടെ അമ്മ അല്ലേ മോളേ ഞാൻ…. ഇത്രയും വർഷമായില്ലേ നിങ്ങളെ രണ്ടു പേരെയും ഞാൻ കാണാൻ തുടങ്ങിയിട്ട്…..
എന്നാൽ മറുപടി പറയാതെ മുഖം തുടച്ചു കൊണ്ട് അകത്തേക്ക് പോവുക മാത്രമാണ് അവൾ ചെയ്തത്…..
….ഉം…. ഇതിങ്ങനെ വിട്ടാൽ പറ്റില്ല….

Leave a Reply

Your email address will not be published. Required fields are marked *