അവിഹിതബന്ധം 3

Posted by

പിറുപിറുത്തു കൊണ്ട് അവർ മോളെ എടുത്ത് കൊണ്ട് അകത്തേക്ക് നടന്നു…..
തുടർന്നുള്ള ദിവസങ്ങളിൽ പലവട്ടം അമ്മ കുത്തി കുത്തി ചോദിച്ചെങ്കിലും അശ്വതി ഒന്നും പറഞ്ഞില്ല….. ജോലി ഉപേക്ഷിച്ച കാര്യം പോലും അവൾ കുറേ ദിവസം മറച്ചു വച്ചു… ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെ ആയിരുന്നു അശ്വതിയുടെ പെരുമാറ്റം….അവൾ ഭക്ഷണം കഴിക്കുന്നത് പോലും ഒരു ചടങ്ങിൽ ഒതുക്കി….
അങ്ങനെ ഇരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു രാത്രി മനോജ് അവളുടെ ഫോണിലേക്ക് വിളിക്കുന്നത്…… തിരിച്ചു പോയിട്ട് രണ്ടു മാസത്തോളം ആയെങ്കിലും ഇതിനിടയിൽ ഒരു തവണ മാത്രമാണ് മനോജ് അവളെ വിളിച്ചത്….
……ഹലോ…….
പതിഞ്ഞ ശബ്ദത്തിൽ അവൾ ഫോൺ ചെവിയിൽ വച്ചു…..
…… വിസയും ടിക്കറ്റും ഞാൻ മെയിൽ ചെയ്തിട്ടുണ്ട്…. രാജേഷ് പ്രിന്റ് കൊണ്ടു വന്നു തരും…. മറ്റന്നാൾ രാത്രി ആണ് ഫ്ളൈറ്റ്….. അത്യാവശ്യം ഡ്രസ്സ് മാത്രം പാക്ക് ചെയ്ത് വെച്ചോ….
…….മനോജേട്ടാ…. ഇത് സത്യമാണോ?…
അശ്വതിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല….
…… അസത്യം പറഞ്ഞതും വിശ്വാസ വഞ്ചന കാണിച്ചതും ഒക്കെ നീയല്ലേ….
…. കൂടുതൽ ചോദ്യം ഒന്നും വേണ്ട….
….. ഞാൻ.. ഞാൻ നാളെ ഒന്ന് വീട്ടിൽ പൊയ്ക്കോട്ടേ?…..
…. ആഹ്… പെട്ടെന്ന് തിരിച്ചു വന്നോണം…. രാജേഷ് വണ്ടിയും കൊണ്ട് വരും…. ഒറ്റയ്ക്ക് ഇനി പുറത്ത് പോകണ്ട…..
പരുഷമായി തന്നെയാണ്കമ്പികുട്ടന്‍.നെറ്റ് മനോജ് സംസാരിച്ചത് എങ്കിലും അശ്വതിക്ക് വല്ലാത്ത ആശ്വാസം തോന്നി…. മനസ്സ് കൊണ്ട് തന്നെ ഉപേക്ഷിച്ചു എന്ന് തന്നെയായിരുന്നു അവൾ കരുതിയത്…. ഇനി എങ്ങനെ ആയാലും വേണ്ടില്ല തന്നെ കൂടെ കൂട്ടാനുള്ള മനസ്സ് ഉണ്ടായില്ലോ….
ഏറെ നാളുകൾക്കു ശേഷം അശ്വതി മനസ്സമാധാനത്തോടെ അന്നാണ് ഉറങ്ങിയത്….
പിറ്റേന്ന് വീട്ടിൽ പോയി വരുന്ന വഴി അത്യാവശ്യം വസ്ത്രങ്ങളും സാധനങ്ങളും വാങ്ങി….അമ്മ കൂടെ ഉണ്ടായിരുന്നതിനാൽ വേണ്ട എന്ന് പറഞ്ഞിട്ടും അടുക്കളയിലേക്ക് കുറേ സാധനങ്ങൾ അവർ വാങ്ങി…..
രണ്ടു ദിവസം അതിവേഗത്തിലാണ് പോയത്…. വൈകുന്നേരം ആയപ്പോഴേക്കും അശ്വതി എല്ലാം റെഡിയാക്കി വച്ചു…. എയർപോർട്ട് വരെ കൂടെ ചെല്ലാമെന്ന് അശ്വതിയുടെ അച്ഛൻ പറഞ്ഞെങ്കിലും അവൾ നിരസിച്ചു…..
….. വേണ്ട അച്ഛാ രാജേഷ് ഉണ്ടല്ലൊ….
പുലർച്ചെ രണ്ടു മണിക്കായിരുന്നു ഫ്ളൈറ്റ്…… എയർപോർട്ടിൽ വച്ച് തന്നെ മോൾ ഉറങ്ങിയിരുന്നു…. ഫ്ളൈറ്റ് ടേക് ഓഫ് ചെയ്ത് ഏതാനും സമയത്തിനകം അശ്വതിയും ഉറങ്ങിപ്പോയി……
അഞ്ചു മണി കഴിഞ്ഞു ലഗേജുമായി ഇരുവരും പുറത്ത് ഇറങ്ങുമ്പോൾ….
കാത്തു നിൽക്കുന്ന ആളുകളുടെ കൂട്ടത്തിൽ മനോജിനെ കണ്ടതും അച്ഛാ എന്ന വിളിയോടെ മോൾ ഓടി ചെന്നു….മകളെ ഓമനിച്ചു കൊണ്ട് ലഗേജുകൾ എടുത്ത് വെക്കാൻ സഹായിച്ചതല്ലാതെ അയാൾ അശ്വതിയോട് ഒന്നും ചോദിച്ചില്ല…
പ്രതീക്ഷയോടെ അവൾ അയാളുടെ മുഖത്ത് നോക്കിയെങ്കിലും യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *